പ്രബലനായ ആളുടെ ഭാര്യക്ക് എന്നെ വേണം, വീട്ടിൽ വരെ വന്നു; ദുരനുഭവങ്ങ​ൾ പങ്കുവെച്ച് വരുൺ ധവാൻ

ബോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ വരുൺ ധവാൻ. സ്റ്റുഡന്റ്സ് ഓഫ് ഇ ഇയർ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ക‌ട‌ന്ന് വന്ന വരുൺ ധവാൻ സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ്. കരിയറിൽ മികച്ച തുടക്കം ലഭിച്ച വരുണിനെ തേടി പിന്നീട് നിരവധി സിനിമകളെത്തി. കൊമേഴ്ഷ്യൽ സിനിമകളാണ് വരുൺ കൂടുതലും ചെയ്തത്. കരിയറിലെ തുടക്കകാലത്ത് വരുണുണ്ടാക്കിയ തരംഗം ചെറുതല്ല. സെൻസേഷനായി മാറിയ വരുണിന് കൂടുതലും സ്ത്രീ ആരാധകരായിരുന്നു. സുമുഖനായ താരം പലരുടെയും ആരാധ്യ പുരുഷനായി.

എന്നാൽ ചിലപ്പോഴൊക്കെ കടുത്ത ആരാധന വരുണിന് അസഹീനയമായിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടനിപ്പോൾ. അതിര് കടന്ന ആരാധന കാരണം തനിക്ക് പൊലീസിനെ വിളിക്കേണ്ടി വരെ വന്നിട്ടുണ്ടെന്ന് വരുൺ പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഒരു സ്ത്രീ തന്നെ ആഗ്രഹിച്ച് വീട്ടിലേക്ക് വന്ന സംഭവം വരുൺ ഓർത്തു.

Varun Dhawan

വളരെ പ്രബലനായ ആളുടെ ഭാര്യയാണ്. ഏത് പൊസിഷനിലുള്ള ആളാണെന്ന് പറയാൻ പറ്റില്ല. തന്റെ പേര് ഉപയോഗിച്ച് ആരോ ഈ സ്ത്രീയുമായി സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ വീടിനെക്കുറിച്ച് എല്ലാം അവർക്കറിയാം. ഞാൻ കുടുംബം ഉപേക്ഷിക്കുമെന്ന് ആ സ്ത്രീ കരുതി. ഇത് ഭയപ്പെടുത്തുന്ന ഘട്ടത്തിലെത്തി. ഈ സ്ത്രീ ഒരാൾക്കൊപ്പം വീട്ടിലേക്ക് വന്നു. കുടുംബ വിഷയമായി. എന്നാൽ കുറച്ച് വനിതാ കോൺസ്റ്റബിൾമാരെത്തി ഇത് കൈകാര്യം ചെയ്തു.

തന്നോട് മോശമായി പെരുമാറിയ ആരാധകരുണ്ടെന്നും വരുൺ പറയുന്നു. ഒരു ആരാധിക തന്നെ നിർബന്ധപൂർവം ചുംബിച്ചു. തനിക്കിത് അതിക്രമമായി തോന്നിയെന്നും വരുൺ ധവാൻ വ്യക്തമാക്കി. തന്നെ കാണാൻ ആരാധകർ വീട് വിട്ട് പോയി രാത്രി ബീച്ചുകളിൽ കഴിഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ പൊലീസിന് ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും വരുൺ വ്യക്തമാക്കി.

Varun Dhawan

ഒരിക്കൽ ദ്വാരകയിൽ ഷൂട്ടിംഗുണ്ടായിരുന്നു. അവിടെ വെച്ച് പ്രായമുള്ള ഒരു സ്ത്രീ തനിക്കൊപ്പം ഫോട്ടോ ലഭിക്കാൻ വേണ്ടി ആയിരത്തോളം ആളുകളുടെ മുന്നിൽ വെച്ച് എന്നെ വഴക്ക് പറഞ്ഞു. ആരാധകരുടെ പരിധി വിട്ട പ്രവൃത്തികൾ തന്നെ ബാധിച്ചിട്ടുണ്ടെന്നും വരുൺ ധവാൻ വ്യക്തമാക്കി.

തന്നോട് പരിധി വിട്ട് ആരാധകർ പെരുമാറിയപ്പോൾ തന്റെ സ്ഥാനത്ത് നടിമാർ നേരിടുന്ന പ്രശ്നങ്ങൾ എത്രത്തോളമായിരിക്കുമെന്ന് താൻ മനസിലാക്കിയെന്ന് വരുൺ ധവാൻ ചൂണ്ടിക്കാട്ടി. തനിക്കിങ്ങനെ സംഭവിച്ചെങ്കിൽ അവർക്ക് ഇതിനേക്കാൾ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്നും വരുൺ ധവാൻ പറഞ്ഞു. ബേബി ജോൺ ആണ് വരുൺ ധവാന്റെ പുതിയ സിനിമ.

കീർത്തി സുരേഷ് നായികയാകുന്ന ബേബി ജോൺ തമിഴ് ചിത്രം തെരിയുടെ ഹിന്ദു റീമേക്കാണ്. തെരി സംവിധാനം ചെയ്ത അറ്റ്ലി തന്നെയാണ് ബേബി ജോണും സംവിധാനം ചെയ്തത്. സിതാഡെൽ-ഹണി ബണ്ണി എന്ന സീരീസിലാണ് ഇതിന് മുമ്പ് നടനെ പ്രേക്ഷകർ കണ്ടത്. നടാഷ ദലാൽ എന്നാണ് വരുണിന്റെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്.

More from Filmibeat

Read more about: varun dhawan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X