ചുംബിക്കാന്‍ തയ്യാറെന്ന് വാണി കപൂര്‍
വാണി കപൂറിന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രമായ ആഹാ കല്യാണം ഫെബ്രുവരി 21ന് റിലീസ് ചെയ്തിരിക്കുകയാണ്. നാനി നായകനായെത്തുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് നായികയും നായകനുമായുള്ള ചൂടന്‍ സീനുകളാണ്. ബോളിവുഡ് ചിത്രമായ ബാന്ദ് ബാജാ ബരാതിന്റെ റീമേക്കാണ് ആഹാ കല്യാണം. ഹിന്ദിയില്‍ രണ്‍വീര്‍ സിങും അനുഷ്‌ക ശര്‍മ്മയും നായകനും നായികയുമായി എത്തിയ ചിത്രത്തില്‍ ലിപ് ലോക് സീനുകളുള്‍പ്പെടെയുള്ളവയുണ്ടായിരുന്നു.
ആഹാ കല്യാണത്തിലും ചെറു ചുംബനസീനകളുണ്ട്. സിനിമയില്‍ ചുംബിയ്ക്കുന്നതിനോട് തനിയ്ക്ക് വിരോധമൊന്നുമില്ലെന്നാണ് വാണി പറയുന്നത്. തിരക്കഥയില്‍ ചുംബനം ആവശ്യമാണെങ്കില്‍ അത് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും വാണി പറയുന്നു. പക്ഷേ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചൊന്നും പറയാന്‍ വാണി തയ്യാറല്ല, എല്ലാവരും എല്ലാം സിനിമ കണ്ട് മനസിലാക്കണമെന്നാണ് താരം പറയുന്നത്.

ഹിന്ദിചിത്രം ഒരുക്കിയ അതേ ടീം തന്നെയാണ് തമിഴിലും ചിത്രം തയ്യാറാക്കിയിരിക്കുന്നത്. യശ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ മനീഷ് ശര്‍മ്മയുടേതാണ്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഗോകുല്‍ കൃഷ്ണയാണ്.
ഏറെനാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി സിമ്രാന്‍ ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. ആഹാ കല്യാണത്തില്‍ അതിഥിവേഷത്തിലാണ് സിമ്രന്‍ എത്തുന്നത്.


Click it and Unblock the Notifications











