മാനേജര്‍ പീഡിപ്പിക്കുന്നെന്ന് വീണ മാലിക്
മുംബൈ: ഇന്ത്യയിലെ തന്റെ മാനേജരായിരുന്ന പ്രശാന്ത് സിംഗ് മാനസികമായി പീഡിപ്പിക്കുന്നതായി പാകിസ്ഥാനി സുന്ദരി വീണ മാലിക്കിന് പരാതി. തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സിംഗ് ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കുന്നു എന്നാണ് മാലിക് പരാതിപ്പെടുന്നത്. ബോളിവുഡ് നടിയായ വീണമാലിക്കിന്റെ ഇന്ത്യയിലെ ഡിജിറ്റല്‍ മീഡിയ മാനേജരായിരുന്നു പ്രശാന്ത് സിംഗ്.
തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രശാന്ത് സിംഗ് ഹാക്ക് ചെയ്തതായും നടി ആരോപിച്ചു. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് വീണ മാലിക്കിന്റെ നഗ്നചിത്രങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതത്രെ. ഒരു ഇന്ത്യന്‍ മാഗസിന് വേണ്ടി വീണ മാലിക് നേരത്തെ അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. വീണ മാലിക്കിന് സ്വദേശമായ പാകിസ്ഥാനില്‍ വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ഒരു സംഭവമായിരുന്നു ഇത്.

വീണ മാലിക് വിവാഹത്തിന് ശേഷം ഭര്‍ത്താവുമൊത്ത് ദുബായില്‍ കഴിഞ്ഞുവന്ന കാലത്താണ് പ്രശാന്ത് സിംഗ് നടിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ട്വിറ്ററിലും ഫേസ്ബുക്കിലും വളരെയധികം ഫോളോവേഴ്‌സും ആരാധകരുമുണ്ട് ബോളിവുഡിലെ ഹോട്ട് ഐറ്റം ഗേളായ വീണ മാലിക്കിന്.
പ്രശാന്ത് സിംഗ് നേരത്തെ തന്റെ മാനേജരായിരുന്നു എന്നും ഇപ്പോള്‍ ഇയാള്‍ തനിക്ക് വേണ്ടി ജോലി ചെയ്യുന്നില്ല എന്നും വീണ മാലിക് പറഞ്ഞു. ഒരു സഹോദരനെ പോലെയാണ് താന്‍ പ്രശാന്ത് സിംഗിനെ കണ്ടിരുന്നത്. എന്നാല്‍ അയാള്‍ എന്നെ ചതിച്ചു. ബ്ലാക്‌മെയില്‍ ചെയ്യുകയാണ്. ചതിയനാണ് അയാള്‍. പരീക്ഷണ ഘട്ടത്തില്‍ തനിക്ക് ഭര്‍ത്താവിന്റെ എല്ലാ പിന്തുണയും തനിക്ക് ഉണ്ടെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











