കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തി വിക്കി കൗശൽ, സൽമാൻ ഖാന്റെ പ്രതികരണം വൈറലാവുന്നു...
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും. ഹിന്ദിയിലാണ് സജീവമെങ്കിലും താരങ്ങൾക്ക് സൗത്തിലും കൈനിറയെ ആരാധകരുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ വിവാഹ വാർത്ത സിനിമാ കോളങ്ങളിൽ സജീവമാവുകയാണ്. ഈ വർഷം ഉണ്ടാവുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ വിവാഹത്തെ കുറിച്ച് താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വിവാഹ ഒരുക്കങ്ങൾ ഇരുകുടുംബങ്ങളിലും തകൃതിയായി നടക്കുകയാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നുണ്ട്.
വിവാഹം ഗോസിപ്പ് കോളങ്ങളിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച് വിക്കി രംഗത്ത് എത്തിയിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ചുള്ള അധികം വിവരങ്ങൾ നടൻ വെളിപ്പെടുത്തിയിരുന്നില്ല. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ വിക്ക കൗശൽ ഗോസിപ്പ് വാർത്തയെ കുറിച്ച് പ്രതികരിച്ചത്. നടന്റെ പ്രതികരണം വൈറലായിരുന്നു.

താരങ്ങളുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു . ഇതിന് മറുപടി നൽകവെയായിരുന്നു കത്രീനയുമായുള്ള വിവാഹ വാർത്തയെ കുറിച്ച് പ്രതികരിച്ചത്. ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടൻ പറഞ്ഞത്. വിക്കിയുടെ വാക്കുകൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ താരങ്ങളുടെ വിവാഹവർത്തകൾ സിനിമ കോളങ്ങളിൽ സജീവമാവുകയായിരുന്നു.

എന്നാൽ ഇതുവരെയായിട്ടും കത്രീന തന്റെ വിവാഹത്തെ കുറിച്ചോ വിക്കി കൗശലുമായുള്ള പ്രണയത്തെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. സിനിമ തിരക്കിൽ സജീവമാണ് കത്രീന. അതേസമം മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള തിരിക്കലാണ് കത്രീനയുടെ അമ്മ. മകളുടെ വിവാഹത്തിന് വേണ്ടിയാണ് താരാതാവ് മുംബൈയിൽ എത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ അമ്മ സൂസാനെയ്ക്കൊപ്പം കത്രീനയുടെ സഹോദരി ഇസബൈല്ലെയുടെ ഷോപ്പിംഗ് ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

ഈ വർഷം തന്നെ താരങ്ങളുടെ വിവാഹമുണ്ടാവുമെന്നാണ പുറത്ത് വരുന്ന മറ്റൊരു റിപ്പോർട്ട്. ഡിസംബർ ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് വിവാഹം.രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ടിൽ വെച്ചാണ് വിവാഹമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.. രാജസ്ഥാൻ ദേശീയ ഉദ്യാനത്തിൽ നിന്ന് മുപ്പത് മിനുട്ട് മാത്രം അകലെയാണ് ഈ സ്ഥലം. കത്രീനടുട ആഗ്രപ്രകാരമാണ ഈ സ്ഥലം തിരഞ്ഞെടുത്തതെന്നു റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ദീപാവലിയോട് അനുബന്ധിച്ച് കത്രീനയ്ക്കായി വിക്കിയുടെ അമ്മ മധുരപലഹാരങ്ങളും സാരിയും ആഭരണങ്ങളും കൊടുത്ത് അയച്ചിരുന്നുവത്രേ. ബോളുവുഡ് മാധ്യമങ്ങളാണ് വാർത്ത് പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിക്കിയുടേയും കത്രീനയുടേയും പഴയൊരു വീഡിയോയാണ്. സൽമാന്റെ സാന്നിധ്യത്തിൽ വിക്കി കൗശൽ ക്രത്രീനയെ പ്രെപ്പോസ് ചെയ്യുന് വീഡിയോയണ് ഇപ്പോൾ പ്രചരിക്കുന്നത് വീഡിയോ വൈറലായിരുന്നു.

പ്രിയങ്ക ചോപ്ര, ദീപിക- രൺവീർ വിവാഹ കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പുരസ്കാരദാന ചടങ്ങിലാണ് താരങ്ങളെ സാക്ഷിയാക്കി നടൻ കത്രീനയെ പ്രൊപ്പോസ് ചെയ്തത്. ഒരു സ്കിറ്റിനിടയിലായിരുന്നു സംഭവം. ''ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസൺ ആണ്. കത്രീന വിക്കിയെ പോലുള്ള നല്ല ചെറുപ്പക്കാരനെ വിവാഹം കഴിക്കാത്തത് എന്താണെന്നുമായിരുന്നു നടന്റെ ചോദ്യം. സൽമാൻ ഉൾപ്പെടെ വേദിയിൽ ഇരുന്ന എല്ലാ താരങ്ങളും ചിരിച്ച് കൊണ്ടാണ് ഇത് കേട്ടത്. പിന്നീട് സൽമാൻഖാൻ ചിത്രത്തിലെ ഗാനം ആലപിച്ച് കൊണ്ട് പ്രെപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്.

അതേസമയം വിക്കി കൗശൽ കത്രീനയെ റിയൽ ആയി പ്രെപ്പോസ് ചെയ്തുവെന്ന് തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.ഇന്ത്യ ടുഡേ ആണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കത്രീനയ്ക്ക് പ്രിയപ്പെട്ട ഡാർക് ചോക്ലേറ്റ് ബ്രൗണിയിൽ മോതിരം ഒളിപ്പിച്ചാണത്രേ വിക്കിയുടെ പ്രെപ്പോസൽ. കത്രീനയ്ക്ക് വേണ്ടി ചോക്ലേറ്റ് ഓർഡർ ചെയ്ത വിക്കി, ബോളിവുഡ് സ്റ്റൈലിൽ തന്നെ വിവാഹ അഭ്യർത്ഥന നടത്തിയെന്നാണ് റിപ്പോർട്ടുകൾ.ബ്രൗണിയിൽ മോതിരവും 'വിൽ യൂ മാരി മീ' എന്ന കുറിപ്പും കണ്ട് കത്രീന അമ്പരന്നു എന്നൊക്കെയാണ് പുറത്ത് വരുന്ന വാർത്തകൾ. പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ ഈ വർഷം ഇരുവരും വിവാഹിതരാവും.


Click it and Unblock the Notifications