Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 2 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 4 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രിയങ്ക ചോപ്രയുടെ വിവാഹം കള്ളത്തരമാണ്! നിക്കിന്റെ താല്പര്യം അതല്ലെന്ന് യുഎസ് ആര്‍ട്ടിക്കിള്‍!!
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു മാസത്തിനിടെ ബോളിവുഡില്‍ നിന്നും രണ്ട് താരവിവാഹമായിരുന്നു നടന്നത്. ദിപീക പദുക്കോണ്‍-രണ്‍വീര്‍ വിവാഹം നവംബര്‍ പകുതിയോടെയും പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹം ഡിസംബര്‍ ഒന്ന് രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു നടന്നത്. ആഢംബരത്തോടെ നടത്തിയ ഇരുവിവാവഹങ്ങളും ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രിയങ്ക-നിക്ക് വിവാഹ വിരുന്നും മറ്റ് ആഘോഷങ്ങളും ഇനിയും അവസാനിച്ചിട്ടില്ല.
മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്! അപകടം സംഭവിച്ചത് ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ..
യൂട്യൂബിൽ ഒടിയൻ കയറി!! എല്ലാം മാറി മറിഞ്ഞു, ലാലേട്ടന്റെ ഒടി പാട്ടിന് റെക്കോഡ് മുന്നേറ്റം
സോഷ്യല്‍ മീഡിയ നിറയെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ്. അത്യാഢംബരമാണ് നടക്കുന്നതെന്ന് പലരും വിമര്‍ശിച്ചാലും പുറത്ത് വരുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിക്ക് അമേരിക്കന്‍ ഗായകനായതില്‍ ഇന്ത്യയില്‍ മാത്രമല്ല യുഎസിലും താരവിവാഹം വാര്‍ത്തയായിരുന്നു. അതിലൊരു മാധ്യമം പ്രിയങ്കയെ അധിഷേപിച്ചിരിക്കുകയാണ്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് യുഎസില്‍ നിന്നും പുറത്ത് വിട്ട ആര്‍ട്ടിക്കിളില്‍ പറയുന്നത്.
അടിപൊളി!! മോഹന്‍ലാലും മമ്മൂട്ടിയും മീനയും ശോഭനയും ചേര്‍ന്നൊരു സൂപ്പര്‍ സ്കിറ്റ് കാണൂ!!

പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ്
ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരജോഡിയായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോണ്‍സും. തങ്ങള്‍ പരിചയപ്പെട്ട് മൂന്നാമത്തെ കണ്ടുമുട്ടലില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിയിരുന്നെന്ന് അടുത്തിടെ പ്രിയങ്ക അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ലോകസുന്ദരിയായ പ്രിയങ്ക ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അമേരിക്കന്‍ ഗായകനും എഴുത്തുകാരനും നടുമായ നിക്ക് ജോണ്‍സും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവരാണ്. രണ്ട് പേരും വീട്ടുക്കാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഇന്ത്യയിലെ താരവിവാഹം
രാജകീയമായി നടത്തിയ വിവാഹത്തിന് വേദി തെരഞ്ഞെടുത്തത് ഇന്ത്യയിലായിരുന്നു. നവംബര്‍ 29 ന് ആരംഭിച്ച വിവാഹചടങ്ങുകളില്‍ മെഹന്തി, സംഗീത് ചടങ്ങുകളും ഹാല്‍ദി ചടങ്ങുമെല്ലാം നടത്തിയിരുന്നു. ഡിസംബര്‍ 2,3 തീയ്യതികളിലായിരുന്നു രാജകീയമായി പ്രിയങ്ക-നിക്ക് വിവാഹം നടന്നത്. വധു വരന്മാരുടെ മതാചാരങ്ങള്‍ക്ക് അനുസരിച്ച് ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരം രണ്ട് രീതിയിലാണ് പ്രിയങ്ക-നിക്ക് വിവാഹം നടന്നത്.

യുഎസ് ആര്‍ട്ടിക്കിള്‍
താരവിവാഹം ഇന്ത്യയിലെ പോലെ യുഎസിലും വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രിയങ്കയെ കുറിച്ച് അധിഷേപങ്ങള്‍ നിറഞ്ഞൊരു ആര്‍ട്ടിക്കിളായിരുന്നു ശ്രദ്ധേയമായത്. 'നിക്ക് ജോണ്‍സ് താങ്ങള് ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക'. തുടങ്ങി നിക്കിന് താല്പര്യമില്ലാത്തൊരു ബന്ധത്തിലാണ് കുടുങ്ങിയിരിക്കുന്നതെന്നുമാണ് ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത്.

പ്രിയങ്ക ഒരു ഫ്രോഡാണ്
പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ? എന്നും ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു.

പ്രതിഷേധം പുകയുന്നു..
പ്രിയങ്കയെ കുറിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ ഒത്തിരി കാര്യങ്ങളായിരുന്നു ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ ബോളിവുഡില്‍ നിന്നും സോനം കപൂര്‍ അടക്കമുള്ള നടിമാരും മറ്റ് ആളുകളും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും യുഎസ് ആര്‍ട്ടിക്കിളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.