»   »  മോഹന്‍ലാലിന്റെ നായിക ഊര്‍മിള മണ്ഡോദ്കര്‍ വിവാഹിതയായി

മോഹന്‍ലാലിന്റെ നായിക ഊര്‍മിള മണ്ഡോദ്കര്‍ വിവാഹിതയായി

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി ഊര്‍മിള മണ്ഡോദ്കര്‍ വിവാഹിതയായി. കാശ്മീരി മോഡലും ബിസ്‌നസ്‌കാരനുമായ അക്തര്‍ മിര്‍ ആണ് വരന്‍. അതീവ രഹസ്യമായി നടന്ന വിവാഹത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ബോളിവുഡില്‍ നിന്നും അടുത്ത സുഹൃത്തായ മനീഷ് മല്‍ഹോത്ര പങ്കെടുത്തു. ഊര്‍മിളയെക്കാള്‍ പത്ത് വയസ്സ് ഇളയതാണ് അക്തര്‍ മിര്‍. വിവാഹം ലളിതമായ രീതിയില്‍ നടത്തണം എന്നുള്ളതുകൊണ്ടാണ് ആര്‍ഭാടം കുറച്ചതെന്ന് ഊര്‍മിള പറയുന്നു.

urmila

രാം ഗോപാല വര്‍മയുടെ പ്രിയ നായികയാണ് ഊര്‍മിള. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഊര്‍മിള വിവാഹിതയായ സന്തോഷം രാം ഗോപാല വര്‍മ തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിക്കുകയും വധൂ വരന്മാര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ഊര്‍മിള തന്റെ നിറഞ്ഞ സാന്നിധ്യം അറിയിച്ചത്. രംഗീല, സത്യ, പ്യാര്‍ തൂനെ ക്യാ കിയ, പിന്‍ജര്‍, ഭൂത്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഊര്‍മിള മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി തച്ചോളി വര്‍ഗീസ് ചേകവരില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
While all the eyes are waiting for new bride of B-town, Preity Zinta's wedding pictures, actress Urmila Matondkar secretly got married today (March 3, 2016) to a Kashmir based businessman-model, Mohsin Akhtar Mir in close-knit ceremony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam