ഭർ‌ത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ; അവനെന്നെ ഉപയോ​ഗിക്കുകയായിരുന്നു; പൊട്ടിക്കരഞ്ഞ് രാഖി സവന്ദ്

ബോളിവുഡിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് രാഖി സവന്ത്. സിനിമകളിൽ ഭാ​ഗ്യം പരീക്ഷിച്ചെങ്കിലും രാഖിയെ തുണച്ചത് ബി​ഗ് ബോസ് ഹിന്ദിയിലേക്കുള്ള കടന്ന് വരവാണ്, രാഖിക്ക് വൻ ജനശ്രദ്ധ നേടിക്കൊടുത്ത ഷോ ആയിരുന്നു ഇത്. വിവാ​ദമാവുന്ന പ്രസ്താവനകളിലൂടെയാണ് അക്കാലത്ത് രാഖി ശ്രദ്ധ പിടിച്ച് പറ്റിയത്.

പ്ലാസ്റ്റിക് സർജറി, തന്റെ പ്രണയ ബന്ധങ്ങൾ തുടങ്ങിയവയെ പറ്റി രാഖി നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ച ആയിരുന്നു. ഇതിനാൽതന്നെ രാഖിയുടെ വാക്കുകൾക്കായി പാപ്പരാസികൾ എപ്പോഴും പിന്നാലെ കൂടാറുണ്ട്. ഒരു കാര്യവും മറയില്ലാതെ രാഖി തുറന്ന് പറയുകയും ചെയ്യും.

ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം

അടുത്തിടെ ആണ് രാഖി സവന്ദിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്. മാസങ്ങൾക്ക് മുമ്പേ വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും ഇപ്പോഴാണ് താരം വിവരം പുറത്ത് വിട്ടത്. ആദിൽ ഖാൻ എന്നാണ് രാഖി സവന്ദിന്റെ ഭർത്താവിന്റെ പേര്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

അദിലിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആദിൽ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും രാഖി നേരത്തെ സംസാരിച്ചിരുന്നു. ആദിലിന് വേണ്ടി വസ്ത്രധാരണത്തിൽ വരെ രാഖി മാറ്റങ്ങൾ വരുത്തി. വിവാഹ രജിസ്ട്രേഷനിലെ രേഖകൾ പ്രകാരം രാഖി സവന്ത് എന്ന പേര് മാറ്റി ഫാത്തിമ എന്നാക്കിയിരുന്നു.

കരഞ്ഞ് കൊണ്ടാണ് രാഖി സവന്ദ് ക്യാമറയ്ക്ക് മുന്നിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞത്

ആരാധകർക്ക് ആശ്ചര്യമായിരുന്നു രാഖിയുടെ ഈ മാറ്റങ്ങൾ. ആദിലിനെ താൻ ജീവന് തുല്യം സ്നേഹിക്കുന്നെന്ന് രാഖി സവന്ദ് പല വട്ടം പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഖി.

കരഞ്ഞ് കൊണ്ടാണ് രാഖി സവന്ദ് ക്യാമറയ്ക്ക് മുന്നിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന് പറഞ്ഞു.

ഞാനവളുടെ പേര് ഇപ്പോൾ പറയുന്നില്ല

'നിങ്ങളിലൂടെ ഞാൻ ആ പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകാൻ ആ​ഗ്രഹിക്കുന്നു. ഞാൻ ബി​ഗ് ബോസ് മറാത്തിയിൽ പോയ സമയം അവൾ മുതലെടുത്തു. ഞാനവളുടെ പേര് ഇപ്പോൾ പറയുന്നില്ല. പക്ഷെ ഉചിതമായ സമയത്ത് പറയും. ഫോട്ടോകളും വീഡിയോകളും ഞാൻ കാണിക്കും'

'ഈ ബന്ധം കാരണമാണ് ഞങ്ങളുടെ വിവാഹത്തെ പറ്റി സംസാരിക്കുന്നതിൽ നിന്നും ആദിൽ എന്നെ എട്ട് മാസത്തോളം തടഞ്ഞത്. ഇതുവരെ ഞാൻ നിശബ്ദയായിരുന്നു. പിന്നീട് എന്റെ ആരാധകരെയും മീഡിയയെയും ഭയന്നാണ് ആദിൽ വിവാഹം അം​ഗീകരിച്ചത്'

 മറ്റ് പെൺകുട്ടികളെ പോലെ ഞാൻ നിശബ്ദയാവില്ല

'ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. നിന്നെ ഞാൻ തുറന്ന് കാണിക്കും. മറ്റ് പെൺകുട്ടികളെ പോലെ ഞാൻ നിശബ്ദയാവില്ല. എന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനത് സഹിക്കില്ല,' രാഖി പെൺകുട്ടിയോടായി പറഞ്ഞതിങ്ങനെ.

ഭർത്താവിന്റെ കാമുകി അവനെ ഉപേക്ഷിച്ച് പോവാൻ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും രാഖി സവന്ദ് വ്യക്തമാക്കി.

ആദിൽ നുണയനാണ്. ആ പെൺകുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാൻ തൊട്ട് സത്യം ചെയ്തതാണ്

പ്രശസ്തി നേടാൻ വേണ്ടി ആദിൽ തന്നെ ഉപയോ​ഗിക്കുകയായിരുന്നു. മാധ്യമങ്ങൾ ആദിലിന് ശ്രദ്ധ നൽകരുതെന്നും രാഖി സവന്ദ് അഭ്യർത്ഥിച്ചു. ആദിൽ നുണയനാണ്. ആ പെൺകുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാൻ തൊട്ട് സത്യം ചെയ്തതാണ് എന്നാൽ ചെയ്തില്ല. ആ പെൺകുട്ടി ആദിലിനെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും രാഖി വ്യക്തമാക്കി.

More from Filmibeat

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X