For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും ചതിക്കില്ല; കത്രീന കൈഫിനെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോൾ; വിക്കി കൗശൽ

  |

  ബോളിവുഡിലെ ജനപ്രിയ താരദമ്പതികൾ ആണ് കത്രീന കൈഫും വിക്കി കൗശലും. പൊതുവെ മിക്ക താരങ്ങൾക്കും ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും ഉണ്ടാവുമെങ്കിലും കത്രീനയ്ക്കും വിക്കി കൗശലിനും ഹേറ്റേഴ്സിന്റെ എണ്ണം വളരെ കുറവാണ്. അനാവശ്യ വിവാദങ്ങളിൽ പെടാനോ പരാമർശങ്ങൾ നടത്താനോ താരങ്ങൾ താൽപര്യപ്പെടുന്നില്ല.

  സിനിമയ്ക്കപ്പുറം വളരെ സ്വകാര്യമായ ജീവിതം നയിക്കുന്നു. അതിനാൽ തന്നെ ഈ രണ്ട് താരങ്ങൾ ഒരുമിച്ചപ്പോൾ ആരാധകർ വളരെയധികം സന്തോഷിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു കത്രീന കൈഫിന്റെയും വിക്കിയുടെയും വിവാ​​ഹം. ജയ്പൂരിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

  Also Read: സ്വർണലതയ്ക്ക് സംഭവിച്ചത് വലിയ ദുരന്തം, ആ ശബ്ദം മറ്റാർക്കും ലഭിച്ചില്ല; ചിത്രയുടെ ഇടയ്ക്കുള്ള മെസേജുകൾ; സുജാത

  വിവാഹ ശേഷം രണ്ട് പേരും മുബൈയിൽ സന്തോഷകരമായി ജീവിക്കുന്നു, ലോക്ഡൗൺ സമയത്താണ് കത്രീനയും വിക്കി കൗശലും തമ്മിൽ പ്രണയത്തിലാവുന്നത്. അതിനാൽ തന്നെ പാപ്പരാസികൾക്ക് ഇതിന്റെ സൂചനയും ലഭിച്ചിരുന്നില്ല. വിവാഹക്കാര്യവും പരമ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു കത്രീനയും വിക്കി കൗശലും. ഇപ്പോഴിതാ കത്രീനയെക്കുറിച്ച് വിക്കി കൗശൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  Katrina Kaif And Vickey Kaushal

  ഏത് ബന്ധത്തിന്റെയും അടിസ്ഥാനും വിശ്വസ്തതയാണെന്ന് വിക്കി കൗശൽ പറയുന്നു. സൗഹൃദമായാലും പ്രണയമായാലും, സഹോദരങ്ങൾ തമ്മിലും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിലും അതാണ് അടിസ്ഥാനമെന്ന് ഞാൻ വിശ്വസിക്കുന്നു.

  കത്രീനയ്ക്കൊപ്പമുള്ള ജീവിതം മനോഹരമായ ഒരു തുടക്കമാണ്. ഓരോ നിമിഷവും സമാധാനപരമാണെന്നും വിക്കി കൗശൽ പറയുന്നു. എപ്പോഴും സ്നേഹിക്കപ്പെടുന്നത് മനോഹര വികാരമാണ്. ആ സ്നേഹം എല്ലായിടത്തും പരക്കുമെന്നും വിക്കി കൗശൽ പറഞ്ഞു.

  കത്രീനയുമായി വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും വിക്കി കൗശൽ സംസാരിച്ചു. 'അവർ വളരെ സന്തോഷത്തിലായിരുന്നു. അവർക്ക് അവളെ വളരെ ഇഷ്ടമാണ്. നമ്മുടെ മനസ്സിൽ നന്മ ഉണ്ടാവുമ്പോൾ അത് നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും പ്രതിഫലിക്കും,' വിക്കി കൗശൽ പറഞ്ഞു.

  Vickey Kaushal

  'അവൾ വിവേകശാലിയാണ്, കരുണയുള്ളവളും ബഹുമാനമുള്ളവളുമാണ്. ചുറ്റുമുള്ള ഒരാളെക്കുറിച്ചും അവൾ ഒരു നെ​ഗറ്റീവ് കാര്യവും പറയാറില്ല. അത് ഞാൻ അവളിൽ വളരെ ബഹുമാനിക്കുന്ന കാര്യമാണ്. ചിലപ്പോൾ നമ്മൾ മനപ്പൂർവമല്ലാതെ ആളുകളെ വിമർശിക്കും. പക്ഷെ അവൾ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല,' വിക്കി കൗശൽ കൂട്ടിച്ചേർത്തു. പുതിയ ചിത്രം ​ഗോവിന്ദാ നാം മേര എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിക്കി കൗശൽ.

  ബോളിവുഡിൽ വൻ ആരാധക വൃന്ദം ഉള്ള നടിയാണ് കത്രീന കൈഫ്. വിക്കി കൗശലിനേക്കാളും താരമൂല്യവും സീനിയോരിറ്റിയും കത്രീന കൈഫിനുണ്ട്. 2000 ൽ ബൂം എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്ന് വന്ന കത്രീന പിന്നീട് ബോളിവുഡിലെ മുൻനിര നായിക നടി ആയി.

  Also Read: ബ്രോക്കർ കൊണ്ടുവന്ന ആലോചന ആയിരുന്നു; ഇഷ്ടപ്പെട്ടതിന് കാരണം അതാണ്!; നവ്യയെ കുറിച്ച് സന്തോഷിന്റെ അമ്മ പറഞ്ഞത്

  കരിയറിലെ തിളക്കത്തോടൊപ്പം ​ഗോസിപ്പുകളും കത്രീനയെ പിന്തുടർന്നിരുന്നു. നടൻ രൺബീർ കപൂറുമായുള്ള പ്രണയമായിരുന്നു ഇതിൽ വലിയ വാർത്താ പ്രാധാന്യം നേടിയത്.

  ഏറെ വർഷങ്ങൾ പ്രണയത്തിലായിരുന്ന രൺബീറും കത്രീനയും പിന്നീട് വേർപിരിയുകയായിരുന്നു. ഇതിന് ശേഷമാണ് കത്രീന വിക്കി കൗശലുമായി പ്രണയത്തിലാവുന്നത്. രൺബീറാവട്ടെ നടി ആലിയ ഭട്ടുമായി പ്രണയത്തിലായി. ഇരുവരും ഈ വർഷം ആ​ഗസ്റ്റ് മാസത്തിലാണ് വിവാഹം കഴിക്കുന്നത്. ആലിയ അടുത്തിടെ ഒരു പെൺകുഞ്ഞിനും ജൻമം നൽകി.

  Read more about: katrina kaif
  English summary
  Vickey Kaushal Opened Up About His Bond With Wife Katrina Kaif; Reveals Parents Reaction To Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X