വിരാട് അന്ന് കരയുകയാണ്, അനുഷ്ക എന്നോട് പങ്കുവെച്ചത്; ആളുകൾക്ക് ഒന്നുമറിയില്ല: വരുൺ ധവാൻ

ജനശ്രദ്ധ നേടുന്ന നിരവധി താര ജോഡികളുണ്ടെങ്കിലും ഇവർക്കെല്ലാം മുകളിലാണ് വിരാട് കോലി-അനുഷ്ക ശർമ്മ ആരാധക വൃന്ദം. ക്രിക്കറ്റ് ലോകത്തെ രാജാവും ബോളിവുഡിലെ താര റാണിയും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ വാർത്താ പ്രാധാന്യം നേ‌ടിയതാണ്. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് അനുഷ്കയെയും വിരാടിനെയും ആരാധകർ വിശേഷിപ്പിക്കാറ്. അത്രമാത്രം പരസ്പരം സ്നേഹിക്കുന്നവരാണ് താര ദമ്പതികൾ. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് രണ്ട് പേരും ആദ്യമായി പരിചയപ്പെടുന്നത്.

ഈ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് വഴി മാറി. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചില്ല. ബോളിവുഡിൽ ഈ വാർത്ത വലിയ സംസാര വിഷയമായി. 2017 ൽ ഇവർ വിവാഹവും ചെയ്തു. ജീവിതത്തെക്കുറിച്ച് ഇവർക്കുള്ള കാഴ്ചപ്പാട് ഒരുപോലെയാണ്. സ്വകാര്യതയ്ക്ക് രണ്ട് പേരും വലിയ പ്രാധാന്യം നൽകുന്നു. കരിയറിനോളം തന്നെ കുടുംബ ജീവിതം വിരാടിന് പ്രധാനപ്പെട്ടതാണ്. അനുഷ്കയാണെങ്കിൽ അമ്മയായ ശേഷം കരിയർ ഏറെക്കുറെ വിട്ടു. ബോളിവുഡിലെ പാർട്ടികളിലോ ആഘോഷങ്ങളിലോ ഇരുവർക്കും താൽപര്യമില്ല.

Varun Dhawan  Virat Kohli  Anushka Sharma

ആനന്ദ് അംബാനിയുടെ വിവാഹത്തിന് എത്താതിരുന്ന ചുരുക്കം താര ദമ്പതികളിൽ ഉൾപ്പെട്ടവരാണ് അനുഷ്കയും വിരാടും. വിരാടിന്റെ സമ്മർദ്ദമേറിയ സ്പോർട്സ് കരിയറിനെ മനസിലാക്കുന്നയാളാണ് അനുഷ്ക ശർമ്മ. ഇപ്പോഴിതാ താര ദമ്പതികളെക്കുറിച്ച് നടൻ വരുൺ ധവാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് അനുഷ്ക തന്നോട് പറഞ്ഞ കാര്യമാണ് വരുൺ ധവാൻ ഒരു പോഡ്കാസ്റ്റിൽ പങ്കുവെച്ചത്.

ഒരു മാച്ചിൽ ഇന്ത്യ പരജയപ്പെട്ടു. അനുഷ്ക മാച്ച് കാണാൻ പോയിരുന്നില്ല. തിരിച്ചെത്തിയ ശേഷം വിരാട് എവിടെയെന്ന് അനുഷ്ക തിരഞ്ഞു. റൂമിലേക്ക് ചെന്നപ്പോൾ വിരാട് അക്ഷരാർത്ഥത്തിൽ കരയുകയാണ്. അന്നത്തെ മാച്ചിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ പോലും പരാജയത്തിന് വിരാട് സ്വയം പഴിച്ചു. അതാണ് വിരാടിന്റെ മനോഭാവമെന്ന് അനുഷ്ക തന്നോട് പറഞ്ഞിരുന്നെന്ന് വരുൺ ധവാൻ ഓർത്തു.

Varun Dhawan  Virat Kohli  Anushka Sharma

അനുഷ്ക വളരെ സത്യസന്ധമായി പെരുമാറുന്ന വ്യക്തിയാണെന്നും വരുൺ പറയുന്നു. അനുഷ്ക വളരെ റിയൽ ആണ്. ചിലപ്പോൾ അത് ആളുകളെ അൺകംഫർ‍ട്ടബളാക്കും. ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങൾ അനുഷ്ക പറയും. ചെറിയ പ്രായത്തിൽ തന്നെ പരിണമിച്ച ആത്മീയ പാത സ്വീകരിച്ചു. ആളുകൾ എങ്ങനെയാണോ അവരെ അങ്ങനെ അനുഷ്ക ഉൾക്കൊള്ളുമെന്നും വരുൺ ധവാൻ പറയുന്നു.

അനീതി അനുഷ്ക സഹിക്കില്ല. സുയ് ​ധാ​ഗ എന്ന സിനിമയുടെ ഷൂട്ടിം​ഗ് ഒരു ​ഗ്രാമത്തിൽ വെച്ചായിരുന്നു. സെറ്റിലിരുന്ന് ഞങ്ങൾ ഒരുപാട് സംസാരിക്കും. പൊതുജനത്തിന് അനുഷ്കയെക്കുറിച്ച് ഒന്നുമറിയില്ല. അനുഷ്ക അതൊന്നും കാര്യമാക്കുന്നില്ലെന്നും വരുൺ ധവാൻ പറഞ്ഞു.

2019 ൽ പുറത്തിറങ്ങിയ സീറോയാണ് അനുഷ്ക ശർമ്മ പ്രധാന വേഷം ചെയ്ത അവസാന സിനിമ. ക്വാല എന്ന സിനിമയിൽ അതിഥി വേഷത്തിലും അനുഷ്കയെത്തി. ചക്ഡാ എക്സ്പ്രസ് എന്ന സിനിമ പുറത്തിറങ്ങാനുണ്ട്. ഏറെക്കാലമായി സിനിമയുടെ റിലീസ് നീണ്ട് പോകുകയാണ്. മറ്റ് സിനിമകളിലൊന്നും നടി ഒപ്പ് വെച്ചിട്ടില്ല.

More from Filmibeat

Read more about: virat kohli anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X