ചീങ്കണ്ണികൾക്കൊപ്പം വിദ്യാബാലൻ!! നടിയുടെ സാഹസികത കണ്ട് ഞെട്ടി പ്രേക്ഷകർ, വീഡിയോ വൈറൽ

അവധിക്കാലം അടിച്ചുപൊളിക്കുകയാണ് നടി വിദ്യാബാലൻ. കഴിഞ്ഞ ദിവസം ബാലിയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള‍ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബാലിയിലെ ആഘോഷത്തിനു പിന്നാലെ മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി . ആദ്യം ബീച്ചിൽ നിന്നുളള ചിത്രങ്ങളാണെങ്കിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് പ്രേക്ഷകരെ അൽപം ഞെട്ടിപ്പിക്കുന്ന ചിത്രമാണ്. ചീങ്കണ്ണിയ്ക്ക് ഭക്ഷണ കൊടുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

vidhya balan

ഇപ്പോൾ ഫ്ളോറിഡയിലാണ് താരമുളളത്. ഇവിടെ അവധിക്കാലം ആഘോഷിക്കുമ്പോഴാണ് ഇത്തരത്തിലുളള ഒരു സാഹസത്തിന് മുതിരുന്നത്. കുളത്തിൽ കിടക്കുന്ന ചീങ്കണ്ണിയ്കക് കമ്പിൽ തീറ്റകൊളുത്തി നൽകുകയാണ് താരം. വിദ്യാ ബാലന്റെ ഈ സാഹസം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ബോൾഡ് ആന്റ് ബ്യൂട്ടിഫുളളാണ് വിദ്യ എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റ്.

വിദ്യയുടെ വീഡിയോയ്ക്ക് ബോളിവുഡിൽ നിന്ന് മാത്രമല്ല മലയാളകളും കമന്റുമായി എത്തിയിട്ടുണ്ട്. മുതല കുഞ്ഞിന് തീറ്റ കൊടുക്കുന്ന ജോസ് പ്രകാശിന്റെ ആ പഴയ ഡയലോഗും വിദ്യയും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും താരത്തിന്റെ സാഹസികമായ വീഡിയോ വൈറലായിട്ടുണ്ട്. 2017 പുറത്തു വന്ന തുമാരി സുലുവായിരുന്നു വിദ്യയുടെ പുറത്തു വന്നന ചിത്രം. പ്രമുഖ ഗണിത ശാസ്ത്രഞ്ജ ശകുന്തള ദേവിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിദ്യ ഇപ്പോൾ അഭിനയിക്കുന്നത്. കൂടാതെ ഇന്ദിര ഗാന്ധിയായും ഒരു ചിത്രത്തിൽ താരം എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X