ട്രോളന്മാരോട് തനിയ്ക്ക് ഒന്നും പറയാനില്ല!! സഹതാപം മാത്രം, വിമർശകർക്ക് സോനത്തിന്റെ മറുപടി

ട്രോളുന്നവരെ കുറിച്ചേർക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്

എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന ഒരു വിഭാഗക്കാരുണ്ട്. ഇക്കൂട്ടർക്ക് ആര് എന്ത് നല്ലകാര്യം ചെയ്താലും അതിനെ ട്രോളിയില്ലെങ്കിൽ ഉറക്കം വരില്ലെന്ന മട്ടാണ്. മിക്കവാറും ട്രോളന്മാരുടെ കൈകളിൽ അകപ്പെടുന്നത് സെലിബ്രിറ്റികളാണ്. അവരുടെ വസ്ത്രധാരണത്തെയായിരിക്കും ഇക്കൂർ പ്രധാനമായും ഫോക്കസ് ചെയ്യുക. കഴിഞ്ഞ ദിവസം ബോളിവുഡ് താരം സോനം കപൂറിനെതിരെ വിമർശന ശരം ഉന്നയിച്ച് ട്രോളന്മാർ രംഗത്തെത്തിയികരുന്നു. മംഗൽസൂത്ര കയ്യിൽ ധരിച്ചതിനാണ് താരത്തിനെതിരെ വാളോങ്ങി ഈക്കൂട്ടർ എത്തിയത്. എന്നാൽ ഇതൊന്നും കണ്ട് ഭയപ്പെട്ട് മിണ്ടാതിരിക്കുന്ന ആളല്ല സോനം. തന്നെ ട്രോളിയവർക്ക് കൃത്യമായ മറുപടിയും താരം നൽകിയിട്ടുണ്ട്.

sonam

പ്രത്യേകിച്ച് തൊഴിലോ, സ്വന്തമായി ഒരു വ്യക്തിത്വമോ ഇല്ലാത്തവരാണ് തന്നെ ട്രോളുന്നത്. എനിയ്ക്ക് അവരെ കുറിച്ചേർക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്. ഇത്തരക്കാർ തന്നെ ട്രോളുന്നത് താനൊരു പ്രധാനപ്പെട്ട വ്യക്തിയായതു കൊണ്ടാണ്. ട്രോളുകൾ‌ വഴി ജീവിതത്തിൽ എന്തെങ്കിലും ആകാൻ ഇവർ ശ്രമിക്കുയാണെന്നും സോനം പറഞ്ഞു. മെയ് 8 നായിരുന്നു ദീർഘകാലത്തെ പ്രണയത്തിന് ശേഷം വ്യവസായിയായ ആനന്ദ് അഹൂജയും സോനം കപൂറും വിവാഹിതരായത്. സിക് ആചാര പ്രകാരമായിരുന്നു വിവാഹം. അന്നു മുതൽ താരത്തിനെതിരെ വിമർശനങ്ങൾ തലപൊക്കുകയായിരുന്നു.

വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ സോനത്തിന്റെ പേരിനൊപ്പം ഭർത്താവ് ആനന്ദിന്റെ പേര് ചേർത്തിരുന്നു. ഇത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ബോളിവുഡിലെ ഫെമിനിസ്റ്റ് താരമെന്നാണ് സോനത്തിനെ അറിയപ്പെട്ടിരുന്നത്. ഫെമിനിസ്റ്റായ സോനം വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പേര് മാറ്റിയത് വിമർശനത്തിന് വഴിവെച്ചിരുന്നു. എന്നാൽ അന്നും വിമർശകർക്ക് സോനം ചുട്ട മറുപടി നൽകിയിരുന്നു. പേര് മാറ്റിയത് തന്റെ താൽപര്യമാണെന്നും ഫെമിനിസം എന്നാൽ ഒരാൾക്ക് സ്വന്തം തിര‍ഞ്ഞെടുപ്പുകൾ നടത്താനുള്ള അവകാശമാണെന്നും സേനം മറുപടി നൽകിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X