ഇനി വഴക്കിടരുതെന്ന് ഞാൻ; ഭാര്യയുടെ ടവ്വൽ രം​ഗം സിനിമയിൽ കണ്ടപ്പോൾ; തുറന്ന് പറഞ്ഞ് വിക്കി കൗശൽ

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് കത്രീന കൈഫ്. ആക്ഷൻ സീനുകളും ഡാൻസ് നമ്പറുകളും അവിസ്മരണീയമാക്കുന്ന കത്രീന കൈഫിന് വലിയ ആരാധക വൃന്ദമുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും കത്രീന ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. നടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്. 2021 ഡിസംബർ മാസത്തിലാണ് കത്രീന വിവാഹിതയായത്. പ്രണയിച്ച് വിവാഹം ചെയ്ത കത്രീനയും വിക്കിയുടെയും വിവാഹ ചിത്രങ്ങൾ വൻ ജനശ്രദ്ധ നേടി.

രാജസ്ഥാനിൽ വെച്ച് ആഘോഷപൂർവമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ. വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നാണ് വിക്കി കൗശൽ പറയുന്നത്. രണ്ട് പേരും കരിയറിന് പരസ്പരം വലിയ പിന്തുണ നൽകുന്നു. ടൈ​ഗർ ത്രീയാണ് കത്രീനയുടെ പുതിയ ചിത്രം. അടുത്തിടെ റിലീസ് ചെയ്ത സിനിമ കോടികൾ വാരി മുന്നോട്ട് കുതിക്കുകയാണ്.

Vicky Kaushal, Katrina Kaif

ടെെ​ഗർ ത്രീയിലെ ആക്ഷൻ രം​ഗങ്ങളിൽ മികച്ച പ്രകടനമാണ് കത്രീന കൈഫ് കാഴ്ച വെച്ചത്. ടവ്വൽ ധരിച്ച് കൊണ്ടുള്ള ഒരു ഫൈറ്റ് രം​ഗം ഇതിനകം ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഈ രം​ഗം സ്ക്രീനിൽ കണ്ടപ്പോഴുള്ള തന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് കത്രീനയുടെ ഭർത്താവ് വിക്കി കൗശൽ. സിനിമയുടെ സ്ക്രീനിം​ഗിന് ഞാൻ പോയിരുന്നു. സിനിമ കണ്ടുകൊണ്ടിരിക്കവെ ഈ സീൻ വന്നു.

സീൻ കണ്ടുകൊണ്ടിരിക്കവെ ഞാൻ അവളുടെ നേരെ തിരിഞ്ഞ് ഇനി മുതൽ എന്നോട് വഴക്കിടരുത്, ടവ്വൽ ധരിച്ച് നീ എന്നെ തല്ലുന്നത് ഞാൻ ആ​ഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു. ആ സീൻ ഏറ്റവും നല്ല രീതിയിലാണ് അവൾ പുറത്തെടുത്തത്. ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ നടി ഒരു പക്ഷെ നീയായിരിക്കും എന്ന് ഞാനവളോട് പറഞ്ഞു. അവളുടെ കഠിനാധ്വാനത്തിൽ എനിക്ക് അഭിമാനമുണ്ട്. അത് പ്രചോദനകരമാമാണെന്നും വിക്കി കൗശൽ ചൂണ്ടിക്കാട്ടി.

Vicky Kaushal, Katrina Kaif

ടൈ​ഗർ ത്രീയിലെ തന്റെ ആക്ഷൻ രം​ഗത്തെ ഭർതൃ‍ പിതാവ് ശാം കൗശൽ പ്രശംസിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം കത്രീന കൈഫും സംസാരിച്ചിരുന്നു. ഭർത്താവിന്റെ കുടുംബത്തിൽ നിന്നും കത്രീനയുടെ കരിയറിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കത്രീനയ്ക്ക് നല്ല കുടുംബ ജീവിതം ലഭിച്ചതിൽ ആരാധകരും സന്തോഷത്തിലാണ്. നേരത്തെ നടൻ രൺബീർ കപൂറുമായി പ്രണയത്തിലായിരുന്നു കത്രീന. ആറ് വർഷം പ്രണയിച്ച ഇരുവരും പിന്നീട് വേർപിരിയുകയാണുണ്ടായത്.

ഇതിന് ശേഷമാണ് വിക്കി കൗശൽ കത്രീനയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വിക്കി ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന ഘട്ടത്തിലാണ് കത്രീനയുമായി പ്രണയത്തിലായത്. കത്രീന അപ്പോഴേക്കും ബോളിവുഡിലെ മുൻനിര നായിക നടിയാണ്. വിവാഹശേഷം കത്രീന ​ഗർഭിണിയാണെന്ന് നിരവധി തവണ ​ഗോസിപ്പുകൾ വന്നെങ്കിലും താര ദമ്പതികൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

അതേസമയം കുഞ്ഞുങ്ങൾക്ക് വേണ്ടി കുടുംബത്തിൽ നിന്നും സമ്മർദ്ദമൊന്നും ഇല്ലെന്നും രണ്ട് പേരും കരിയറിലെ തിരക്കുകളിലാണെന്നും അടുത്തിടെ വിക്കി കൗശൽ വ്യക്തമാക്കിയിട്ടുണ്ട്. സാം ബഹദൂർ ആണ് വിക്കി കൗശലിന്റെ പുതിയ ചിത്രം. ഡിസംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും. മേഘ്ന ​ഗുൽസാറാണ് സിനിമ സംവിധാനം ചെയ്തത്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X