12 വയസ്സില്‍ തുടങ്ങിയ പ്രണയം, 22-ല്‍ വിവാഹം; അദ്ദേഹത്തെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലുമില്ല: സൈറാ ബാനു

ബോളിവുഡിന്റെ ഇതിഹാസതാരം ദിലീപ് കുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തില്‍ 98-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അഞ്ച് ദശാബ്ദത്തോളം നീണ്ടു നിന്ന ദിലീപ് കുമാറിന്റെ അഭിനയജീവിതത്തില്‍ അനേകം കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഓര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അദ്ദേഹത്തെ ഇന്ത്യന്‍ സിനിമയുടെ ഉന്നതിയിലെത്തിച്ചു.

ഒരുകാലത്ത് ആരാധികമാരുടെ റൊമാന്റിക് ഹീറോയായിരുന്നു ദിലീപ് കുമാര്‍. ആ പരിവേഷത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എണ്‍പതുകള്‍ക്ക് ശേഷം കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗദാഗര്‍ അടക്കമുള്ള ശക്തമായ വേഷങ്ങളില്‍ അദ്ദേഹം എത്തി.

സൈറാ ബാനുവുമായുള്ള വിവാഹം

തന്നേക്കാള്‍ പകുതി പ്രായമുള്ള നടി സൈറാ ബാനുവിനെയാണ് ദിലീപ് കുമാര്‍ വിവാഹം കഴിച്ചത്. അതും നടി മധുബാലയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം. 1966-ലായിരുന്നു സൈറാ ബാനുവുമായുള്ള ദിലീപ് കുമാറിന്റെ വിവാഹം. ദിലീപ് കുമാറിന്റെ കടുത്ത ആരാധികയായിരുന്ന സൈറാ ബാനു അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരു സിനിമാക്കഥയിലെന്നതുപോലെ വിധി അവരെ ഒരുമിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ സ്മരിക്കുകയാണ് സൈറാ ബാനു. ആറ് പതിറ്റാണ്ടോളം നീണ്ടുനിന്ന ദാമ്പത്യ ബന്ധത്തെക്കുറിച്ചും താരം വാചാലയായി. ഒരു ദേശീയ മാധ്യമത്തിന് വേണ്ടിയായിരുന്നു താരത്തിന്റെ ഓര്‍മ്മക്കുറിപ്പ്.

12-ാം വയസ്സില്‍ ആരാധന

തന്റെ 12-ാമത്തെ വയസ്സു മുതല്‍ ദിലീപ് കുമാറിനെ അന്ധമായി ആരാധിച്ചിരുന്നുവെന്നും അന്നു മുതല്‍ പ്രണയമുണ്ടായിരുന്നുവെന്നും പറയുകയാണ് സൈറാ ബാനു. അദ്ദേഹത്തിന്റെ ഭാര്യയാകാന്‍ കാത്തിരുന്ന ആരാധികമാരുടെ വലിയൊരു നിരയെ മറികടന്ന് താന്‍ മിസിസ് ദീലീപ് കുമാറായി അദ്ദേഹത്തിന്റെ അടുത്തെത്തുകയായിരുന്നു. മരണശേഷം തന്റെ ഭര്‍ത്താവിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ലെന്നും താരം പറയുന്നു.

കഴിഞ്ഞ ഒരുവര്‍ഷം എന്ന് പറയുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. ദിലീപ് സാബില്ലാതെ എന്റെ ജീവിതം അര്‍ത്ഥശൂന്യമാണ്. ഈയൊരു കാര്യത്തില്‍ മാത്രമാണ് എനിക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത്. അദ്ദേഹത്തെക്കുറിച്ച് എല്ലാ ദിവസവും ആരെങ്കിലും എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.

പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല

എന്റെ അമ്മയുടെയും മുത്തശ്ശിയുടെയും വിയോഗം എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നു. പക്ഷെ, ദിലീപ് സാബിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വിട്ടുപോകുന്നില്ല. അതുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഏറെ കഷ്ടപ്പെടുകയാണ്.

രാവിലെ ഉറക്കമുണരുമ്പോള്‍ ഞാന്‍ കാണുന്നത് ഞങ്ങള്‍ ഒന്നിച്ചുറങ്ങിയിരുന്ന ശൂന്യമായ ബെഡ്ഡാണ്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി ഞങ്ങള്‍ എപ്പോഴും ഒന്നിച്ച് തന്നെയായിരുന്നു. എങ്കിലും ഞാന്‍ ഭാഗ്യം ചെയ്തവളാണ്. ഞങ്ങള്‍ ഒന്നിച്ച് 56 വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചു.

ജോലിക്കാരില്‍ ആരെങ്കിലും ടിവിയില്‍ ദിലീപ് കുമാറിന്റെ സിനിമകള്‍ കാണുകയാണെങ്കില്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോകും. അത്ര വിഷമകരമായ സംഗതിയാണത്.' സൈറ ബാനു പറയുന്നു.

Recommended Video

Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss
കനത്ത ദുഃഖം

ദിലീപ് കുമാറിന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സൈറാ ബാനു പതിവായി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മാത്രമല്ല അദ്ദേഹത്തോടുള്ള തന്റെ ആരാധനയെക്കുറിച്ച് അവര്‍ എപ്പോഴും വാചാലയായിരുന്നു.

ദിലീപ് കുമാറിന്റെ മരണശേഷം ഏറെ ദുഃഖിതയായി കാണപ്പെട്ട സൈറാബാനു ആ സങ്കടത്തില്‍ നിന്ന് മുക്തയാകാന്‍ ഏറെ സമയമെടുത്തു. ഒഴിച്ചുകൂടാനാകാത്ത പൊതുപരിപാടികളില്‍ മാത്രമേ ഇപ്പോള്‍ സൈറാബാനു പങ്കെടുക്കാറുള്ളൂ.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X