»   » കത്രീന കോപ്പിയടിക്കാരി: രാഖി സാവന്ത്

കത്രീന കോപ്പിയടിക്കാരി: രാഖി സാവന്ത്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/bollywood/veena-malik-is-married-rakhi-sawant-2-aid0167.html">Next »</a></li></ul>
Rakhi Sawant
മുന്‍ നിര ബോളിവുഡ് നായികമാരെല്ലാം ഐറ്റം നമ്പര്‍ ചെയ്ത് കോടികള്‍ വാരുന്നത് രാഖി സാവന്തിന് അത്ര പിടിച്ചിട്ടില്ല.

ഇവരൊക്കെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ തയ്യാറായാല്‍ തന്റെ ഗതിയെന്താവുമെന്നോര്‍ത്ത് രാഖിയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവണം. എന്തായാലും ഉള്ളില്‍ ഉള്ളത് തുറന്നു പറയുന്ന സ്വഭാവക്കാരിയാണ് രാഖി.

അടുത്തിടെയായി ബോളിവുഡില്‍ ഐറ്റം നമ്പറുകള്‍ ചെയ്ത് ശ്രദ്ധേയയായത് കത്രീന കൈഫാണ്. കത്രീനയ്ക്ക് ഒരു പണി കൊടുക്കണമെന്ന് രാഖി മുന്‍പേ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അതിനുള്ള അവസരം ഒത്തു വന്നത് അടുത്തിടെയാണ്.

ഒരഭിമുഖത്തിനിടെ വീണു കിട്ടിയ അവസരം രാഖി ശരിയ്ക്കും മുതലെടുത്തു. കത്രീനയുടെ 'ചിക്‌നി ചമേലി' പെര്‍ഫോമന്‍സിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കത്രീനയുടെ പ്രകടനം കൊള്ളാം പക്ഷേ അത് കോപ്പിയടിയാണെന്ന സത്യം രാഖി വെളിപ്പെടുത്തിയത്. ചിക്‌നി ചമേലി'യില്‍ കത്രീന ചെയ്തത് താന്‍ മുന്‍പേ ചെയ്തിട്ടുണ്ടെന്നാണ് രാഖിയുടെ വാദം.

ഇതുമാത്രമല്ല ബോളിവുഡ് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ഷീലാ കി ജവാനിയും കോപ്പിയടിയാണെന്നാണ് രാഖിയുടെ കണ്ടുപിടുത്തം. കത്രീന മാത്രമല്ല പാക് നടി വീണ മാലിക്കും പഠിച്ച കള്ളിയാണെന്നാണ് രാഖി പറയുന്നത്.

അടുത്ത പേജില്‍
വീണ മാലിക് മറ്റൊരു ഗദ്ദാഫി

<ul id="pagination-digg"><li class="next"><a href="/bollywood/veena-malik-is-married-rakhi-sawant-2-aid0167.html">Next »</a></li></ul>
English summary
Days before Pakistani actress Veena Malik is set to participate in a reality show to get married in swayamvar style, its earlier contestant, Rakhi Sawant, has thrown a bomb at her. She alleges that Veena has already been married (in Pakistan) and in fact, is living-in with her boyfriend, Ashmit Patel.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam