മേക്കോവർ ഗംഭീരം!! ആരാധകരെ അമ്പരപ്പിച്ച് വിക്കി കൗശൽ, 2021 വിക്കിയുടെ വർഷം തന്നെ....
വിക്കി കൗശൽ. ഉറി എന്ന ഒറ്റ ചിത്രത്തിലൂടെ വിക്കി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങാത്ത യുവനടനാണ് വിക്കി. ഇപ്പോഴിത വിക്കിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. മോഘ്ന ഗുൽസർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയയിലെ ആദ്യ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനോക് ഷായായിട്ടാണ് വിക്കി എത്തുന്നുണ്ട്. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. ഇത കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.

ഇന്ത്യയയിലെ ആദ്യ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനോക് ഷായായി എത്തുന്നതിൽ താൻ വളരെ അധികം അഭിമാനം കൊളളുന്നു എന്ന് കുറിച്ചു കൊണ്ടാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. റാസിയ്ക്ക് ശേഷം സംവിധായിക മേഘ്ന ഗുൽസാറും വിക്കി കൗശലും ഒരുമിക്കുന്ന ചിത്രമാണ് ചിത്രമാണിത്. റാസിയുടെ തിരക്കഥകൃത്തായ ഭാവാനി അയ്യരും ബദായിഹോ തിരക്കഥകൃത്ത് ശാന്തനു ശ്രീവാസ്തവ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതുന്നത്. റോണി സ്ക്ര്യൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ൽ ചിത്രം പുറത്തു വരും. ദീപിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാപ്പക്കിന്റെ പണിപ്പുറയിലാണ് മേഘ്ന.
കരസേനയുടെ ചരിത്ര പുരുഷനായിരുന്നു സാം മനേക് ഷാ. 1971 ൽ നടന്ന ഇന്ത്യ- പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയെ നയിച്ചത് ഇദ്ദേഹമായിരുന്നു. 14 ദിവസത്തെ നീണ്ട യുദ്ധത്തിനൊടുവിൽ ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത് സാം മനേക് ഷായായിരുന്നു.അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെയും രാജ്യത്തിന് നല്‌കിയ സംഭാവനകളെയും മാനിച്ച് 1973ല്‍ രാജ്യം ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചു.


Click it and Unblock the Notifications