കല്യാണം കഴിക്കാന്‍ വരണ്ട! വിവാഹത്തിന് മുന്‍പ് കത്രീന കൈഫ് മുഴക്കിയ ഭീഷണിയെ കുറിച്ച് നടന്‍ വിക്കി കൗശല്‍
ഹിന്ദി സിനിമയിലെ ക്യൂട്ട് ദമ്പതിമാരാണ് കത്രീന കൈഫും നടന്‍ വിക്കി കൗശലും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2021 ലായിരുന്നു താരങ്ങള്‍ വിവാഹിതരാവുന്നത്. വിവാഹശേഷം ഇരുവരും സിനിമയില്‍ സജീവമാവുകയായിരുന്നു. കത്രീനയുടെ പുത്തന്‍ സിനിമ ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.
ഇതിനോട് അനുബന്ധിച്ച് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുളളില്‍ സിനിമാ സെറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ കത്രീന പേടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിക്കി കൗശല്‍.

വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന വിക്കിയും കത്രീനയും രാജസ്ഥാനില്‍ വെച്ചാണ് 2021 ല്‍ വിവാഹിതരാവുന്നത്. സ്വപ്നതുല്യമായ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാവാന്‍ പോവുകയാണ്. വിവാഹം കഴിക്കുന്ന സമയത്ത് ഇരുവരും സിനിമാ തിരക്കുകളിലായിരുന്നു. എങ്കിലും കത്രീന ചെറിയൊരു ഇടവേള എടുത്തു. എന്നാല്‍ അഭിനഭിനയിച്ച് കൊണ്ടിരുന്ന 'സാരാ ഹട്കെ സാരാ ബച്ച്കെ', എന്ന സിനിമയുടെ ഷൂട്ടിന് വിക്കിയ്ക്ക് പോകേണ്ടതായി വന്നു.
തന്റെ വിവാഹത്തിന് വേണ്ടി സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിട്ടാണ് താനെത്തിയതെന്നാണ് വിക്കി പറയുന്നത്. ശേഷം വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ സെറ്റിലേക്ക് മടങ്ങാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കത്രീന തന്നോട് ഭീഷണി മുഴക്കി. അവളോടൊപ്പം കൂടുതല്‍ നേരം നില്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിക്കി പറഞ്ഞത്.
'എന്റെ വിവാഹത്തിന് മുമ്പ് സിനിമയുടെ പകുതി ഷൂട്ടിംഗ് ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു, തുടര്‍ന്ന് ഞാനെന്റെ വിവാഹത്തിനായി പോയി. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ എന്നെ സെറ്റിലേക്ക് വരാനായി വിളിച്ചു. അപ്പോഴാണ് എനിക്കൊരു ഭീഷണി ലഭിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ സെറ്റില്‍ പോകണമെങ്കില്‍ വിവാഹം കഴിക്കാന്‍ വരരുതെന്നായിരുന്നു ആ ഭീഷണി. ഇതോടെ ഞാന്‍ പോവില്ലെന്ന് പറഞ്ഞു. എന്നിട്ട് വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് താന്‍ സിനിമയുടെ സെറ്റിലേക്ക് പോയതെന്നാണ്', വിക്കി പറയുന്നത്.

കത്രീനയെ വിവാഹം കഴിച്ചതിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്നും വിക്കി പറഞ്ഞു. 'വിവാഹം ശരിക്കും മനോഹരമായിരുന്നു. നമ്മള്‍ വീട്ടിലേക്ക് മടങ്ങി വരാന്‍ എപ്പോഴും തോന്നുന്ന സമയത്ത് ഒരു കൂട്ടാളിയെ കണ്ടെത്തുന്നത് ഒരു അനുഗ്രഹമാണ്. അതൊരു സമാധാനമാണ് നല്‍കുക. ശരിക്കും പറഞ്ഞാല്‍ അതുമൊരു വലിയ വികാരമാണ്. കത്രീന വളരെ സുന്ദരിയായ മനുഷ്യനാണ്.
അവളോടൊപ്പം ജീവിക്കുന്നത് രസകരമാണ്. അവളുടെ കൂടെ ഞാന്‍ ഒരുപാട് യാത്ര ചെയ്യാറുണ്ട്. മുമ്പ് അധികം അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഞങ്ങള്‍ ഒരേ തൊഴിലില്‍ പെട്ടവരാണെങ്കിലും താനും കത്രീനയും ജോലിയെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാറില്ലെന്നാണ്', വിക്കി പറയുന്നത്.
'ഞങ്ങള്‍ ജോലിയെ കുറിച്ച് കാര്യങ്ങളൊന്നും അധികം ചര്‍ച്ച ചെയ്യാറില്ല. ഞങ്ങള്‍ രണ്ടുപേരും ഒരേ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരായത് കൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷേ ഞങ്ങള്‍ പരസ്പരം സ്‌ക്രിപ്റ്റുകളോ പറ്റിയോ മറ്റ് സിനിമാക്കാര്യങ്ങളോ ചര്‍ച്ച ചെയ്യാറില്ലെന്നുമാണ്' നടന്‍ പറഞ്ഞത്.


Click it and Unblock the Notifications











