ഉര്‍വശി റൗട്ടാലയോട് ബോണി കപൂര്‍ അപമര്യാദയായി പെരുമാറിയോ? വൈറലായ വീഡിയോയ്ക്ക് പിന്നില്‍? കാണൂ!
ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളാണ് ബോണി കപൂര്‍. ശ്രീദേവിയുമായുള്ള പ്രണയത്തെക്കുറിച്ചും അവരുടെ വിവാഹജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മാതൃകാ ദമ്പതികളായാണ് പലരും ഇവരെ വിശേഷിപ്പിക്കാറുള്ളത്. പ്രണയവിവാഹത്തില്‍ നിന്നും എല്ലാവരും തന്നെ പിന്തിരിപ്പിച്ചുവെന്നും ഈ ജീവിതം ശാശ്വതമല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നതായി മുന്‍പൊരിക്കല്‍ ശ്രീദേവി പറഞ്ഞിരുന്നു. അഭിനേത്രികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ശരിയല്ലെന്ന തരത്തിലുള്ള വിവാദങ്ങളും അക്കാലത്ത് പുറത്തുവന്നിരുന്നു. പൊതുവേദിയില്‍ വെച്ച് അദ്ദേഹം ഉര്‍വശി റൗട്ടാലയെ അപമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്.
വിവാഹ ചടങ്ങിനിടയില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ദുരുദ്ദേശപരമായി ബോണി കപൂര്‍ ഉര്‍വശിയെ സ്പര്‍ശിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പുറകിലെ ഭാഗത്ത് തട്ടുന്ന ബോണി കപൂറിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അദ്ദേഹം ഇങ്ങനെ ചെയ്യുമോയെന്നും മോശം പെരുമാറ്റമായിരുന്നു ഇതെന്നുമാണ് സിനമാപ്രേമികള്‍ ചൂണ്ടിക്കാണിച്ചത്.

മോശമായ ഒരു കാര്യവും സംഭവിച്ചില്ലെന്നും ഇതൊക്കെ വാര്‍ത്തയാണ് എന്ന് പറയുന്നവരോട് സഹതാപം തോന്നുന്നുവെന്ന് വ്യക്തമാക്കിയാണ് ഉര്‍വശി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയായാണ് വിശദീകരണവുമായി താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോ കാണൂ.


Click it and Unblock the Notifications











