'എയർഹോസ്റ്റസ് വസ്ത്രത്തിൽ ജ്യൂസ് ഒഴിച്ചു'; അസ്വസ്ഥയായി എഴുന്നേറ്റുപോയി സാറാ, വിമാനയാത്രയിൽ സംഭവിച്ചത്!

സോഷ്യൽമീ‍ഡിയ, സ്മാർട്ട് ഫോണുകൾ എന്നിവയെല്ലാം സുലഭമായശേഷം ഏറ്റവും കൂടുതൽ സ്വകാര്യത നഷ്ടപ്പെട്ട ഒരു വിഭാ​ഗമാണ് സെലിബ്രിറ്റികൾ. എവിടെ പോയാലും ക്യാമറയും ഫോണും എല്ലാമായി സെൽഫി ചോദിച്ചും മറ്റും ആരാധകർ പിന്നാലെയുണ്ടാകും. ക്യാമറ കണ്ണുകൾ എപ്പോഴും തുറന്നിരിക്കുകയാകും എന്നതിനാൽ തന്നെ പലപ്പോഴും താനായി തന്നെ ജീവിക്കാനും പെരുമാറാനും സെലിബ്രികൾ സാധിക്കാറില്ല. മാത്രമല്ല താരങ്ങളുടെ സ്വകാര്യ ജീവിതം ആരാധകർ അടുത്തറിഞ്ഞ് തുടങ്ങിയതും സോഷ്യൽമീഡിയയുടെയും സ്മാർട്ട് ഫോണുകളുടെയും വരവോടെയാണ്.

സെലിബ്രിറ്റികൾ പബ്ലിക്കിൽ ഇറങ്ങുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളും അവരുടെ കയ്യിൽ നിന്നും സംഭവിക്കുന്ന ചില പിഴവുകളും പലപ്പോഴും വാർത്തയും ചർച്ചയുമായി മാറിയിട്ടുണ്ട്. ചില വീഡിയോകൾ കാരണം സൈബർ ബുള്ളിയിങുപോലും താരങ്ങൾ വിധേയരാകേണ്ടി വരാറുണ്ട്.

Sara Ali Khan

അതിന് കാരണം പ്രചരിക്കുന്ന വീഡിയോ മാത്രം കണ്ട് മറുവശത്തെ കുറിച്ച് ചിന്തിക്കാതെ ആളുകൾ വിമർശിക്കുന്നുവെന്നത് തന്നെയാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വിമാനത്തിലെ ചില പെരുമാറ്റത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ബോളിവുഡ് യുവനടി സാറാ അലി ഖാൻ. വിമാനയാത്രക്കിടയിൽ എയർഹോസ്റ്റസിന്റെ പിഴവ് മൂലം സാറയുടെ വസ്ത്രത്തിൽ അൽപ്പം ജ്യൂസ് വീണു.

ഉടൻ തന്നെ അസ്വസ്ഥയായ സാറ സീറ്റിൽ നിന്നും എഴുന്നേറ്റ് പോകുന്നതും എയർഹോസ്റ്റസിനോട് മുഖഭാവത്തിലൂടെ അതൃപ്തി പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സാറയുടെ വിലയേറിയ വസ്ത്രത്തിൽ ഒരു എയർ ഹോസ്റ്റസ് ആകസ്മികമായി ജ്യൂസ് ഒഴിച്ചു. ഇത് സാറയിൽ അതൃപ്തിയുണ്ടാക്കുകയും ചില നാടകീയ സംഭവങ്ങൾ വിമാനത്തിൽ നടക്കാൻ കാരണമാവുകയും ചെയ്തു എന്ന തലക്കെട്ടോടെയാണ് സോഷ്യൽമീഡിയയിൽ സാറയുടെ വീഡിയോ പ്രചരിക്കുന്നത്.

റോസ് നിറത്തിലുള്ള വസ്ത്രമായിരുന്നു സാറ ധരിച്ചിരുന്നത്. ഇക്കണോമി ക്ലാസിലായിരുന്നു നടിയുടെ യാത്ര. മാത്രമല്ല സംഭവത്തിനുശേഷം വിമാനത്തിലെ സ്റ്റാഫുകളെല്ലാം സാറയുടെ സീറ്റിന് അരികിൽ തടിച്ച് കൂടി നിൽക്കുന്നതും കാണാം. സാറാ ഔട്ട് ഫിറ്റ് സ്പിൽ എന്ന ഹാഷ്‌ടാഗിനൊപ്പം പാപ്പരാസികൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ രണ്ട് രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ നിന്നും വരുന്നത്.

ആദ്യത്തേത് ഇത്തരത്തിൽ ഒരു സംഭവം തന്നെ നടന്നിട്ടില്ലെന്നും ഇത് ഏതോ പരസ്യത്തിന്റെ ഷൂട്ടിനിടയിൽ നിന്നുള്ള ക്ലിപ്പാണെന്നുമാണ് ചിലർ കുറിക്കുന്നത്. സാറയുടെ പിആർ ഏജൻസി മനപൂർവം ഓരോ വീഡിയോ തയ്യാറാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന തരത്തിലായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

Sara Ali Khan

നേപ്പാളിൽ ഇന്നലെ വിമാനാപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ സാറയുടെ പിആർ ചെയ്യുന്നവർക്ക് എന്തെങ്കിലും ധാർമ്മിക ബോധമുണ്ടെങ്കിൽ അവർ ഈ അടിക്കുറിപ്പ് കുറച്ച് ദിവസത്തേക്കെങ്കിലും മാറ്റിവെയ്ക്കണം എന്നിങ്ങനെയും കമന്റുകളുണ്ട്. കോടികൾ പ്രതിഫലവും ആസ്തിയുമുള്ള സാറ എന്തുകൊണ്ട് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നുവെന്നതായിരുന്നു മറ്റ് ചിലരുടെ സംശയം.

നടിയാണെങ്കിലും അവരും ഒരു മനുഷ്യനും സാധാരണ വികാര വിചാരങ്ങളുള്ള വ്യക്തിയാണെന്നും മനസിലാക്കണമെന്നുമായിരുന്നു മറ്റ് ചിലർ സാറയെ പിന്തുണച്ച് കുറിച്ചത്. സാറാ അലി ഖാൻ അവസാനം അഭിനയിച്ചത് ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്കിലാണ്. ഒടിടി റിലീസായി എത്തിയ ചിത്രം ഏറെ പ്രശംസ നേടി.

കൂടാതെ ഏ വതൻ മേരേ വതനിലെ പ്രകടനത്തിനും പ്രശംസ നേടി നടി. എന്നാൽ ഇത് വലിയ വിജയം നേടിയില്ല. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കഥ പറയുന്ന സിനിമയിൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രഹസ്യ റേഡിയോ നടത്തിയ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച ബോംബെയിലെ കോളേജ് വിദ്യാർത്ഥിനിയായ ഉഷയെയായിരുന്നു സാറ അവതരിപ്പിച്ചത്. വേറെയും നിരവധി പ്രോജക്ടുകൾ സാറയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X