ജിത്തു ജോസഫ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി വേദിക! കാണാം
ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയായ നടിയാണ് വേദിക. തമിഴില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്റെ നായികയായി മദ്രാസി എന്ന ചിത്രത്തിലൂടെയായിരുന്നു വേദിക സിനിമയിലെത്തിയിരുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ശ്യംഗാര വേലന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ എത്തിയിരുന്നത്.
ശൃംഗാര വേലനു പുറമെ കസിന്‍സ്,ജെംയിസ് ആന്‍ഡ് ആലീസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജെയില്‍ എന്നീ ചിത്രങ്ങളിലും വേദിക അഭിനയിച്ചിരുന്നു. തെന്നിന്ത്യയില്‍ തിളങ്ങിയ നടി അടുത്തതായി ബോളിവുഡില്‍ അഭിനയിക്കാനുളള തയ്യാറെടുപ്പുകളിലാണുളളത്.

മലയാളി സംവിധായകന്‍ ജിത്തു ജോസഫ് ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രത്തിലാണ് വേദിക നായികയായി എത്തുന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ഋഷി കപൂറും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ദ ബോഡി എന്നാണ് ജിത്തു തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതേപേരിലുളള സ്പാനിഷ് ക്രൈം ത്രില്ലറിന്റെ റീമേക്കാണ് ഈ ചിത്രം. ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് വേദിക ചിത്രത്തിലെത്തുന്നതെന്നാണ് അറിയുന്നത്. ദേശീയ തലത്തില്‍ നടത്തിയ ഓഡീഷനുകള്‍ക്കും സ്റ്റാര്‍ ഹണ്ടുകള്‍ക്കും ശേഷമാണ് വേദികയെ നായികയായി സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാളത്തില്‍ ഫഹദിന്റെ പുതിയ ചിത്രമായ ട്രാന്‍സിലും വേദിക തന്നെയാണ് നായികയായി എത്തുന്നത്. ഉസ്താദ് ഹോട്ടലിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ ഭാഷകളിലും കൈനിറയെ ചിത്രങ്ങളാണ് വേദികയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











