നിരവധി പ്രതിബന്ധങ്ങൾക്ക് നടുവിലുണ്ടായ ചിത്രമായിരുന്നു ഉറി!! കഠിന പ്രയത്നത്തെ കുറിച്ച് നടൻ
ഇന്ത്യൻ ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ഉറി ദി സർജിക്കൽ സ്ട്രൈക്ക്. വിക്കി കൗശൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോളിവുഡിൽ മാത്രമല്ല മറ്റ് ഇന്ത്യൻ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം പുറത്തെത്തി ഒരു കൊല്ലം പിന്നിടുകയാണ്. സിനിമയുടെ ആദ്യ വാർഷികദിനത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

അതീവ സമ്മർദ്ദത്തിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയം കൂടിയാണെന്നും വിക്കി കുറിച്ചു. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: എത്ര വേഗത്തിലാണ് ഒരു വർഷം കടന്നു പോയത്. ഷൂട്ടിങ് തുടങ്ങാൻ ഒരാഴ്ച മാത്രം അവശേഷിക്കെ ഓഫീസ് ബാൽക്കണിയിൽ ഇരുന്ന് സിനിമ ചെയ്യണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നു. അതികഠിനമായ ഫിസിക്കൽ ട്രെയിനിങ്ങാണ് ചിത്രത്തിനായി എടുത്തത്. കഥാപാത്രം അത്രയധികം മികച്ചതാക്കണം എന്നുള്ള ആഗ്രഹമുള്ളതിനാൽ കഠിനമായ വ്യായായമ മുറുകൾ പോലും അത്ര കാര്യമായി എടുത്തിരുന്നില്ല. താൻ മാത്രമല്ല സഹതാരങ്ങളും അങ്ങനെ തന്നെയായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവികതയ്ക്ക് വേണ്ടി യാമി തന്റെ നീളമള്ള മുടി മുറിച്ചിരുന്നു. കൂടാതെ ചിത്രത്തിലെ ലുക്ക് പുറത്തു പോകാതിരിക്കാൻ മറ്റ് ചിത്രങ്ങൾ പോലും ഇവർ ഒഴിവാക്കുകയായിരുന്നു.
ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരു സംഘം ആളുകൾ സെർബിയയിലേയ്ക്ക് തിരിച്ചിരുന്നു. എന്നാൽ അന്ന് പ്രധാനമന്ത്രി ആരാണ്, സൈനിക മേധാവി ആരാണെന്നുളള കാര്യത്തിൽ പോലും ഒരു തീരുമാനമായിട്ടില്ലായിരുന്നു. അത്രയധികം പ്രതിബന്ധങ്ങൾക്ക് ഒടുവിൽ ഉറി എങ്ങനെ പൂർത്തിയായി എന്നുള്ള ഇപ്പോഴും വിശ്വക്കാൻ കഴിയുന്നില്ലെന്നും വിക്കി പറയുന്നു. ഉറി ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.രാജ്യത്തിനായി ഓരോ ദിവസവും ത്യാഗം സഹിക്കുന്ന ഇന്ത്യൻ സൈനികരുടെ കുടുംബാങ്ങളോട് ഉറി ടീം കടപ്പെട്ടിരിക്കുന്നു- വിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചു


Click it and Unblock the Notifications