സന്യാസത്തില്‍ നിന്നും കുടുംബസ്ഥനിലേക്ക്; രണ്ടു വിവാഹങ്ങള്‍, വിനോദ് ഖന്നയുടെ പ്രണയകഥ ഇങ്ങനെ

ചിലര്‍ അങ്ങനെയാണ്, ശാന്തഭാവത്തില്‍ നമ്മെ നോക്കി പുഞ്ചിരി തൂകും. ആ പുഞ്ചിരിയില്‍ എല്ലാമുണ്ടാകും. നമ്മോടുള്ള സ്‌നേഹവും കരുതലും കാരുണ്യവും എല്ലാം. ഒരു മന്ദസ്മിതം കൊണ്ട് ആരാധികമാരുടെ നെഞ്ചകങ്ങളെ പുളകം കൊള്ളിച്ച അനശ്വര നടനായിരുന്നു ബോളിവുഡിന്റെ വിനോദ് ഖന്ന. പ്രായഭേദമെന്യേ അനേകം ആരാധകര്‍ വിനോദ് ഖന്നയുടെ പിന്നാലെ സഞ്ചരിച്ചു. നാല് പതിറ്റാണ്ടോളം ആ കാന്തികവലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകരത്രയും.

പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും പലപ്പോഴും താരങ്ങളുടെ വ്യക്തിജീവിതം അവരെ തളര്‍ത്താറുണ്ട്. വിനോദ് ഖന്നയും അതില്‍ നിന്ന് വ്യത്യസ്തനായില്ല. ഹൃദയത്തില്‍ എപ്പോഴും നിറയുന്ന ശൂന്യത തന്നെയായിരുന്നു അദ്ദേഹത്തെ എക്കാലവും അലട്ടിയത്.

vinod

നായകനായും വില്ലനായും സാധാരണക്കാരനായും പൊലീസ് ഉദ്യോഗസ്ഥനുമായൊക്കെ നിരവധി വേഷങ്ങള്‍ വിനോദ് ഖന്ന വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ, സ്വകാര്യ ജീവിതത്തില്‍ അതുവരെ അഭിനയിച്ചിട്ടില്ലാത്ത വേഷങ്ങളായിരുന്നു അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടിവന്നത്. കരിയറിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് സന്യാസത്തിലേക്കുള്ള വഴി അദ്ദേഹം തേടുന്നത്. സന്യാസത്തിലേക്കുള്ള ആ പോക്ക് അദ്ദേഹത്തിന്റെ വിവാഹജീവിതം കൂടി തകര്‍ക്കുന്നതായിരുന്നു.

1946-ലെ ഇന്ത്യാവിഭജനത്തിനുശേഷം പെഷാവറില്‍നിന്ന് മുംബൈയിലേക്ക് കുടിയേറിയ സമ്പന്ന കുടുംബത്തിലായിരുന്നു വിനോദ് ഖന്നയുടെ ജനനം. സയന്‍സ് പഠിക്കാനായിരുന്നു ഇഷ്ടമെങ്കിലും പിതാവിന്റെ നിര്‍ബന്ധം വിനോദ് കൊമേഴ്‌സ് പഠിക്കണമെന്നായിരുന്നു. അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന വിനോദ് ഖന്ന കോളെജിലെ തീയറ്റര്‍ ഗ്രൂപ്പില്‍ വെച്ചാണ് തന്റെ പ്രണയിനി ഗീതാഞ്ജലിയെ കണ്ടുമുട്ടുന്നത്. അറിയപ്പെടുന്ന ഒരു മോഡലാകാനായിരുന്നു ഗീതാഞ്ജലിയുടെ ആഗ്രഹം. സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും സ്‌നേഹബന്ധം അധികംവൈകാതെ പ്രണയമായി മാറി.

vinod

ആ സമയത്താണ് സുനില്‍ ദത്തിന്റെ ആദ്യ ചിത്രമായ മന്‍ കാ മീതില്‍ അഭിനയിക്കാന്‍ വിനോദ് ഖന്നയ്ക്ക് ക്ഷണം ലഭിക്കുന്നത്. 1968-ല്‍ വിനോദ് ഖന്ന ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുടര്‍ച്ചയായി പതിനഞ്ചോളം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആ വര്‍ഷം തന്നെ കരാര്‍ ഒപ്പിട്ടു.

