For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല! വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിദ്യ

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വിദ്യ ബാലന്‍. ബോളിവുഡിന്റെ എല്ലാമെല്ലാമായി മാറിയ അഭിനേത്രിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗംഭീര കൈയ്യടിയായിരുന്നു താരം സ്വന്തമാക്കിയത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ശക്തമായ പ്രേക്ഷകപിന്തുണ സ്വന്തമാക്കി മുന്നേറുകയാണ് താരം. ഇന്നും മലയാളികള്‍ ഈ താരത്തിനായി കാത്തിരിക്കുന്ന സ്ഥിതിവിശേഷമാണ്.

  മലയാള സിനിമയില്‍ അഭിനയിക്കാനുള്ള അവസരം വിദ്യയ്ക്ക് ലഭിച്ചുവെങ്കിലും ആ സിനിമ യാഥാര്‍ത്ഥ്യമാവാതെ പോവുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് വിദ്യ ബാലന്‍ തമിഴകത്തേക്ക് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത നേര്‍കൊണ്ട പാര്‍വൈയിലൂടെയായിരുന്നു ആ വരവ്. അജിത്തിനും ബോണി കപൂറിനുമൊപ്പം അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

  സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താന്‍ കടന്നുപോയിരുന്നതെന്ന് താരം പറയുന്നു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  സിനിമാമേഖലയിലേക്കുള്ള തന്റെ വരവില്‍ വീട്ടുകാര്‍ സംതൃപ്തരായിരുന്നില്ലെന്ന് വിദ്യ ബാലന്‍ പറയുന്നു. തുടക്കകാലത്ത് അത്ര നല്ല അവസ്ഥയിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്നും താരം ഓര്‍ത്തെടുക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നുമായിരുന്നു ഈ താരമെത്തിയത്. നടിയാവണം എന്ന ആഗ്രഹമുണ്ടെങ്കിലും അതെങ്ങനെ സംഭവിക്കുമെന്ന കാര്യത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.

  ശക്തമായ പിന്തുണ നല്‍കി കുടുംബം ഒപ്പമുണ്ടായിരുന്നുവെങ്കിലും ഈ ആശയക്കുഴപ്പം അവരേയും ബാധിച്ചിരുന്നു. ആദ്യമായി അഭിനയിച്ച ടെലിവിഷന്‍ പരിപാടി പെട്ടെന്ന് നിര്‍ത്തിയതോടെ അവര്‍ക്ക് ആശ്വാസമായിരുന്നു.

  താന്‍ അഭിനയിച്ചിരുന്ന ടെലിവിഷന്‍ പരിപാടി അവസാനിച്ചതോടെ അഭിനയമെന്ന മോഹവും അവസാനിച്ചിരിക്കും എന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ആ മോഹം ഉപേക്ഷിക്കാന്‍ വിദ്യയ്ക്ക് കഴിയുമായിരുന്നില്ല. എപ്പോഴും തിരക്കിലായിരിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു പിജി ചെയ്യാനായി തീരുമാനിച്ചത്.

  തുടക്കത്തിലെ പ്ലാനില്‍ മാറ്റങ്ങള്‍ വന്നതോടെയായിരുന്നു പിജി ചെയ്യാനായി തീരുമാനിച്ചതെന്നും താരം പറയുന്നു. കടുത്ത അവഗണന നേരിടുന്നതിനിടയിലും കഴിവ് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും താരം ഓര്‍ത്തെടുക്കുന്നു.

  ജീവിതത്തിലും നിങ്ങള്‍ തന്നെ നായകന്‍! ചാലഞ്ച് ഏറ്റെടുത്ത ടൊവിനോ തോമസിന് കൈയ്യടി! ഇതും വിജയിക്കും!

  തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല തന്നെ കാത്തിരുന്നത്. ഉറക്കം പോലും നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. കരഞ്ഞുകൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുഞ്ചിരിക്കുമായിരുന്നു.

  നല്ല കാര്യങ്ങള്‍ തന്നെത്തേടിയെത്തുമെന്നുള്ള വിശ്വാസം അന്നേയുണ്ടായിരുന്നുവെന്ന് താരം പറയുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് പരിണീതയിലേക്ക് അവസരം ലഭിച്ചത്.

  മകളേയും തന്നേയും ഉപദ്രവിക്കുന്നു! പൊട്ടിക്കരഞ്ഞ് പരാതിയുമായി നടി പോലീസ് സ്‌റ്റേഷനില്‍!

  വിദ്യ ബാലന്റെ പുതിയ സിനിമയായ മിഷന്‍ മംഗളിന്റെ റിലീസിനായാണ് കാത്തിരിക്കുകയാണ് ആരാധകര്‍. യഥാര്‍ത്ഥ ജീവിതത്തിലെ പോരാട്ടങ്ങളും നിരാശയുമായാണ് ഷിന്‍ഡെ എന്ന കഥാപാത്രത്തെ വിജയകരമാക്കാനായി സാധിച്ചതിന് പിന്നിലെന്നും താരം പറയുന്നു.

  നിത്യ മേനോന്‍, അക്ഷയ് കുമാര്‍, തപ്‌സി പന്നു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ആഗസ്റ്റ് 15നാണ് സിനിമ റിലീസ് ചെയ്യുന്നത്.

  പൂര്‍ണിമയും ഇന്ദ്രജിത്തും അന്‍പോട് കൊച്ചിക്കായി വീണ്ടുമെത്തി! പറയാനുള്ളത് ഇത് മാത്രമെന്ന് ഇന്ദ്രജിത്

  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യ ബാലന്‍ ബോളിവുഡ് ചിത്രവുമായി എത്തുന്നത്. വെല്ലുവിളികള്‍ മറികടക്കാനാവില്ലെന്ന് തോന്നുമ്പോഴും തന്റെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്നുവെന്നുമായിരുന്നു താരം കഥാപാത്രത്തെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതായിരുന്നു താരത്തിന്റെ പദ്ധതി.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് താം തമിഴില്‍ തുടക്കം കുറിച്ചത്.

  English summary
  Vidya Balan about bad experience in film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X