2019ല്‍ റിലീസ് ചെയ്ത ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് എങ്ങനെ 2018ലെ അവാര്‍ഡ്? കാരണം ഇതാണ്! കാണൂ
66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുളള പ്രഖ്യാപനമായിരുന്നു അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ നിന്നുണ്ടായത്. മികച്ച നടന്മാരായി വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും തിരഞ്ഞെടുക്കപ്പോള്‍ മികച്ച നടിയായത് കീര്‍ത്തി സുരേഷായിരുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് എല്ലാവരും അവാര്‍ഡ് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം ലഭിക്കാതെ പോവുകയായിരുന്നു. ഇത്തവണ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രവും കൂടുതല്‍ തിളങ്ങിയിരുന്നു.

മികച്ച നടനുളള പുരസ്‌കാരത്തിന് പുറമെ സംവിധായകനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് ലഭിച്ചിരുന്നു. അതേസമയം 2019ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് എങ്ങനെ 2018ലെ അവാര്‍ഡ് കിട്ടിയതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. 2019 ജനുവരി 11 ആയിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് റിലീസ് ചെയ്തിരുന്നത്.
എന്നാല്‍ റിലീസ് ഡേറ്റ് വെച്ചല്ല ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് തിയ്യതിയാണ് അവാര്‍ഡിന് പരിഗണിക്കുക. ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സെന്‍സര്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കഴിഞ്ഞാണ്. അതുകൊണ്ടാണ് സിനിമ ഇത്തവണത്തെ ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.


Click it and Unblock the Notifications