ആ ബിരിയാണിക്കഥ നാട്ടില്‍ പാട്ടായി, കഥയായി, യുവതാരങ്ങള്‍ക്ക് 'പണിയായി'
ഒരു ബിരിയാണി കൊടുത്ത് ഒരാളെ ഇത്രയങ്ങ് സന്തോഷിപ്പിയ്ക്കാമോ രാം ചരണ്‍? ബോളിവുഡ് താരം വരുണ്‍ ധാവനെ സ്വന്തം വീട്ടില്‍ വിളിച്ച് ഗംഭീരമായ ലഞ്ച് നല്‍കിയിരിയ്ക്കുകയാണ് രാം ചരണ്‍. ഹൈദരാബാദില്‍ രാമോജി ഫിലിംസിറ്റിയില്‍ ഷൂട്ടിംഗിനെത്തിയതാണ് താരങ്ങള്‍.
രണ്ട് പേരും വ്യത്യസ്ത ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഷൂട്ടിംഗിന് എത്തിയത്. ഇതിനിടെ വരുണ്‍ ധവാന്‍ രാം ചരണിനെ സന്ദര്‍ശിച്ചു. സ്വന്തം നാട്ടിലെത്തിയ ബോളിവുഡ് താരത്തെ സ്വീകരിയ്ക്കാന്‍ രാം ചരണ്‍ പ്രത്യേകം ശ്രദ്ധിച്ചു. വീട്ടിലേയ്ക്ക് ക്ഷണിച്ച് സ്വാദേറിയ ഹൈദരാബാദ് ബിരിയാണി നല്‍കി. ബിരിയാണിയുടെ സ്വാദില്‍ അലിഞ്ഞ് പോയ വരുണ്‍ അക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

അപ്പോള്‍ ഇനി ടോളിവുഡ് താരങ്ങള്‍ കരുതിയിരിയ്ക്കുക ബോളിവുഡ് താരങ്ങള്‍ ഹൈദരാബാദില്‍ എത്തിയാല്‍ ചിലപ്പോള്‍ വീട്ടിലേയ്ക്ക് വരാനും ഹൈദരാബാദ് ബിരിയാണി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

എന്തായാലും ഈ ബിരിയാണിക്കഥ ആഘോഷിയ്ക്കുകയാണ് തെലുങ്ക് മാധ്യമങ്ങള്‍. വരുണും ചാം ചരണും മാത്രമല്ല കേട്ടോ ഷാരൂഖ് ഖാനും മഹേഷ് ബാബുവും തമ്മിലും ഇത്തരം നല്ല സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അല്ല വരുണ്‍ ധവനേ...രാം ചരണ്‍ മുബൈയ്ക്ക് വരുമ്പോള്‍ നിങ്ങള്‍ എന്താ കൊടുക്കുക


Click it and Unblock the Notifications











