ജീവിതം തുറന്ന പുസ്തകം, കള്ളം പറയാൻ ആഗ്രഹിക്കുന്നില്ല, നടിയുമായുള്ള പ്രണയത്തെ കുറിച്ച് താരം

താരങ്ങളുടെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും അറിയാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. ഇത് അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാണ്. ബോളിവുഡ് യുവ താരങ്ങളിൽ പ്രധാനിയാണ് നടൻ വിക്കി കൗശൽ‌. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ വിക്കിയ്ക്ക് കഴിഞ്ഞിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ഇവ ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും വലിയ ചർച്ചയായിരുന്നു.

സിനിമ ഹിറ്റ് ആകുന്നതിനോടൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും വിക്കി ചർച്ച വിഷയമായിരുന്നു. വിക്കിയ്ക്കൊപ്പം ബോളിവുഡ് ഗോസിപ്പ് കോളത്തിൽ ചർച്ചയായ പേരായിരുന്നു നടി കത്രീന കൈഫിന്റേത്. രൺബീർ കപൂറുമായുളള പ്രണയ തകർച്ചയ്ക്ക് പിന്നാലെയായിരുന്നു വിക്കി- കത്രീന പ്രണയകഥ ബോളിവുഡിൽ ചർച്ച വിഷയമായത്. ഇരുവരുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിത പ്രണയത്തെ കുറിച്ച് വിക്കി കൗശൽ തുറന്നു പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

കത്രീനയുമായുളള പ്രണയം

പ്രചരിക്കുന്ന കഥകൾ വെറു കഥകൾ മാത്രമാണ്.. പ്രചരിക്കുന്നതിനെ കുറിച്ച് വ്യക്തത വരുത്താൻ തനിയ്ക്ക് താൽപര്യമില്ല. കാരണം ജീവിതത്തിൽ താൻ ഒന്നും മറച്ചുവെച്ചിട്ടില്ല. എല്ലാക്കാര്യങ്ങളും താൻ തുറന്ന് പറഞ്ഞിട്ടുമുണ്ട് . കാരണം നുണ പറയാൻ ആഗ്രഹിക്കാത്ത ഒരാളാണ് താനെന്നും വിക്കി അഭിമുഖത്തിൽ പറഞ്ഞു. പ്രണയമെന്നത് വളരെ മികച്ച അനുഭവമാണെന്നും താരം കൂട്ടിച്ചേർത്തു.

 കത്രീനയോട് പ്രണയാഭ്യർഥന

ഒരു അവാർഡ് നിശയിൽ താരങ്ങളെ സാക്ഷിയാക്കി കത്രീനയോട് പ്രണയാഭ്യർഥന നടത്തുന്നുണ്ട്. ഇതിനു പിന്നാലെയായിരുന്നു ഇരുവരുടേയും പേരുകൾ ഗോസിപ്പ് കോളങ്ങളിൽ ഉയർന്നു വന്നത്. മുൻ കാമുകൻ സൽമാന്റെ സന്നിധ്യത്തിലായിരുന്നു കത്രീനയോട് വിവാഹാഭ്യർഥന നടത്തിയത് . എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂടാ? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസൽ. മുജേ ശാദി കരോഗി എന്ന ഗാനം പാടികൊണ്ടായിരുന്നു വിവാഹം കഴിക്കുമോ എന്ന് വിക്കി ചോദിച്ചത് .ഇതോടു കൂടിയ വിക്കി- കത്രീന പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയത്.

വിക്കിയോട് ക്രഷ്

വിക്കിയ്ക്കൊപ്പം അഭിനയിക്കാനുളള ആഗ്രഹം കത്രീനയും പ്രകടിപ്പിച്ചിരുന്നു. കർൺ ജോഹർ അവതരിപ്പിക്കുന്ന ഷോയായ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴാണ് കത്രീന ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിയോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്നും , തങ്ങൾ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീന പറഞ്ഞിരുന്നുവത്രെ. ഇത് മറ്റൊര അവസരത്തിൽ വിക്കി ഷോയിൽ എത്തിയപ്പോൾ കരൺ ജോഹർ തന്നെ നടനോട് പറയുകയും ചെയ്തു. ഇത് കേട്ട് വിക്കി ബോധരഹിതനാകുന്നതു പോലെ അഭിനയിക്കുകയും ചെയ്തിരുന്നു.

 മലയാളി നടിയുമായി പ്രണയത്തിൽ

കത്രീന കൈഫ് വിക്കി കൗശൽ പ്രണയം ബോളിവുഡിൽ ചർച്ച വിഷയമായപ്പോൾ തന്നെ, മലയാളി നടിയായ മാളവിക മോഹനനുമായുള്ള വിക്കിയുടെ പ്രണയകഥ ബോളിവുഡിൽ ഉയർന്നു വന്നിരുന്നു. മാളവികയുടെ വീട്ടിൽ വിക്കിയും സഹോദരനും എത്തിയതാണ് പുതിയ കഥയ്ക്ക് ആധാരം. വിക്കയുടെ സഹോദരനും മാളവികയും അടുത്ത സുഹത്തുക്കളാണ്. നടിയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X