For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  40 വയസ് കഴിഞ്ഞ നടിമാര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പം? നടിമാരുടെ വിവാഹ വിശേഷങ്ങള്‍

  |

  തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ആഴ്ചകളായി വലിയൊരു വിവാദം നടന്ന് കൊണ്ടിരിക്കുകയാണ്. നടിയും താരപുത്രിയുമായ വനിത വിജയ്കുമാര്‍ മൂന്നാമതും വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. രണ്ട് പേര്‍ അവരുടെ ഇഷ്ടത്തിന് വിവാഹം കഴിച്ചതില്‍ ഇവിടെ എന്താണിത്ര പ്രശ്‌നം എന്ന് ചിന്തിക്കുകയാണെങ്കില്‍ അതാണ് വലിയ തമാശ. ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെയാണ് വനിതയുമായി സംവിധായകന്‍ പീറ്റര്‍ പോള്‍ വിവാഹിതനായതെന്നാണ് ആരോപണം.

  ഇതുമായി ബന്ധപ്പെട്ട് നടി ലക്ഷ്മി രാമകൃഷ്ണന്‍ അടക്കമുള്ള നടിമാരും പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വനിതയുമായി ലൈവ് ചാറ്റ് നടത്തി വലിയ ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി സോണിയ അഗര്‍വാള്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്ത പുറത്ത് വരികയാണ്. ഇതോടെ നാല്‍പത് വയസില്‍ വിവാഹിതരായ നടിമാരെ കുറിച്ചുള്ള വിവരങ്ങളും തരംഗമാവുകയാണ്.

  നടി സോണി അഗര്‍വാള്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. വൈകാതെ തന്നെ വിവാഹം നടക്കുമെന്നാണ് കരുതുന്നത്. കാതല്‍ കൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടി തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെയാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവനുമായി 2006 ല്‍ വിവാഹിതയായ നടി 2010 ല്‍ വേര്‍പിരിഞ്ഞിരുന്നു. വിവാഹമോചിതയായിട്ട് പത്ത് വര്‍ഷം കഴിയുമ്പോഴാണ് സോണിയ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ താലി കെട്ടുന്നൊരു വീഡിയോയും നടി പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്‍ ആരാണെന്ന്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല.

  വനിത വിജയ്കുമാറിന്റെയും സോണിയയുടെയും കാര്യത്തില്‍ മാത്രമല്ല. നടി ഊര്‍മിള മറ്റ്ണ്ടക്കറും നാല്‍പത് വയസിന് ശേഷം വിവാഹിതയായ നടിയാണ്. ഇപ്പോള്‍ നാല്‍പത്തൊന്‍പത് വയസുള്ള ഊര്‍മിള 2016 ലായിരുന്നു വിവാഹിതയാവുന്നത്. കാശ്മീര്‍ ആസ്ഥാനമായി ബിസിനസ് നടത്തുന്ന മൊഹ്‌സിന്‍ അക്തറായിരുന്നു ഊര്‍മിളയുടെ ഭര്‍ത്താവ്.

  Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

  ബോളിവുഡിലെ ഏറ്റവും ക്യൂട്ട് നായികമാരില്‍ ഒരാളായിരുന്നു പ്രീതി സിന്റ. സിനിമയില്‍ വര്‍ഷങ്ങളോളം സജീവമായിരുന്നെങ്കിലും 2016 ലായിരുന്നു ഏറെ കാലം പാര്‍ട്‌നറായിരുന്ന അമേരിക്കന്‍ സ്വദേശി ജിന്‍ ഗുഡ്‌നഫിനെ വിവാഹം കഴിക്കുന്നത്. ലോസ് ഏയ്ഞ്ചല്‍സില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ഈ വിവാഹം. ഇതിനിടെ പലപ്പോഴും പ്രീതി സിന്റയുടെ പേരില്‍ പല ഗോസപ്പുകളും വന്നിരുന്നു.

  ഇന്ത്യയുടെ നക്ഷത്ര കണ്ണുള്ള സുന്ദരി എന്നറിയപ്പെട്ടിരുന്ന നടിയാണ് മനീഷ കൊയ്‌രാള. ഷാരുഖിന്റെയും സല്‍മാന്‍ ഖാന്റെയുമൊക്കെ ഒപ്പം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടി കാന്‍സറിന്റെ പിടിയില്‍ നിന്നും അതിജീവിച്ച് വന്ന് മാതൃകയായിരുന്നു. ഇപ്പോഴും ആരോഗ്യത്തോടെ സന്തോഷത്തോടെ പുത്തന്‍ യാത്രകള്‍ നടത്തുന്ന മനീഷയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. 49 വയസുകാരിയായ മനീഷ നാല്‍പതാം വയിലായിരുന്നു സംറാത് ദഹലുമായി വിവാഹിതയാവുന്നത്. എന്നാല്‍ കേവലം രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

  Read more about: actress marriage നടി
  English summary
  Urmila Matondkar To Preity Zinta: Bollywood Actresses Who Married After 40
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X