അമിതാഭ് ബച്ചനുമായി വഴക്ക് കൂടി! നാലര കോടിയുടെ കാര്‍ സമ്മാനമായി കൊടുത്തുവെന്ന് വിധു വിനോദ് ചോപ്ര

സിനിമാ താരങ്ങള്‍ തമ്മില്‍ പരസ്പരം വഴക്ക് കൂടുന്നത് പുറത്ത് വലിയ കഥകളായി പ്രചരിക്കാറുണ്ട്. ചിലപ്പോഴൊക്കെ താരങ്ങള്‍ തന്നെ ഇതിനെ പറ്റി വെളിപ്പെടുത്താറുണ്ട്. അത്തരത്തില്‍ ബോളിവുഡില്‍ നടന്‍ അമിതാഭ് ബച്ചനും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ വിധു വിനോദ് ചോപ്രയും തമ്മില്‍ വഴക്ക് കൂടിയ കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

താനും അമിതാഭ് ബച്ചനും ഏകലവ്യയുടെ സെറ്റില്‍ വഴക്കിട്ടതിനെ കുറിച്ച് വിധു വിനോദ് ചോപ്രയാണ് ഒരിക്കല്‍ തുറന്ന് പറഞ്ഞത്. പരസ്പരം വഴക്ക് ഉണ്ടായെങ്കിലും വിധു അമിതാഭ് ബച്ചന് വിലകൂടിയ ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. മാത്രമല്ല താനും ബിഗ് ബിയും ഒരേ സിനിമയില്‍ സഹകരിക്കുന്നതിനെ കുറിച്ച് ജയ ബച്ചന്‍ മുന്‍കൂട്ടി പ്രവചനം നടത്തിയിരുന്നു എന്നും വിധു പങ്കുവെച്ചു.

amitabh

അമിതാഭ് ബച്ചനും താനും സെറ്റില്‍ വഴക്കിടുമെന്ന് ജയ ബച്ചന്‍ വളരെ ആത്മവിശ്വാസത്തോട് കൂടി തന്നെ പറഞ്ഞിരുന്നതായിട്ടാണ് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ വിധു പറഞ്ഞത്. 'ഞങ്ങള്‍ ഏകലവ്യ നിര്‍മ്മിക്കുമ്പോള്‍, അമിതാഭ് ബച്ചന് രണ്ട് മാസത്തെ ഷെഡ്യൂളായിരുന്നു ഉണ്ടായിരുന്നത്. അന്നദ്ദേഹം ഒരു സ്യൂട്ട്‌കേസുമായിട്ടാണ് സെറ്റിലെത്തിയത്. 'അമിത്, നിങ്ങള്‍ ചെറിയ എന്തെങ്കിലും യാത്ര ചെയ്യുന്നുണ്ടോ? ഇത്രയും ചെറിയൊരു സ്യൂട്ട്‌കേസ് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു.

അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, 'ഒരാഴ്ചയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് വിനോദിനെ സഹിക്കാന്‍ കഴിയില്ലെന്ന് ജയ പറഞ്ഞുവെന്നാണ്'. സത്യത്തില്‍ ജയ പറഞ്ഞത് പോലെ തന്നെയാണ് പിന്നീട് സംഭവിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങി പത്ത് ദിവസത്തിനുള്ളില്‍ താനും അമിതാഭും വഴക്കിട്ടു. സിനിമ പൂര്‍ത്തിയാക്കാത്തത് കാരണം പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹം എന്നെ സഹിച്ച് സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു.

vidhu-amitabh

അതുകൊണ്ട് തന്നെ പിന്നീട് അദ്ദേഹത്തിന് ഞാനൊരു സമ്മാനം നല്‍കി. 4.5 കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്സ് കാറായിരുന്നു വിധു സമ്മാനമായി നല്‍കിയത്. പിന്നീട് അമിതാഭ് തന്റെ റോള്‍സ് റോയ്സ് വില്‍ക്കുകയായിരുന്നു. 2019 ലാണ് എത്ര രൂപയ്ക്കാണ് വിറ്റതെന്ന് വെളിപ്പെടുത്താതെ അമിതാഭ് കാര്‍ വിറ്റതെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

അന്ന് അമിതാഭുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ അദ്ദേഹം സിനിമയില്‍ നിന്ന് പിന്മാറിയേക്കുമോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ താരം പങ്കുവെച്ചിരുന്നു. പക്ഷേ വഴക്ക് ഉണ്ടായതിന്റെ അടുത്ത ദിവസം, അമിതാഭ് സെറ്റിലെത്തുകയായിരുന്നു. ഒടുവില്‍ തുടക്കം മുതലുണ്ടായിരുന്ന അതേ ആവേശത്തോടെ ഇരുവരും ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു.

മാത്രമല്ല വില കൂടിയ കാര്‍ മറ്റുള്ളവര്‍ക്ക് നല്‍കിയിട്ട് മാരുതി വാന്‍ ഓടിച്ച് നടക്കുന്ന തന്നെ അമ്മ ശകാരിച്ചിട്ടുണ്ടെന്നും വിധു തുറന്ന് പറഞ്ഞിരുന്നു. അമിതാഭിന് കാര്‍ നല്‍കിയതിനെയാണ് അന്ന് വിധുവിന്റെ അമ്മ ചോദ്യം ചെയ്തത്.

എന്തായാലും വഴക്കിനൊടുവില്‍ പുറത്തിറങ്ങിയ ഏകലവ്യ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി എന്ന നിലയിലാണ് സിനിമ അംഗീകാരം നേടിയത്.

ചിത്രത്തില്‍ അമിതാഭിന് പുറമേ വിദ്യാ ബാലന്‍, സെയിഫ്് അലി ഖാന്‍, ഷര്‍മിള ടാഗോര്‍, സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X