കാമുകി പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് പലതവണ, അപ്പോഴും പ്രതീക്ഷ കൈവിട്ടില്ലെന്ന് വരുണ്‍ ധവാന്‍

By Midhun Raj

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് വരുണ്‍ ധവാന്‍. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ ബോളിവുഡിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളായി മാറുകയായിരുന്നു വരുണ്‍. അതേസമയം നടനൊപ്പം കാമുകി നടാഷ ധലാലും വാര്‍ത്തകളില്‍ നിറയാറുണ്ട്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ജോഡികളാണ് വരുണും നടാഷയും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

varun dhawan

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയഭ്യാര്‍ത്ഥന നടത്തിയ സമയത്ത് നടാഷ നിരസിച്ചതിനെ കുറിച്ച് ഒരഭിമുഖത്തില്‍ വരുണ്‍ ധവാന്‍ തുറന്നുപറഞ്ഞിരുന്നു. തന്‌റെ പ്രണയാഭ്യര്‍ത്ഥന നടാഷ മൂന്ന് നാല് തവണ നിരസിച്ചെന്നും, എന്നാല്‍ അപ്പോഴും താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും വരുണ്‍ ധവാന്‍ പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നടാഷയെ ആദ്യമായി കാണുന്നത്. ആ സമയം മുതല്‍ പ്ലസ്ടു വരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് നടാഷയോട് വരുണിന് പ്രണയം തോന്നുകയായിരുന്നു.

പ്രണയം തോന്നിയ നിമിഷം എപ്പോഴായിരുന്നു എന്നും അഭിമുഖത്തില്‍ വരുണ്‍ വെളിപ്പെടുത്തി. ഒരിക്കല്‍ ഉച്ചഭക്ഷണ സമയത്ത് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലൂടെ നടാഷ നടക്കുകയായിരുന്നു. അന്ന് അവളെ കണ്ടപ്പോഴാണ് പ്രണയം തോന്നിയതെന്ന് നടന്‍ പറഞ്ഞു. പിന്നീട് പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നടാഷ നിരസിച്ചു. എന്നാല്‍ ആ സമയത്തൊന്നും താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും വരുണ്‍ ധവാന്‍ പറഞ്ഞു. അതേസമയം വരുണിന്‌റെയും നടാഷയുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഈ വര്‍ഷം തായ്‌ലന്‍ഡില്‍ വെച്ച് വിവാഹം നടത്താന്‍ പ്ലാനുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ജഗ് ജഗ് ജിയോ എന്ന സിനിമയിലാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. കിയാര അദ്വാനി നായികയാവുന്ന സിനിമയില്‍ നീതു കപൂര്‍, അനില്‍ കപൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. പിതാവ് ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാറാ അലി ഖാനാണ് ചിത്രത്തില്‍ വരുണിന്റെ നായികയായി എത്തുന്നത്.

Read more about: varun dhawan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X