കരിയറില്‍ ശ്രദ്ധ നല്‍കിയ വിനോദ് ഖന്ന ഏകദേശം രണ്ട് വര്‍ഷത്തോളം സിനിമകളുടെ തിരക്കില്‍ തന്നെയായിരുന്നു. 1971-ലായിരുന്നു ഗീതാഞ്ജലിയുമായുള്ള വിവാഹം. സിനിമാമേഖലയിലെ നിരവധി പ്രമുഖര്‍ ഇരുവരെയും ആശീര്‍വദിക്കാനെത്തിയിരുന്നു.രാഹുല്‍ ഖന്നയും അക്ഷയ് ഖന്നയുമാണ് ഇരുവരുടെയും മക്കള്‍. ഒരു സമ്പൂര്‍ണ്ണ കുടുംബനാഥനായിരുന്നു ആ സമയം അദ്ദേഹം. ഞായറാഴ്ചകളില്‍ ജോലി ചെയ്യാതെ അവധികള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനായിരുന്നു പ്രാധാന്യം നല്‍കിയത്. വലിയ തോതിലുള്ള ആരാധികമാരുടെ ഒഴുക്കായിരുന്നുവെങ്കിലും അദ്ദേഹം ഭാര്യയോടും മക്കളോടും എന്നും വിശ്വസ്തനായിരുന്നു.

ഒരിക്കല്‍ ഓഷോയെ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതാണ് വിനോദ് ഖന്നയുടെ ജീവിതത്തെ ആകെപ്പാടെ മാറ്റിമറിച്ചത്. ആത്മീയതയ്ക്കു വേണ്ടിയുള്ള യാത്ര വിനോദ് ഖന്നയുടെ കുടുംബജീവിതത്തെ തകര്‍ത്തു. വിനോദ് ഖന്ന ഒരിക്കല്‍ അതേക്കുറിച്ച് പറയുന്നുണ്ട്.' സിനിമകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും എന്തിനോ വേണ്ടി മനസ്സ് തേടുന്ന അവസ്ഥയായിരുന്നു, ആ അന്വേഷണമാണ് ഒടുവില്‍ ഓഷോയുടെ ആശ്രമത്തിലെത്തിച്ചത്.' കരിയറിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോള്‍ സിനിമാജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു. അമേരിക്കയിലെ ഓഷോയുടെ ആശ്രമത്തിലായിരുന്നു ഏറെനാള്‍. അപ്പോഴേക്കും കുടുംബവുമായി ഏറെ അകന്നിരുന്നു.

vinod

വിനോദ് ഒപ്പമുണ്ടാകണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ മക്കള്‍ അച്ഛനെ തിരികെ വരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭാര്യ ഗീതാഞ്ജലിയും അതിനായി പരിശ്രമിച്ചെങ്കിലും വിനോദിന്റെ തീരുമാനം ശക്തമായിരുന്നു. ഒടുവില്‍ 1985-ല്‍ ഗീതാഞ്ജലിയും വിനോദ് ഖന്നയും വിവാഹമോചിതരാകാന്‍ തീരുമാനിച്ചു.

1987-ല്‍ അമേരിക്കയില്‍ നിന്നും വിനോദ് ഖന്ന തിരികെയെുമ്പോള്‍ ഒന്നും അവശേഷിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ ആരംഭിച്ചു. ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കള്‍ വിനോദിനെ കൈപിടിച്ചുയര്‍ത്തി. നടി അമൃത സിങ്ങുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെങ്കിലും അവരുടെ അമ്മയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പിന്നീട് 1990-ല്‍ കവിത എന്ന സ്ത്രീയെ വിവാഹം കഴിച്ചു. സിനിമാമേഖലയുമായി ബന്ധമില്ലാതിരുന്ന കവിത ഒരു പൊതുപരിപാടിയില്‍ വെച്ചാണ് വിനോദ് ഖന്നയെ പരിചയപ്പെടുന്നത്. സാക്ഷി, ശ്രദ്ധ എന്ന രണ്ടു പെണ്‍മക്കളാണ് ഈ ബന്ധത്തിലുള്ളത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് 2017 ഏപ്രില്‍ 27-നായിരുന്നു വിനോദ് ഖന്നയുടെ മരണം.

More from Filmibeat

Read more about: vinod khanna bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X