കത്രീനയെ പ്രൊപ്പോസ് ചെയ്ത് വിക്കി!! ബോധരഹിതനായി സൽമാൻ, പിന്നെയുണ്ടായത്, കാണൂ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ വിക്കി കൗശൽ കത്രീനയോട് വിവാഹാഭ്യർഥന നടത്തുന്നതാണ്
സൽമാൻഖാനും കത്രീന കൈഫും തമ്മിലുളള പ്രണയവും വേർപിരിയലുമൊക്കെ ബോളിവുഡിൽ പരസ്യമായ രഹാസ്യമാണ്. ബ്രേക്കപ്പിന് ശേഷം ഇവർ ഒരുമിച്ച് സിനിമയിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ടൈഗർ സിന്താ ഹെ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെത്തുകയാണ്. ഇതോടു കൂടി വീണ്ടും ഇവർ സൗഹൃദത്തിലാവുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ വിക്കി കൗശൽ കത്രീനയോട് വിവാഹാഭ്യർഥന നടത്തുന്നതാണ്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽവെച്ചായിരുന്നു താരങ്ങളെ സാക്ഷിയാക്കി വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തത്. ഈ സമയം സദസ്സിൽ സൽമാനും സഹോദരി അർപ്പിതഖാനുമുണ്ടായിരുന്നു. ഇപ്പോൾ ബോളിവുഡിൽ വിവാഹങ്ങളുടെ സമയമാണല്ലേ. എന്നെ പോലെ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങളും വിവാഹിതയാകണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഈ കാര്യം ഞാൻ ചോദിക്കാൻ തീരുമാനിച്ചതെന്നും വിക്കി പറഞ്ഞു.ഈ സമയം സദസ്സിൽ നിന്ന് നിറയെ കയ്യടികളും ആരവങ്ങളും ഉയർന്നിരുന്നു.
ഉടൻ തന്നെ കത്രീന എന്താണെന്ന് ചോദിച്ചു. ഈ സമയം പശ്ചാത്തലത്തിൽ സൽമാൻ-അക്ഷയ് കുമാർ- പ്രിയങ്ക എന്നിവർ ഒരുമിച്ചെത്തിയ ചിത്രത്തിലെ മുജേ ശാദി കരോഗി എന്നു തുടങ്ങുന്ന ഗാനം കേട്ടു. തുടർന്ന് എന്നെ വിവേഹം കഴിക്കമോ എന്ന് വിക്കി കത്രീനയോട് ചോദിക്കുകയും ചെയ്തു. ഇത് കേട്ട സൽമാൻഖാൻ സഹോദരി അർപ്പിതയുടെ തോളിലേയ്ക്ക് ബോധം പോയപോലെ കിടന്നു. വിക്കിയെ കല്യാണം കഴിക്കാനുള്ള ധൈര്യം തനിയ്ക്കില്ലെന്ന് കത്രീന മറുപടി നൽകിയപ്പോഴാണ് സൽമാൻ സഹോദരിയുടെ ചുമരിൽ നിന്ന് എഴുന്നേറ്റത്. വിക്കിയുടെ പ്രെപ്പോസൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്.


Click it and Unblock the Notifications











