ഡിസംബർ 9 ന് കത്രീന കൈഫ് -വിക്കി വിവാഹം, ആദ്യത്തെ അതിഥി സൽമാൻ ഖാൻ അല്ല,സെലിബ്രിറ്റി ലിസ്റ്റ് പുറത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്നത് താരങ്ങളായ കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹത്തെ കുറിച്ചാണ്. ഇരുവരുടേയും വിവാഹം ഡിസംബറിൽ ഉണ്ടാവുമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ കല്യാണത്തെ കുറിച്ച് താരങ്ങളോ ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് ഇത്. വരും ദിവസങ്ങളിൽ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരം ലഭിക്കും.
അതേസമയം കല്യാണത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ലെങ്കിലും രണ്ട് കുടുംബത്തിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. മകളുടെ കല്യാണത്തിന് കത്രീനയുടെ അമ്മയും സഹോദരിയും മാസങ്ങൾക്ക് മുൻപ് തന്നെ മുംബൈയിൽ എത്തിയിരുന്നു. ഇവരുടെ ഷോപ്പിംഗ് ചിത്രങ്ങളും മറ്റും ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിത കല്യാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരം പുറത്ത് വരുകയാണ്. പ്രമുഖ ബോളിവുഡ് മാധ്യമാമാണ് പിങ്ക് വില്ലയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിവാഹത്തിന് എത്തുന്ന അതിഥികളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. സംവിധായകൻ ശശാങ്ക് ഖൈതറാണ് വിവാഹത്തിലെ ആദ്യത്തെ അതിഥി. ശാശങ്കന്റ ചിത്രത്തിലാണ് വിക്കി അടുത്തതായി അഭിനയിക്കുന്നത്. ഖൈതർ വിവാഹത്തിന് പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

കൂടാതെ കത്രീനയുടെ ഭാഗത്ത് നിന്ന് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറും സോയ അക്തറും താരവിവാഹത്തിന് എത്തുമെന്നും റിപ്പേർട്ടുകൾ വരുന്നുണ്ട്. നിലവിൽ ഇരുവരും സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. ആലിയ ഭട്ട്- രൺവീർ സിംഗ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ഡൽഹിയിൽ നടക്കുകയാണ്. വിവാഹത്തിന് മുൻപ് ഷൂട്ടിംഗ് പൂർത്തിയാക്കാനുള്ള പദ്ധതിയിലാണ്. കത്രീനയുടെ അടുത്ത സുഹൃത്താണ് കരൺ ജോഹർ.

അതേസമയം വിവാഹത്തിന് മുൻ കാമുകൻ സൽമാനേയും ക്ഷണിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ അവസാനം ഇത് മുടങ്ങി പോവുകയായിരുന്നു. ബ്രേക്കപ്പിന് ശേഷവും വളരെ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. സല്ലുവിന്റെ ചിത്രത്തിലെ നായികയായി കത്രീന എത്താറുണ്ട്. അതേസമയം സൽമാൻ വിവാഹത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. നടന്റെ സഹോദരിമാരായ അർപിത ഖാനും അൽവിര അഗ്നിഹോത്രിയും വിവാഹത്തിന് കത്രീനയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇവരെ കൂടാതെ സൽമാന്റെ കുടുംബത്തിൽ നിന്ന് മറ്റാരേയും ക്ഷണിക്കില്ലെന്നാണ് മറ്റൊരു റിപ്പോർട്ട്.

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഡിസംബർ 7,8, 9 തീയതികളിലാണ് വിവാഹം നടക്കുക എന്നാണ്. രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ടിൽ വെച്ചാകും വിവാഹമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. രാജസ്ഥാൻ ദേശീയ ഉദ്യാനത്തിൽ നിന്ന് മുപ്പത് മിനുട്ട് മാത്രം അകലെയാണ് ഈ സ്ഥലം. കത്രീനയുടെ ആഗ്രഹപ്രകാരമാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്നു റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ പഞ്ചാബി ആചാരവിധി പ്രകാരമായിരിക്കും കാല്യാണം നടക്കുക. ഡിസംബർ 9 ന് ആയിരിക്കും കല്യാണം. മെഹാന്തി, സംഗീത്, വിവാഹനിശ്ചയം എന്നിവ 7, 8 തീയതികളിൽ നടക്കും. അതേസമയം പ്രിയങ്ക ചോപ്രയുടെ വിവാഹം പോലെ ഹിന്ദു-ക്രിസ്തീയ ആചാരവിധി പ്രകാരമാവും കല്യാണം നടക്കുക എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
Recommended Video

2019 ൽ നടന്ന ഒരു പുരസ്കാരദാന ചടങ്ങിൽ വിക്കി- കത്രീനയെ സ്കിറ്റിനിടയിൽ പ്രൊപ്പോസ് ചെയ്തിരുന്നു. പ്രിയങ്ക ചോപ്ര, ദീപിക- രൺവീർ വിവാഹ കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പുരസ്കാരദാന ചടങ്ങിലാണ് ഈ സംഭവം നടക്കുന്നത്. 'ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസൺ ആണ്. കത്രീന വിക്കിയെ പോലുള്ള നല്ല ചെറുപ്പക്കാരനെ വിവാഹം കഴിക്കാത്തത് എന്താണെന്നുമായിരുന്നു നടന്റെ ചോദ്യം. സൽമാൻ ഉൾപ്പെടെ വേദിയിൽ ഇരുന്ന എല്ലാ താരങ്ങളും ചിരിച്ച് കൊണ്ടാണ് ഇത് കേട്ടത്. പിന്നീട് സൽമാൻഖാൻ ചിത്രത്തിലെ ഗാനം ആലപിച്ച് കൊണ്ട് പ്രെപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്.


Click it and Unblock the Notifications