For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥയിലാണ് അമിതാബ് ബച്ചന്‍; വിഎ ശ്രീകുമാര്‍ പറയുന്നു

  |

  ബോളിവുഡ് സിനിമാലോകത്തെ കനത്ത നഷ്ടങ്ങള്‍ സംഭവിച്ച ദിവസങ്ങളാണ് കഴിഞ്ഞത്. കേവലം 24 മണിക്കൂറിനുള്ളില്‍ രണ്ട് പ്രമുഖ താരങ്ങളായിരുന്നു മരണത്തിന് കീഴടങ്ങിയത്. അര്‍ബുദത്തെ തോല്‍പ്പിച്ച് നിന്ന ഇരുവരുടെയും വേര്‍പാട് കനത്ത ആഘാതമായി. ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ഋഷി കപൂറും മരിച്ചത്.

  അമിതാഭ് ബച്ചനാണ് തന്റെ പ്രിയ സുഹൃത്ത് മരിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഒരുപാട് താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി കൊണ്ട് വന്നിരിക്കുന്നത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജ്, സംവിധായകന്‍ വി എ ശ്രീകുമാര്‍ തുടങ്ങിയവരൊക്കെ അനുശോചനം രേഖപ്പെടുത്തി വന്നിരിക്കുകയാണ്.

  കോവിഡ് ലോക്ക് ഡൗണ്‍ പീരിയഡ് അവശേഷിപ്പിക്കുന്ന മുറിവുകള്‍ കൂടുതല്‍ തീവ്രമാവുകയാണ്. മരണം കൊണ്ട് നമ്മളെ ഈ രോഗം വെല്ലുവിളിക്കുമ്പോഴും, അതല്ലാതെ സ്വാഭാവികമായി വിട വാങ്ങുന്നവരെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ പോകുന്നത് എത്ര വിഷമകരമാണ്. റിഷി കപൂറും ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്ന സത്യത്തെ ഉള്‍ക്കൊള്ളുന്നു. കപൂര്‍ജിയെ പോലെ ഒരാള്‍ അര്‍ഹിക്കുന്ന രീതിയിലുള്ള ഒരു വിട വാങ്ങല്‍ നല്‍കാന്‍ കഴിയുന്നില്ലലോ എന്ന വിഷമം ചെറുതല്ല.

  'I am destroyed ' എന്നാണ് അമിതാബ് ബച്ചന്‍ ഈ മരണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ആ സൗഹൃദത്തെ എനിക്കറിയാം. ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥയിലാണ് അമിതാബ് ജി അത് കുറിച്ചത് എന്നും മനസിലാക്കുന്നു. നമ്മുടെ സങ്കല്‍പ്പത്തിലെ ഒരു എവര്‍ ഹീറോ സങ്കല്‍പം സെറ്റ് ചെയ്തത് റിഷി കപൂര്‍ ആണെന്ന് പറയാം. അമിതാഭും കപൂറും കൂടെയുള്ള കോമ്പിനേഷന്‍ ഒരു കാലത്തെ യുവതലമുറയില്‍ സൃഷ്ടിച്ചത് സിനിമയോടുള്ള ക്രേസ് ആയിരുന്നു.

  ആ തലമുറയിലുള്ള ഒരാള്‍ എന്ന നിലയില്‍ ആ കോമ്പിനേഷന്‍ വീണ്ടും ഉണ്ടാകണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കണം അമിതാഭ് ജിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ റിഷി കപൂര്‍ജിയെ നേരില്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആ അതിമോഹം ഉണ്ടായത്. ഇവരെ ഒന്നിച്ചു വീണ്ടും സ്‌ക്രീനില്‍ കാണണം എന്ന അതിമോഹം. അതിനായി ബക്കറ്റ് ലിസ്റ്റ് എന്ന സിനിമയുടെ റീമേക്ക് ഞങ്ങള്‍ ഒന്നിച്ചു ആലോചിച്ചിരുന്നു. പക്ഷെ എനിക്ക് എത്താവുന്നതിലും ദൂരെയുള്ള ആകാശത്തിലേക്ക് അദ്ദേഹം മറഞ്ഞു. വിട വാങ്ങലുകള്‍ ഇങ്ങനെയാകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ്. എന്നും വിഎ ശ്രീകുമാര്‍ പറയുന്നു.

  Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam

  2018 ലാണ് ഋഷി കപൂറിന് ക്യാന്‍സര്‍ ബാധിക്കുന്നത്. ഒരു വര്‍ഷത്തോളമായി യുഎസില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്നു താരം. കഴിഞ്ഞ സെപ്റ്റംബറിലാണ് താരം ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് രണ്ട് തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് താരത്തെ മുംബൈ എച്ച് എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സഹോദരന്‍ റണ്‍ധീര്‍ കപൂര്‍ പറഞ്ഞിരുന്നെങ്കിലും മരിക്കുകയായിരുന്നു.

  English summary
  VA Shirikumar Talks About Rishi Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X