ട്രംപിനെ ട്രോളി ബൈഡനും കമല ഹാരിസിനും അഭിനന്ദവുമായി ബോളിവുഡ് താരങ്ങൾ
അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ലോക ജനത. ആകാംക്ഷയ്ക്കൊടുവിൽ ഇന്നലെ ആ ഫലം പുറത്തു വന്നു. ട്രംപിനെ പിൻതള്ളി ഡെമോ ക്രാറ്റിക് സ് ഥാനാർഥി ജോ ബൈഡൻ അമേരിക്കരുടെ അടുത്ത നായകനായി ബെഡനും ഇന്ത്യൻ വംശജയായ കമല ഹാരിസിനു ആശംസ നേർന്ന ബോളിവുഡും. ദിവസങ്ങൾ നീണ്ട യു.എസ് വേട്ടെണ്ണലിന് ശേഷം നവംബർ 8 ന് ആയിരുന്നു ഫലം പുറത്തു വന്നത്.
ജനാധിപത്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് യു.എസ് കാണിച്ചുതന്നു നടി പ്രിയങ്ക ചോപ്ര പറഞ്ഞു. ജനാധിപത്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് യു.എസിലെ ജനങ്ങൾ കാണിച്ചുതന്നുവെന്നായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രതികരണം. അമേരിക്കയുടെ ശബ്ദം എല്ലാ വോട്ടുകളും എണ്ണണമെന്ന ശബ്ദത്തിൽ ഉറച്ചുനിന്നു. ജനാധിപത്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിച്ചുതന്നിരുന്നതിനായി അമേരിക്കയിൽ വോട്ട് ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നു. യു.എസ് തെരഞ്ഞെടുപ്പിൽ സാക്ഷിയാകാൻ സാധിച്ചതിൽ അതിശയം തോന്നുന്നു. യു.എസ് പ്രസിഡൻറ് ജോ ബൈഡനും അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡൻറ് കമല ഹാരിസിനും അഭിനന്ദനങ്ങൾ -എന്നായിരുന്നു മുൻ ലോകസുന്ദരിയുടെ ഇൻസ് റ്റഗ്രാം പോസ് റ്റ് . താരത്തിന്റെ പോസ് റ്റിനു താഴെ നിരവധി പേർ നിയുക്ത യു.എസ് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും അഭിനന്ദനങ്ങളുമായെത്തി.

അഭയ് ഡിയോൽ റിപ്പബ്ലിക്കൻ സ് ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ് ട്രംപിനെ ട്രോളിയാണ് ബൈഡന് അഭിനന്ദനങ്ങളുമായി എത്തിയത് . സ് റ്റാറ്റ്യൂ ഓഫ് ലിബർട്ടി മാസ് കിൽ തൂക്കി ട്രംപിനെ ദൂരേക്ക് വലിച്ചെറിയുന്ന കാർട്ടൂണാണ് താരം പങ്കുവെച്ചത് . ‘അതു സംഭവിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് കാർട്ടൂൺ പങ്കുവെച്ചിരിക്കുന്നത് . അഭയ് ഡിയോൾ പങ്കുവെച്ച കാർട്ടൂണിന് കീഴിൽ നിരവധി പേർ രസകരമായ ട്രോൾ കമൻറുകളുമായി എത്തുകയും ചെയ് തു.

ഡോണൾഡ് ട്രംപിനെ അൽപ്പം പരിഹാസം ചൊരിഞ്ഞായിരുന്നു റിതേഷ് ദേശ് മുഖിന്റെ ട്വീറ്റ് . ഒപ്പം ജോ ബൈഡനെ അഭിനന്ദിക്കാനും പ്രാർഥനങ്ങൾ അറിയിക്കാനും താരം മറന്നില്ല. ‘നല്ല നീക്കം. പ്രാർഥനങ്ങളിൽ ഓർമിക്കും എന്നായിരുന്നു' റിതേഷിന്റെ ആദ്യ ട്വീറ്റ് . അതിൽ ട്രംപിനെ കളിയാക്കുന്നതിനായി ലോകമെമ്പാടും ഉപയോഗിക്കുന്ന ‘BI -DEN' എന്നുചേർക്കുകയും ചെയ് തു. ‘ജോ ജീത്താ വഹി സിക്കന്തർ' എന്നായിരുന്നു താരത്തിന്റെ മറ്റൊരു ട്വീറ്റ് . യു.എസ് തെരഞ്ഞെടുപ്പ് 2020 എന്ന ടാഗ് താരം നൽകുകയും ചെയ് തു.

ദക്ഷിണേന്ത്യൻ താരം കാജൽ അഗർവാൾ വിവാഹത്തിന് ശേഷം അൽപ്പം തിരക്കിലാണ് . എന്നാൽ ഇന്ത്യയുടെ പുത്രി കമല ഹാരിസിസ് ആശംസ നേരാൻ താരം സമയം ക ണ്ടെത്തുകയായിരുന്നു. കമല ഹാരിസ് എല്ലാവർക്കും ഒരു പ്രചോദനമാണെന്നായിരുന്നു കാജലിന്റെ റ വാക്കുകൾ. ‘ആദ്യ സൗത്ത് ഏഷ്യൻ വംശജയായ വനിത യു.എസ് വൈസ് പ്രസിഡൻറ് കമല ഹാരിസിന് അഭിനന്ദനങ്ങൾ. എ ന്തൊരു പ്രചോദനം' -എന്നായിരുന്നു കാജൽ അഗർവാളിന്റെ ട്വീറ്റ്

ഇവർക്കു പുറമെ നിരവധി താരങ്ങൾ ബൈഡന് ആശംസകൾ നേർന്നും ട്രംപിനെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന ആശംസയുമായി ഗൗഹർ ഖാൻ ട്വീറ്റ് ചെയ് തു. സിനിമ നിർമാതാണ് അനുഭവ് സിൻഹ കമല ഹാരിസിന്റെ വിജയത്തെ പ്രശംസിച്ച് രംഗത്തെത്തുകയായിരുന്നു. ശ്രുതി സേത് , നിമ്രത് കൗർ, കുനാൽ കോഹ് ലി തുടങ്ങിയവരും ബൈഡനെയും കമല ഹാരിസിനും അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തി.


Click it and Unblock the Notifications