കരച്ചിലടക്കാനാവാതെ ആമിർ ഖാൻ, കൂസലില്ലാതെ ഉറങ്ങി കരീന കപൂർ; ട്രോളുകൾ വാരിക്കൂട്ടി ചിത്രം
ബോളിവുഡിൽ വരാനിരിക്കുന്ന വമ്പൻ റിലീസുകളിലൊന്നാണ് ആമിർ ഖാൻ നായകനാവുന്ന ലാൽ സിംഗ് ചദ്ദ. ആമിർ ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആഗസ്റ്റ് 11 നാണ് റിലീസ് ചെയ്യുന്നത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ടോം ഹാങ്ക്സ് ആയിരുന്നു ഹോളിവുഡ് പതിപ്പിലെ നായകൻ.
കരീന കപൂർ ഖാൻ ആണ് ചിത്രത്തിലെ നായിക. രൂപ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിക്കുന്നത് മോണ സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിയാകൊം 18 മോഷൻ പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ലാൽ സിംഗ് ചദ്ദ നിർമ്മിച്ചിരിക്കുന്നത്.

ആമിറിന്റെ ഹിറ്റ് ചിത്രമായ സീക്രട്ട് സൂപ്പർ സ്റ്റാറിന്റെ സംവിധായകൻ അദ്വൈത് ചന്ദൻ ആണ് ലാൽ സിംഗ് ചദ്ദയും സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാഗചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് സിനിമ.

ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ലാൽ സിംഗ് ചദ്ദയുടെ സ്ക്രീനിംഗ് ആണെന്നാണ് ഫോട്ടോ നൽകുന്ന സൂചന. ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, കരീന കപൂർ എന്നിവരാണ് ഫോട്ടോയിലുള്ളത്. ആമിറിന്റെ കരയുന്ന മുഖമാണ് ഫോട്ടോയിൽ. താരം ഇടയ്ക്ക് കണ്ണു തുടയ്ക്കുന്നുമുണ്ട്. അടുത്തിരിക്കുന്ന കരീന കപൂറാവട്ടെ തലയ്ക്ക് കെെ വെച്ച് നല്ല ഉറക്കമാണ്. ഇതാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വഴിയൊരുക്കിയത്.

സ്വന്തം സിനിമ കണ്ട് കരച്ചിലടക്കാനാവാത്ത ആമിറും സിനിമ കണ്ട് ഉറങ്ങിപ്പോയ കരീന കപൂറും എന്നാണ് പലരും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ലാൽ സിംഗ് ചദ്ദ ബോറൻ പടമാണെന്നാണ് കരീനയുടെ ഉറക്കം നൽകുന്ന സൂചനയെന്നും പലരും കമന്റ് ചെയ്തു.
കരീനയുടെ ഉറക്കം നടി ഗർഭിണായാണെന്ന തരത്തിൽ നേരത്തെ വന്ന ഗോസിപ്പുകളിലേക്ക് വരെ ചർച്ച കൊണ്ട് പോയി. താൻ ഗർഭിണിയല്ലെന്നും പാസ്തയും വൈനും കഴിച്ചത് മൂലം വെച്ച വയറാണെന്നും നേരത്തെ ഗോസിപ്പുകളെ തള്ളിക്കാെണ്ട് കരീന കപൂർ പറഞ്ഞിരുന്നു. യൂറോപ്പിൽ നിന്നും കഴിച്ച പാസ്തയും വൈനുമാണോ ഈ ഉറക്കത്തിന് കാരണമെന്നാണ് പലരും ചോദിക്കുന്നത്.
Recommended Video

കഴിഞ്ഞ ദിവസമാണ് ഗർഭിണിയാണെന്ന വാർത്തകൾ തള്ളിക്കൊണ്ട് കരീന രംഗത്തെത്തിയത്. യൂറോപ്യൻ യാത്രയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഗോസിപ്പുകൾ പരന്നത്. എന്നാൽ ചിത്രങ്ങളിൽ തനിക്ക് വയർ തോന്നാൻ കാരണം പാസ്തയും വൈനും കഴിച്ചത് കൊണ്ടാണെന്നാണ് കരീന വ്യക്തമാക്കിയത്. ഞാൻ ഗർഭിണിയല്ല.
രാജ്യത്തെ ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ഒരുപാട് സംഭാവന നടത്തിയെന്നാണ് ഭർത്താവ് സെയ്ഫ് അലി ഖാൻ പറയുന്നതെന്നും കരീന തമാശ രൂപേണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്. മുൻ ഭാര്യ അമൃത സിംഗിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് കുട്ടികളും സെയ്ഫ് അലി ഖാനുണ്ട്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ


Click it and Unblock the Notifications











