കത്രീന കൈഫിന്റെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്; വിക്കിയുടെ അച്ഛന്റെ പ്രതികരണം ചര്‍ച്ചയാവുന്നു

ബോളിവുഡ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കത്തിരുന്ന വിവാഹമായിരുന്നു താരങ്ങളായ വിക്കിയുടേയും കത്രീനയുടേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. ഡിസംബര്‍ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാര ആഡംബര റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. കൊവിഡ് കാലം ആയിരുന്നത് കൊണ്ട് തന്നെ അതീവ സുരക്ഷയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹത്തിനായുളള എല്ലാ തയ്യാറെടുപ്പും കഴിഞ്ഞതിന് ശേഷമായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വളരെ കുറച്ച് അതിഥികള്‍ മാത്രമായിരുന്നു വിക്കി- കത്രീന വിവാഹത്തിനായി എത്തിയത്.

വിവാഹത്തിന് മുന്‍പ് വരെ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഇവരെ പൊതുവേദിയിലും കാണാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് വിക്കി കൗശല്‍- കത്രീന ചിത്രങ്ങളാണ്. താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും നിമിഷനേരം കൊണ്ടാണ് ഇടംപിടിക്കുന്നത്.

 പ്രണയദിനം

വിവാഹത്തിന് ശേഷമുള്ള ആദ്യ പ്രണയദിനം ഇവര്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കാനായി ലണ്ടനില്‍ നിന്ന് ഇവര്‍ മുംബൈയില്‍ എത്തിയിരുന്നു. കത്രീനയ്ക്ക് ഒരു ഹൃദയസ്പര്‍ശിയായ ആശംസയായിരുന്നു വിക്കി നേര്‍ന്നത്‌. നിന്നോടൊപ്പമുള്ള എല്ലാദിവസവും സ്‌നേഹം നിറഞ്ഞതാണെന്നായിരുന്നു ചിത്രത്തിനോടൊപ്പം കുറിച്ചത്. കത്രീനയും വിക്കിയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചിരുന്നു. വിവാഹശേഷം ഇരുവരും ജോലിയില്‍ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ശ്യാം കൗശലിന്റെ പ്രതികരണം

ബോളിവുഡിലെ ഹോട്ട് താരമെന്നാണ് കത്രീനയെ അറിയപ്പെടുന്നത്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് പലപ്പോഴും വൈറല്‍ ആവാറുണ്ട്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുന്നത് നടിയുടെ ലേറ്റസ്റ്റ് ഹോട്ട് ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള ഭത്യപിതാവ് ശ്യാം കൗശലിന്റെ പ്രതികരണമാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തെ ലൈക്ക് ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇത് മാത്രമല്ല മരുമകളുടെ മിക്ക ഫോട്ടോയ്ക്കും ഇദ്ദേഹം ലൈക്ക് ചെയ്തിട്ടുണ്ട്. മരുമകളുടെ ജോലിയെ പിന്തുണയ്ക്കുന്ന അമ്മായി അച്ഛനാണ് ശ്യാം കൗശല്‍ എന്നാണ് ഇത് നല്‍കുന്ന സൂചന. അദ്ദേഹത്തിന്റെ പ്രതികരണം ബോളിവുഡ് സിനിമ കോളങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

കുടുംബത്തിന് പ്രധാന്യം

കുടുംബത്തിന് പ്രധാന്യം നല്‍കുന്ന ആളാണ് കത്രീന. സിനിമ തിരക്കുകള്‍ക്കിടയിലും എല്ലാ ആഘോഷങ്ങളും കുടുംബത്തിനോടൊപ്പമാണ് നടി ആഘോഷിക്കാറുളളത്. വിക്കി കൗശാലിനും കുടുംബത്തിനുമൊപ്പമായിരുന്നു ഹോളി ആഘോഷിച്ചത്. വിവാഹശേഷമുള്ള ആദ്യത്തെ ഹോളിയായിരുന്നു. കുടുംബത്തോടൊപ്പമുള്ള ഹോളി ആഘോഷ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. വളരെ സന്തോഷവതിയായിട്ടുള്ള കത്രീനയെ ആയിരുന്നു കണ്ടത്. വിക്കിയുടെ അമ്മയ്‌ക്കൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.

വിക്കി - കത്രീന പ്രണയകഥ

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിക്കി - കത്രീന പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയാണ്. രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ഇരുവരും അടുക്കുന്നത്. പൊതുവേദികളിലോ സിനിമയിലോ ഒന്നിച്ച് വരാത്ത ഇവര്‍ എങ്ങനെ പ്രണയത്തിലായി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ ഷോയിലൂടെയാണ് താരങ്ങളുടെ പ്രണയം ആദ്യം ചര്‍ച്ചയായത്. 2018 ല്‍ കരണ്‍ ജോഹറിന്റെ ഷോയില്‍ പങ്കെടുക്കാന്‍ കത്രീന എത്തിയിരുന്നു. സ്‌ക്രീനില്‍ വിക്കി കൗശലിനൊപ്പം തന്നെക്കാണാന്‍ ഭംഗിയാണെന്ന് കത്രീന പറഞ്ഞു. അതു കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുശേഷം വിക്കിയും അതിഥിയായി എത്തി. കത്രീന പറഞ്ഞതിനെക്കുറിച്ച കരണ്‍ അന്ന് വിക്കിയോട് പറഞ്ഞു. അപ്പോള്‍ ബോധം കെട്ട് വീഴുന്നത് പോലെയായിരുന്നു വിക്കി കാണിച്ചത്. ഈ
വീഡിയോ വൈറല്‍ ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X