For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '48 വയസ്സിൽ അമ്മയായി', ഊർമ്മിളയുടെ പേരിൽ പ്രചരണം; വ്യക്തത വരുത്തി ഭർത്താവ്

  |

  ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് പുത്തൻ തരം​ഗം തീർത്ത നടിയാണ് ഊർമിള മതോണ്ട്കർ. നായിക നിരയിൽ അതുവരെ കണ്ടിട്ടില്ലാത്ത പുത്തൻ സ്റ്റെെലുകൾ കൊണ്ടു വന്ന ഊർമിള ഇന്ന് സിനിമകളിൽ പഴയത് പോലെ സജീവമല്ല. അതേസമയം റിയാലിറ്റി ഷോകളിൽ താരത്തെ കാണാറുണ്ട്. കർമ് എന്ന 1997 ലെ സിനിമയിൽ ബാലതാരമായാണ് ഊർമിള സിനിമാ രം​ഗത്തേക്ക് കടക്കുന്നത്.

  പിന്നീട് 1983 ലെ മസൂം എന്ന സിനിമയിൽ നായികയായും ഊർമിള എത്തി. മലയാളത്തിൽ ചാണക്യൻ എന്ന സിനിമയിലും നടി നായികയായെത്തി. 1995 ലിറങ്ങിയ രം​ഗീല എന്ന സിനിമയോടെയാണ് ഇന്ത്യൻ സിനിമയിലൊന്നാകെ നടി അറിയപ്പെടാൻ തുടങ്ങിയത്.

  അതുവരെ കണ്ടിട്ടില്ലാത്ത ​ഗ്ലാമറസ് വേഷങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി. ജാക്കി ഷെറോഫ്. ആമിർ ഖാൻ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വൻ ഹിറ്റ് ആയിരുന്നു. രാം ​ഗോപാൽ വർമ്മ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. രം​ഗീലയ്ക്ക് ശേഷം 1997 ൽ പുറത്തിറങ്ങിയ ജുഡൈ എന്ന ചിത്രവും വൻ ഹിറ്റായി.

  ഈ സിനിമയിലെ ഊർമിളയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ ഉൾപ്പെടെ ചില തമിഴ് സിനിമകളിലും ഊർമിള നായിക ആയെത്തി. കരിയറിലെ തിരക്കുകളിൽ മുഴുകിയ ഊർമിള 2016 ലാണ് വിവാഹം കഴിക്കുന്നത്.

  Also Read: ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്; തിരക്കഥ എഴുതാന്‍ പോവുന്നു, ധ്യാനിന്റെ തമാശകള്‍ പറഞ്ഞെന്ന് സ്മിനു

  കശ്മീരിൽ നിന്നുള്ള ബിസിനസ്മാൻ മുഹ്സിൻ അക്തർ ആണ് ഊർ‌മിളയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. രണ്ട് മതസ്ഥർ ആയതിനാൽ അന്ന് ഇരുവരുടെയും വിവാഹം ചർച്ചയുമായിരുന്നു. 48 കാരിയായ ഊർമിളയേക്കാൾ പത്ത് വയസ് കുറവാണ് ഭർത്താവ് മുഹ്സിന്. ഇതും നിരവധി പേർ ചൂണ്ടിക്കാണിച്ചു. എന്നാൽ മതമോ പ്രായമോ തങ്ങളുടെ ബന്ധത്തിന് തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചു. സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

  Also Read: 'മുഖ്യമന്ത്രി ഇടപെടണം'; മോശം കമന്റിടാൻ ഒരു മാഫിയ തന്നെയുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് മാളവിക മേനോൻ

  കഴിഞ്ഞ ദിവസങ്ങളിൽ ഊർമിളയ്ക്കും മുഹ്സിനും കുഞ്ഞ് ജനിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം നടന്നിരുന്നു. ഊർമിളയുടെ ഭർത്താവ് ഒരു കുഞ്ഞിനെ മടിയിലിരുത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരം പ്രചരണങ്ങൾ നടന്നത്.

  ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷ്നിൽ മുഹ്സിൻ കുഞ്ഞ് ആരാണെന്ന് പറഞ്ഞിരുന്നില്ല. യഥാർത്ഥത്തിൽ മുഹ്സിന്റെ സഹോദരന്റെ മകളായിരുന്നു ഫോട്ടോയിൽ. തന്റെ കുഞ്ഞെന്ന രീതിയിൽ ഫോട്ടോ പ്രചരിച്ചതോടെ മുഹ്സിൻ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് സഹോദരന്റെ മകളെന്ന് ചേർക്കുകയും ചെയ്തു.

  Also Read: ഞാൻ വിളിച്ചപ്പോൾ തിരക്കാണെന്നാണ് പറഞ്ഞത്, പിന്നീട് വാരിയൻകുന്നൻ ഏറ്റു; പൃഥ്വിരാജിനെ സമീപിച്ചിരുന്നെന്ന് വിനയൻ

  അമ്മയാവുന്നതിനെക്കുറിച്ച് ഊർമിള നേരത്തെ സംസാരിച്ചിരുന്നു. അത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കുമെന്നും ഒഴുക്കിനനുസരിച്ച് പോവുകയാണെന്നുമായിരുന്നു നടി പറഞ്ഞത്. എല്ലാ സ്ത്രീകളും അമ്മയാവണമെന്ന് നിർബന്ധം ഇല്ല. മാതൃത്വം അനുയോജ്യമായ വ്യക്തികൾക്കാണ് സംഭവിക്കേണ്ടത്. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷെ പുറത്ത് സ്നേഹവും സംരക്ഷണവും വേണ്ട നിരവധി കുട്ടികൾ ഉണ്ട്. സ്വന്തം കുഞ്ഞ് തന്നെയായിരിക്കണമെന്ന് നിർബന്ധം ഇല്ല, ഊർമിള മുമ്പൊരിക്കൽ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചതിങ്ങനെ.

  Read more about: urmila matondkar
  English summary
  Urmila Matondar Not Given Birth To A Baby Girl, The Viral Picture Is Her Husband's Brother Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X