കത്രീന കൈഫിനെ കാണാന്‍ രഹസ്യമായി കാമുകനെത്തി! വിക്കിയുമായിട്ടുള്ള പ്രണയം സത്യമോ? ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി തുടരുന്ന കത്രീന അടുത്തിടെയാണ് പിറന്നാള്‍ ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ കത്രീനയ്ക്ക് ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളുമൊക്കെ എത്തിയിരുന്നു. എന്നാല്‍ അവിടെയും ചര്‍ച്ചയായത് കത്രീനയുടെ ചില പ്രണയങ്ങളെ കുറിച്ചായിരുന്നു.
കത്രീന പ്രണയത്തിലാണെന്ന് പറഞ്ഞ് നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ കുടുങ്ങിയിരുന്നു. സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറുമായിട്ടുള്ള പ്രണയം സംബന്ധിച്ച് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു യുവതാരവുമായി കത്രീന പ്രണയം ആരംഭിച്ചെന്ന് പ്രചാരണമുണ്ടായിരുന്നു. ഉറി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി വിക്കി കൗശലാണ് ആ താരം.

ഇരുവരും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. അടുത്തിടെ കത്രീനയുടെ പിറന്നാളിന് വിക്കി നല്‍കിയ ആശംസയും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പ്രിയതമയെ കാണാന്‍ വിക്കി എത്തി എന്ന തരത്തില്‍ ചില ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമാവുകയാണ്. ഇന്‍സ്റ്റ്ഗ്രാമിലൂടെയായിരുന്നു ഇതെല്ലാം പുറത്ത് വന്നത്.
കത്രീനയുടെ വീട്ടിലെത്തിയാണ് വിക്കി കൗശല്‍ കാമുകിയെ കണ്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. അത് വ്യക്തമാക്കുന്നവിധം കത്രീനയുടെ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങുന്ന വിക്കിയുടെ ചിത്രങ്ങളും വൈറലായി. മാസ്‌ക് വെച്ചിട്ടുണ്ടെങ്കിലും അത് വിക്കി കൗശല്‍ തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. ഇതോടെ ഇരുവരുടെയും പ്രണയം സത്യമാണെന്ന തരത്തില്‍ വീണ്ടും വാര്‍ത്തകള്‍ വന്ന് തുടങ്ങി.

എന്നാല്‍ അത് ഉപേക്ഷിച്ചതിന് ശേഷം കത്രീനയും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രണയത്തിലായി. ഈ പ്രണയം വലിയ ചര്‍ച്ചയായെങ്കിലും അതും വേര്‍പിരിയുകയായിരുന്നു. ഒരു കാലത്ത് താന്‍ പ്രണയിച്ചിരുന്നവര്‍ ഇന്ന് തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നാണ് കത്രീന കൈഫ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിക്കിയുമായിട്ടുള്ള സൗഹൃദമാണ് ചര്‍ച്ചാക്കപ്പെടാറുള്ളത്.


Click it and Unblock the Notifications











