»   » അച്ഛന്‍ കൂടെയുണ്ടായിട്ടും അയാള്‍ എന്റെ നെഞ്ചിലേക്ക് തുറിച്ചു നോക്കി; വിദ്യ പറയുന്നു

അച്ഛന്‍ കൂടെയുണ്ടായിട്ടും അയാള്‍ എന്റെ നെഞ്ചിലേക്ക് തുറിച്ചു നോക്കി; വിദ്യ പറയുന്നു

Posted By:
Subscribe to Filmibeat Malayalam
ലൈംഗിക ദുരനുഭവം: വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ | filmibeat Malayalam

സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ച് പീഡനത്തെ കുറിച്ച് ഇതിനോടകം പല പ്രമുഖ നായികമാരും വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അവസരങ്ങള്‍ക്ക് വേണ്ടി നായികമാര്‍ സഹിക്കേണ്ടി വരുന്ന പലതരത്തിലുള്ള പീഡനങ്ങളുമുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് പലരും ഇന്ന് കാണുന്ന നിലയില്‍ എത്തിയത്.

സിനിമാ ലോകത്തേക്ക് കടക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിദ്യ ബാലനും വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ ചിത്രമായ തുംഹരി സുലുവിന്റെ വിജയാഘോഷത്തിനിടെയാണ് ഇരുപതാം വയസ്സില്‍ നേരിട്ട ആ ലൈംഗിക നോട്ടത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയത്.

കാവ്യയും മകളുമില്ലേ... ചൊറിയാന്‍ വന്ന മാധ്യമപ്രവര്‍ത്തകനോട് ദിലീപിന്റെ കലക്കന്‍ മറുപടി!!

ഇരുപതാം വയസ്സില്‍

തന്റെ 20-ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിഷന് പോയപ്പോഴുണ്ടായ ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുുലുവിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ വ്യക്തമാക്കിയത്.

ആ നോട്ടം

ടിവി ഷോയുടെ ഓഡിഷനായി അച്ഛനോടൊപ്പം പോയതായിരുന്നു. അതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി.

അവസരം ലഭിച്ചു

എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും സ്വീകരിച്ചില്ല എന്ന് വിദ്യ ബാലന്‍ വെളിപ്പെടുത്തി.

സിനിമയില്‍ കൂടുതല്‍

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ മേഖലകളലിലും കൂടുതലാണ്. സിനിമാ മേഖലയില്‍ അതല്പം കൂടുതലാണ് വിദ്യാബാലന്‍ പറഞ്ഞു.

ശരീരത്തിലേക്ക്

എവിടെപ്പോയാലും ഇന്ന് ആളുകള്‍ ശരീരത്തിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

അനുഭവമുണ്ട്

മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നന് വിദ്യ ബാലന്‍ പറയുന്നു.

മങ്ങിയ തുടക്കം

പാലക്കാട്ടുകാരിയായ വിദ്യ ബാലന്‍ ചക്രം എന്ന മലയാള സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങിയത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം പാതിയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് കളരി വിക്രമന്‍ എന്ന ചിത്രം ചെയ്തുവെങ്കിലും അതും റിലീസായില്ല.

ബോളിവുഡിലേക്ക്

ബെഗാളി ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡ് ചിത്രത്തിലെത്തുന്നത്. പരിണീത എന്ന ആദ്യ ഹിന്ദി ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. ലത എന്ന കേന്ദ്ര നായികയായിട്ടാണ് വിദ്യ എത്തിയത്. ചിത്രത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ഹിന്ദിയില്‍ മിന്നിക്കയറി

പിന്നീട് ഹിന്ദിയില്‍ വിദ്യ നിലയുറപ്പിയ്ക്കുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്തു. ലഖേ രഹോ മുന്ന ഭായ്, ഗുരു, സലാം ഇ ഇഷ്‌ക്, ഏകലവ്യ, ഹേ ഭായ്, ഭൂല്‍ ബൂലയ്യ, ഹല്ല ബോല്‍, കിസ്മത്ത് കനക്ഷന്‍, പാ, ഇഷ്‌കിയ, ഡേര്‍ട്ടി പിക്ചര്‍, കഹാനി, ഫെരാരി കി സവാരി, തുടങ്ങി വിദ്യ അഭിനയച്ച ചിത്രങ്ങളെല്ലാം ഹിറ്റായി.

തുംഹാരി സുലു

ഏറ്റവുമൊടുവില്‍ വിദ്യയുടേതായി തിയേറ്ററിലെത്തിയ ചിത്രമാണ് തുംഹാരി സുലു. വീട്ടമ്മയായ സുലു ഒരു അവിചാരിത സാഹചര്യത്തില്‍ റേഡിയോ ജോക്കിയാകുന്നതാണ് സുരേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം. സിനിമ മികച്ച വിജയം നേടി മുന്നേറുകയാണ്.

English summary
Vidya Balan about castinf cauch at her age 20

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam