താന്‍ പ്രണയത്തിലാണെന്ന് ബോളിവുഡ് നടന്‍! കാമുകിയുടെ പേര് പറഞ്ഞില്ലെങ്കിലും ആളെ കണ്ടെത്തി ആരാധകര്‍!!
ബോളിവുഡിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് വിക്കി കൌശാല്‍. അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. ശേഷം ഹിറ്റായ ഒരുപാട് സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ലൗ പെര്‍ സ്വകയര്‍ ഫൂട്ട്, റാസി, ലസ്റ്റ് സ്‌റ്റോറീസ് എന്നിങ്ങനെയുള്ള സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. സഞ്ജയ് ദത്തിന്റെ ബയോപിക്കായി നിര്‍മ്മിച്ച സഞ്ജു എന്ന ചിത്രത്തിലും വിക്കി അഭിനയിച്ചിരുന്നു.

വലിയൊരു വിഭാഗം ആരാധികര്‍ സ്‌നേഹിക്കുന്ന താരം കൂടിയാണ് വിക്കി. ഇപ്പോള്‍ ആരാധികമാരെ എല്ലാം നിരാശയിലാക്കി താന്‍ പ്രണയത്തിലാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. നേഹ ധൂപിയയുടെ പ്രോഗ്രാമിലൂടെയായിരുന്നു വിക്കിയുടെ വെളിപ്പെടുത്തല്‍. പ്രണയത്തിലാണെന്ന് പറഞ്ഞെങ്കിലും കാമുകി ആരാണെന്ന് താരം വ്യക്തമാക്കിയിരുന്നില്ല.
ഇതോടെ അതാരാണെന്ന് സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്. പരസ്യ ചിത്രങ്ങളിലെ നായിക ഹര്‍ലീന്റെ പേരാണ് പലരും പറയുന്നത്. ഹര്‍ലീനുമായി വിക്കി കൌശാല്‍ പ്രണയത്തിലാണെന്ന് പലപ്പോഴായി ഗോസിപ്പുകള്‍ വന്നിരുന്നു. ഇതാണ് വിക്കി തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് ആരാധകര്‍ തന്നെ കണ്ടെത്തിയത്. എന്തായാലും വരും ദിവസങ്ങളില്‍ താരം തന്നെ കാമുകി ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് വിചാരിക്കുന്നത്.


Click it and Unblock the Notifications