അമ്മയാകാൻ തയ്യാറെടുക്കുന്ന കരീന നിറവയറില്ലാതെ ലാൽ സിംഗ് ചദ്ദയിൽ എത്തും! ബാക്കിയുളളത് 100 ദിവസം...

രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുകയാണ് കരീന. നടിയുടെ പിതാവ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തിലെ പുതിയ അതിഥിയെ കുറിച്ച് വെളപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപായിരുന്നു സെയ്ഫിന്റെ 50ാം പിറന്നാൾ. ഭർത്താവിന് പിറന്നാൾ സർപ്രൈസ് നൽകാൻ കരീന മുന്നിൽ തന്നെയുണ്ടായിരുന്നു. ഗർഭിണി ആണെന്നുളള വാർത്ത പുറത്തു വന്നതിന് ശേഷം കരീന ആദ്യമായിട്ടായിരുന്നു ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. പുറത്ത് വന്ന ചിത്രത്തിൽ താരത്തിന്റെ ബേബി ബമ്പ് കാണാൻ സാധിക്കുമായിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

kareena
സെയ്ഫിന്റെ 50ാം പിറന്നാൾ. താരകുടുംബം ആഘോഷമാക്കുകയായിരുന്നു, കരീനയും സഹോദരി കരീഷ്മയും സെയ്ഫിന്റെ സഹോദരി സോഹ അലിഖാനും ചേർന്ന് സർപ്രൈസ് പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത് . ഇതിന്റ വീഡിയോ കരീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മക്കളായ സാറയും ഇബ്രാഹീമും അച്ഛന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരുന്നു. ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയപ്പെട്ട അച്ഛന് 50ാം പിറന്നാൾ ആശംസ നേർന്നത്. സെയ്ഫിന്റെ തോളിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഇബ്രാഹിം പങ്കുവെച്ചത്. പിറന്നാൾ ആശംസകൾ അച്ഛാ.. എന്ന് കുറിച്ചിട്ടുമുണ്ട്...

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കരീനയുടെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയെ കുറിച്ചാണ്. സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട് .. ചിത്രത്തിൽ കരീനയ്ക്ക് ഇനിയും100 ദിവസത്തെ ചിത്രീകരണം ശേഷിക്കുകയാണ്. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാകും ബാക്കി ചിത്രീകരണം നടക്കുകയത്രേ . ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം.. നടിയ്ക്ക് ഇനിയും 100 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ബേബി ബം‌പ് ദൃശ്യമായതിനാൽ, ഇത് വി‌എഫ്‌എക്സ് ടെക്നോളജി ഉപയോഗിച്ച് ബേബി ബം‌പ് മറച്ച് വെച്ചാകും ചിത്രീകരിക്കുക. കരീന ഒക്ടോബറോട് കൂടി ടീമിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചന.

ആമീര്‍ഖാന്‍ ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായി തുര്‍ക്കിയിൽ എത്തിച്ചേർന്നിട്ടുണ്ട്.സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ലാല്‍ സിങ് ഛദ്ദയും സംവിധാനം ചെയ്യുന്നത്. ചിത്രം 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഷൂട്ടിംഗ് മുടങ്ങിയതോടെ 2021 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലെ ആമീറിന്റെ ലുക്ക് നേരത്തെ വൈറലായിരുന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X