ട്വിറ്ററിൽ ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ കൂട്ടയടി!!നിങ്ങൾക്ക് നാണമില്ലേ, പാക് നടിയ്ക്ക് ചൂടൻ മറുപടി
ഇന്ത്യ-പാക് സിനിമ താരങ്ങൾ തമ്മിൽ വാക് പോര്
ഇന്ത്യൻ ജനത ഒന്നടങ്കം പ്രാർഥനയിലാണ്. ഇന്ത്യ- പാക് അതിർത്തിയിൽ യുദ്ധ സമാനമായ അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. അതിർത്തിയിൽ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി കാവാൽ നിൽക്കുന്ന ഇന്ത്യൻ ആർമിയ്ക്കായി ഇന്ത്യയിലെ സകല ജനങ്ങളും നെഞ്ച് ഉരുകി പ്രാർത്ഥിക്കുന്ന ഒരു കാഴ്ചയാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും കാണാൻ കഴിയുന്നത്.
രാജ്യത്തിന് സംരക്ഷണ വലയവുമായി നിൽക്കുന്ന പട്ടാളക്കാർക്ക് എല്ലാവിധ പിന്തുണയുമായി രാജ്യം ഒന്നടങ്കം കൂടെ തന്നെയുണ്ട്. അതിർത്തിയിൽ ഇന്ത്യ-പാക് പ്രശ്നം പുകയുമ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങൾ തമ്മിൽ കൊമ്പ് കോർക്കുകയാണ്. ബോളിവുഡ് താരം സ്വര ഭാസ്കാറാണ് പാകിസ്താനി താരം വീണാ മാലിക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വിവാദമായി ട്വീറ്റ്
ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധ്മാൻ പാകിസ്താൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാക് നടി വീണ മാലിക് ഇട്ട ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ താരയുദ്ധത്തിന് വഴിവെച്ചിരിക്കുന്നത്. താരത്തിന്റെ ട്വീറ്റ് ബോളിവുഡ് താരം സ്വര ഭാസ്കറിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ തക്ക മറുപടിയുമായി സ്വര രംഗത്തെത്തുകയും മറ്റൊരു വിവാദം തലപൊക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ പൈലറ്റിന് ലഭിച്ച സ്വീകരണം
പാക് കസ്റ്റഡിയിൽപ്പെട്ട ഇന്ത്യൻ പൈലറ്റിന് മികച്ച സ്വീകാരണമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് സ്വര രംഗത്തെത്തിയത്. പിന്നീട് താരങ്ങൾ തമ്മിൽ ട്വിറ്ററിലുടെ വൻ വാക്വാദങ്ങളായിരുന്നു നടന്നിരുന്നത്. നിരവധി പേർ സ്വരയെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.

വീഡിയോ പങ്ക് വെച്ച് പാക് താരം
ഇന്ത്യൻ പൈലറ്റിനെ പാക് അധികൃതർ ചോദ്യം ചെയ്യുന്നതിന്റേയും അദ്ദഹത്തെ അപകട സ്ഥലത്ത് നിന്നുമുളള ചിത്രങ്ങളും പാക് താരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതെല്ലാം സ്വരയെ ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാത്തിനും കൂടി തക്കതായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. എന്തായാലും നടിമാരുടെ വാക് വാദം ഇന്ത്യ-പാക് സിനിമ മേഖലയിലും സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ചയായിട്ടുണ്ട്.

ഞങ്ങളുടെ ഓഫീസർ ധീരനാണ്
പാക് നടി വീണ മാലിക്കിനുള്ള സ്വരയുടം മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിയുടെ ട്വിറ്റിന് നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഞങ്ങളുടെ ഓഫീസർ ധീരനാണ്. വീണാ ജീ നിങ്ങളുടെ ട്വീറ്റ് ലജ്ജാകരമാണ്. നിങ്ങളുടെ ദുഷിച്ച മനസ്സാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിങ്ങളുടെ മനസ്സിൽ ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ പൈലറ്റിനെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയെങ്കിലും സ്വീകരിച്ചുകൂടേയെന്നും സ്വരം ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











