മുഖത്തെ മുറിവ് പാട് പോലും കഥാപാത്രത്തിന്റേതാക്കി!!ഉദ്ധം സിംഗായി വിക്കി ഞെട്ടിച്ചു....
ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിടെയുത്ത താരമാണ് വിക്കി കൗശൽ. ഉറി എന്ന ഒറ്റ ചിത്രത്തിലൂടെ കൈനിറയെ ആരാധകരെ സ്വന്തമാക്കാൻ വിക്കിയ്ക്ക് കഴിഞ്ഞിരുന്നു. ബോളിവുഡിലെ യുവതാരങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ് ഴിക്കിയിപ്പോൾ.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്കി കൗശൽ ചിത്രമാണ് സ്വതന്ത്ര്യ സമര സേനാനി ഉദ്ധം സിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് വേണ്ടി. ഉറിയ്ക്ക് ശേഷം വിക്കിയുടേതായി പുറത്തു വരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നതിനു ശേഷം താരത്തെ പ്രശംസിച്ച് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.
വിക്കിയുടെ മുഖത്ത് ഒരു ചെറിയ മുറിവേറ്റ മാർക്കുണ്ട്. ഇത് കഥാപാത്രത്തിനായി അതിസമർഥമായി ഉപയോഗിച്ചിരിക്കുകയാണ്. ഇതിനെ തുടർന്നാണ് താരത്തിനെ പ്രശംസിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരിക്കുന്നത്.ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശാല്‍ പറയുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ'ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. . ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications