»   » കാമാത്തിപുരയില്‍ വീണ മാലിക്കും രാജന്‍ വര്‍മയും

കാമാത്തിപുരയില്‍ വീണ മാലിക്കും രാജന്‍ വര്‍മയും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിലെ നിരവധി ചിത്രങ്ങള്‍ക്ക് കാമാത്തിപുരവും അവിടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളും വിഷയമായിട്ടുണ്ട്. കാമാത്തിപുര അല്ലാതെ തന്നെ ബോളിവുഡില്‍ ചൂടേറിയതും ലാഭം കൊയ്യുന്നതുമായ വിഷയമാണ് സ്ത്രീ.

എന്നാല്‍ ഇവരെ വച്ച് പടമെടുക്കുക മാത്രമേ ഇതുവരെ ബോളിവുഡ് ചെയ്തിട്ടുള്ളൂ. ഇവര്‍ക്കിടയില്‍ തങ്ങളുടെ പടത്തിന് പരസ്യം കൊടുക്കാനോ പരിചയപ്പെടുത്താനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ സുന്ദരി വീണ മാലിക്കിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സിന്ദഗി 50:50 പ്രമോഷന്റെ കാര്യത്തിലും വ്യത്യസ്തമാകുന്നു.

കാമാത്തിപുരയിലാണ് ഇവര്‍ തങ്ങളുടെ പടത്തിന്റെ പ്രമോഷനുമായി എത്തിയത്. വീണ മാത്രമല്ല, നായകന്‍ രാജന്‍ വര്‍മയും ചിത്രത്തിന്റെ പരസ്യവുമായി ഇവിടെയെത്തി. ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായി വേഷമിടുന്ന വീണയ്ക്ക് കാമാത്തിപുരയിലെ വിശേഷങ്ങള്‍ പറഞ്ഞ് മതിയാകുന്നില്ല.

മറക്കാനാവാത്ത അനുഭവമായിരുന്നു കാമാത്തിപുരയില്‍ കണ്ടതെന്നാണ് വീണ പറയുന്നത്. സുരക്ഷിതമായി എങ്ങനെ സെക്‌സ് ചെയ്യാം എന്നതിനെക്കുറിച്ച് വീണ ഇവിടത്തുകാര്‍ക്ക് ചില ടിപ്പുകളും കൊടുത്തു എന്നാണ് പറയുന്നത്. കാമാത്തിപുരയിലെത്താന്‍ കഴിഞ്ഞതില്‍ രാജന്‍ വര്‍മയും ഏറെ സന്തോഷവാനാണ്.

ചിത്രത്തിന്റെ പ്രമൊഷനായി വീണ മാലിക് കാമാത്തിപുരയില്‍

കാമാത്തിപുരയിലെ സെക്‌സ് വര്‍ക്കേഴ്‌സിനൊപ്പം വീണ മാലിക്.

സെക്‌സ് വര്‍ക്കേഴ്‌സിന് ടിപ് പറഞ്ഞുകൊടുക്കുന്ന വീണ

വീണ മാലിക്കും രാജന്‍ വര്‍മയും കാമാത്തിപുരയില്‍

ചിത്രത്തിന്റെ പ്രമൊഷനായി വീണ മാലിക് കാമാത്തിപുരയില്‍

വീണ മാലിക്കും രാജന്‍ വര്‍മയും കാമാത്തിപുരയില്‍

കാമാത്തിപുരയിലെ സെക്‌സ് വര്‍ക്കേഴ്‌സിനൊപ്പം വീണ മാലിക്.

ചിത്രത്തിന്റെ പ്രമൊഷനായി വീണ മാലിക് കാമാത്തിപുരയില്‍

English summary
Veena Malik and Rajan Verma First Ever Actress and actor to Promote their Movie Ziindagi 50-50 in Kamathipura.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam