ഭര്‍ത്താവ് പെട്ടെന്ന് പോയി, സൂപ്പര്‍ ഹിറ്റ് സിനിമയുടെ ക്ലൈമാക്‌സില്‍ അഭിനയിക്കാത്തതിനെ കുറിച്ച് നടി ഹിമാനി
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ഹിമാനി ശിവപുരി. ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ ഹിമാനിയ്ക്ക് സാധിച്ചിരുന്നു. അതിലൂടെ പ്രേക്ഷക മനസില്‍ നിറസാന്നിധ്യമാവാനും ഹിമാനിയ്ക്ക് സാധിച്ചു. കഴിവ് കൊണ്ടും പ്രശസ്തി കൊണ്ടുമൊക്കെ നടിയുടെ ജീവിതം പിന്‍തലമുറക്കാര്‍ക്ക് മാതൃകയാക്കാവുന്നതും പ്രചോദനം നല്‍കുന്നതുമാണ്.1995 ല്‍ റിലീസിനെത്തിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഹിമാനിയുടെ കഥാപാത്രം ഏറെ ശ്രദ്ദിക്കപ്പെട്ടതായിരുന്നു.
ഷാരുഖ് ഖാനും കാജോളും നായിക നായകന്മാരായി അഭിനയിച്ച ചിത്രത്തില്‍ കാജോളിന്റെ ആന്റിയായ കമ്മോ കൗര്‍ എന്ന കഥാപാത്രത്തെയാണ് ഹിമാനി അവതരിപ്പിച്ചത്. അനുപം ഖേര്‍, അമരിഷ് പുരി, ഫരിദ ജലാല്‍, മന്ദിര ബേദി, സതിഷ് ഷാ, എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമ കൂടിയാണ് ദില്‍വാലെ. അതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നത്. എല്ലാ കാലത്തെയും വെച്ച് ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ക് ബസ്റ്റര്‍ മൂവിയായി മാറിയിരുന്നു. അങ്ങനെയൊക്കെ ചരിത്രമായെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ ഹിമാനിയെ മാത്രം കാണാനില്ലായിരുന്നു. അതിന് പിന്നിലെ കാരണമെന്താണെന്ന് നടി തന്നെ പറയുകയും ചെയ്തു. ആ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ യുടെ ക്ലൈമാക്‌സ് സീനില്‍ ആകെ ഇല്ലാതായി പോയ താരം ഞാന്‍ മാത്രമാണ്. കാരണം ആ സിനിമയുടെ ചിത്രീകരണത്തിന് പുറത്തേക്ക് പോവാന്‍ ഇരുന്നപ്പോഴാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. അനുപം ഖേറിനൊപ്പം എന്റെ കഥയുടെ ഒരു പരിസമാപ്തി വേണമെന്ന് വിചാരിച്ചിരുന്നെങ്കിലും യഷ് രാജ് യൂണിറ്റ് എന്റെ സാഹചര്യം മനസിലാക്കിയിരുന്നു. അപരിചിതമായ ഒരു നഗരത്തില്‍ ഞാന്‍ തനിച്ചാണെന്ന് ചിന്തിക്കാനൊന്നും സമയമില്ലായിരുന്നു. കാരണം അവിടെ വെച്ച് തന്നെ ഭര്‍ത്താവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുകയും എന്നിട്ട് ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
അഭിനയം ഉപേക്ഷിക്കണമെന്ന് തോന്നിയിരുന്നു. എന്നാല്‍ അക്കാലത്ത് കൈയില്‍ കാര്യമായ പണവുമില്ല. മറ്റ് ജോലിയും ഇല്ലാത്തത് കൊണ്ട് അതില്‍ തന്നെ തുടരുകയായിരുന്നു. അഭിനയം ഉപേക്ഷിക്കണമെന്ന് തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം ഒരു അമ്മ എന്ന നിലയില്‍ കുഞ്ഞിനെ വീട്ടില്‍ നിര്‍ത്തി പുറത്ത് പോയി അഭിനയിക്കുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. കൊല്‍ക്കത്തയില്‍ ഒരു പരിപാടിയ്ക്ക് പോയത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അന്ന് ഫ്‌ളൈറ്റില്‍ പോവാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. അതിനാല്‍ ട്രെയിനിലായിരുന്നു യാത്ര. കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കൊണ്ടാണ് ട്രെയിനിലൂടെ പോയത്. അക്കാലത്ത് അനുഭവിച്ച സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും ഒരു കാലത്തും മറക്കില്ല. കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ വസ്ത്രം നനയാതെ ഇരിക്കുന്നതിന് വേണ്ടി ബാത്ത്‌റൂമിലേക്ക് എഴുന്നേറ്റ് ഓടുമായിരുന്നു.


Click it and Unblock the Notifications