ഇതാണ് എന്റെ ഭർത്താവ്!! ഒടുവിൽ ഭർത്താവിനെ പരിചയപ്പെടുത്തി നടി ഊർമിള ...

ബോളിവുഡിൽ ഇപ്പോൾ വിവാഹത്തിന്റെ സമയമാണ്. ദീപിക രൺവീർ വിവാഹത്തിനു ശേഷം മറ്റൊരു താര വിവാഹം കൂടി പുറത്തു വന്നിരിക്കുകയാണ്. ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്ന ഊർമിള മതോണ്ട്കറാണ് വിവാഹി വാർത്തയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. 42ാം വയസ്സിലാണ് താരത്തിന്റെ വിവാഹമെന്നത് ശ്രദ്ധയമായ കാര്യമാണ്.

ദീപിക-രൺവീർ വിവാഹത്തിനു ശേഷം ഒരു നീണ്ട വിവാഹ മാമങ്കമാണ് ബോളിവുഡിൽ വരാൻ പോകുന്നത്. ബോളിവുഡിലും ക്യൂട്ട് ജോഡിയായ ആലിയ- രൺബീർ, അർജുൻ കപൂർ മലൈക ആറോറ എന്നിവരുടെ വിവാഹത്തിനു ബോളിവുഡ് വേദിയാകുന്നുണ്ട്. അർജുൻ- മലൈക വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

 10 വയസ്സ്  വ്യത്യസം

10 വയസ്സ് വ്യത്യസം

നാൽപ്പത്തി രണ്ട് കാരിയായ ഊർമിള വിവാഹം കഴിച്ചത് തന്നെക്കാൾ 10 വയസ് കുറവുള്ള കാശ്മീരി മോഡൽ മൊഹ്സിൻ അക്തറിനെയാണ്. അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നു താരം. രണ്ടു വർഷത്തിനു ശേഷമാണ് വിവാഹ വാർത്ത പുറലോകത്തെ അറിയിച്ചത്.

വിവാഹത്തിൽ വിവാദങ്ങൾ

വിവാഹത്തിൽ വിവാദങ്ങൾ

ഇവരുടെ പ്രായ വ്യത്യസത്തെ ചൊല്ലി ചെറിയ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഇതിനെ കുറിച്ച് മറ്റൊരു ചർച്ച നടന്നിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു പൊതുപരിപാടികളിലും അഭിമുഖങ്ങളിവും മറ്റ് പ്രേഗ്രാമിലും ഊർമിള പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മാധുരി എന്ന മറാഠി സിനിമയുടെ ട്രെയിലർ ഇവർ പങ്കെടുത്തിരുന്നു.

 രണ്ടു വർഷത്തിനു ശേഷം

രണ്ടു വർഷത്തിനു ശേഷം

വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനു ശേഷമാണ് ഭർത്തവിനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ താരം വേദിയിലേയ്ക്ക് മൊഹ്സിനെ ക്ഷണിക്കുകയായിരുന്നു.മൊഹ്‍സിൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുൽക്കർണിയാണ് സിനിമയിൽ നായിക.

 അഭിനയത്തിന് ഇടവേള

അഭിനയത്തിന് ഇടവേള

കഴിഞ്ഞ രണ്ടു വർഷമായി അഭിനയത്തിന് വിട്ട് നിൽക്കുകയായിരുന്നു. രാം ഗോപാൽ വർമയുടെ രംഗീല എന്ന ഒറ്റ ചിത്രമായിരുന്നു ഊർമിളയുടെ കരിയർ തന്നെ മാറ്റി മറിച്ചത്. പിന്നീട് ഹിന്ദിയിലും, തെലുങ്കിലും. തമിഴിലും, നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ മോഹൻലാൽ ചിത്രമായ തച്ചോളി വർഗീസ് ചേകവരിലൂടെ മലയാളത്തിലു ചുവട് വെച്ചിരുന്നു. 2014 ൽ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X