ഹൊറർ സിനിമകൾ കാണാൻ പേടിയാണ്, ആദ്യമായി കാണുന്നത് ഈ ചിത്രമാകും, കാരണം വെളിപ്പെടുത്തി വിക്കി
ഉറി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് വിക്കി കൗശൽ. ഉറയ്ക്ക് ശേഷം പുറത്തു വരുന്ന വിക്കി കൗശൽ ചിത്രമാണ് ഭൂത്. ഹെറർ ചിത്രമായ ഭൂതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. നവംബർ 15 നാണ് ചിത്രം പുറത്തു വരുന്നത്. ഭാനു പ്രഭാപ് സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹറാണ്.

പ്രേതം സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുല്ലെന്നും വിക്കി പറഞ്ഞു. പ്രേത സിനിമകൾ കാണാൻ തനിയ്ക്ക് പേടിയാണെന്നും താരം തുറന്നു പറഞ്ഞു. ഹെറർ ചിത്രങ്ങൾ കാണുന്നത് ഭയമാണ്. താൻ ആദ്യമായി കാണുന്ന ഹെറർ ചിത്രം ഭൂത് ആയിരിക്കുമെന്നും വിക്കി പറഞ്ഞു.
ഭൂത് കാണാൻ ഒരു കാരണമുണ്ട്. താൻ അഭിനയിച്ച ചിത്രമായതിനാൽ എന്താണ് ചിത്രത്തിലുടനീളം സംഭവിക്കുക എന്നത് തനിയ്ക്ക് അറിയാവുന്നതു കൊണ്ട് ഈ ചിത്രം കാണും. കൂടാതെ താൻ വലുതായതിനാൽ ഇനി ഹൊറർ ചിത്രങ്ങൾ കാണാൻ സാധിക്കുമെന്ന് ചജിന്തിക്കാറുണ്ട്. എന്നാൽ അത് ഇപ്പോഴും സാധിക്കാറില്ലെന്നും വിക്കി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











