മോഹന്‍ലാലിനൊപ്പമുള്ള ആദ്യ സിനിമ മുടങ്ങി! അതോടെ രാശി ഇല്ലാത്തവളാക്കിയെന്ന് നടി വിദ്യ ബാലന്‍

മലയാളി ആണെങ്കിലും ബോളിവുഡില്‍ എത്തിയതോടെയാണ് നടി വിദ്യ ബാലന്‍ ശ്രദ്ദിക്കപ്പെടുന്നത്. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചു കൊണ്ടാണ് വിദ്യ ബാലന്‍ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളായ വിദ്യയ്ക്ക് കൈനിറയെ സിനിമകളുമായി തിരക്കിലാണ്. 1995-ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.

ബംഗാളി ചിത്രമായ ഭലോ ദേക്കോ എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിലാണ് വിദ്യ ബാലന്‍ ആദ്യം അഭിനയിച്ചതെന്ന് പറയുകയാണ് നടിയിപ്പോള്‍. ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെങ്കിലും പാതി വഴിയില്‍ മുടങ്ങി പോവുകയായിരുന്നു. ഇതോടെ തനിക്ക് വന്ന ഒരുപാട് ഓഫറുകള്‍ നഷ്ടപ്പെട്ടിരുന്നുവെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലനിപ്പോള്‍.

 vidhy-balan

'തന്റെ ആദ്യ സിനിമ മോഹന്‍ലാലിനൊപ്പം മലയാളത്തിലായിരുന്നു. ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതും തനിക്ക് ഒരുപാട് ഓഫറുകള്‍ വന്നു. ഏഴ്-എട്ട് സിനിമകളാണ് ലഭിച്ചത്. പക്ഷെ ആ സിനിമ മുടങ്ങി പോയി. ഇതോടെ വന്ന അവസരങ്ങളെല്ലാം നഷ്ടമായി. അതില്‍ വലിയൊരു തമിഴ് ചിത്രവുമുണ്ടായിരുന്നു. എല്ലാത്തില്‍ നിന്നും എന്നെ ഒഴിവാക്കി. എനിക്ക് രാശിയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞതെന്ന് വിദ്യ പറയുന്നു.

അത് വിഡ്ഢിത്തമാണ്. എനിക്ക് അതിലൊന്നും ഒരു വിശ്വാസമില്ല. ഞാനൊരു അന്ധ വിശ്വാസിയല്ല. വിജയത്തിനോ പരാജയത്തിനോ ഒരാള്‍ കാരണമാകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിലത് ശരിയാകും ചിലത് ശരിയാകില്ല. സിനിമകളില്‍ നിന്നും മാറ്റിയത് തന്നെ തകര്‍ത്തുവെന്ന് കൂടി വിദ്യ പറഞ്ഞിരുന്നു. അന്ന് തന്റെ അമര്‍ഷം തീര്‍ത്തത് അമ്മയോടായിരുന്നു.

 vidhy-balan

സിനിമകള്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നോട് പ്രാര്‍ത്ഥിക്കാനായിരുന്നു അമ്മ പറഞ്ഞിരുന്നത്. അത് കേട്ടതോടെ താന്‍ അമ്മയോട് കയര്‍ക്കുകയാണ് ചെയ്തത്. തന്റെ ഉള്ളില്‍ അത്രയും ദേഷ്യവും നിസഹായതയും നിറഞ്ഞിരുന്നു. പിന്നീട് പ്രദീപ് സര്‍ക്കാരുമായിട്ടുള്ള കൂടിക്കാഴ്ചയാണ് ജീവിതം മാറ്റി മറിച്ചത്. അദ്ദേഹം യുഫോറിയയുടെ മ്യൂസിക് വീഡിയോയില്‍ തന്നെ കാസ്റ്റ് ചെയ്തു. പിന്നീട് പരിനീതയിലും അഭിനയിച്ചു. പിന്നെ സിനിമകളില്‍ സജീവമായി മാറുകയായിരുന്നു.

തെന്നിന്ത്യന്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും വിദ്യ പറഞ്ഞിരുന്നു. ഒരു ദിവസം ചെന്നൈയില്‍ വെച്ച് ഒരു സംവിധായകനുമായി കൂടി കാഴ്ച നടത്തിയത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. കോഫി ഷോപില്‍ ഇരുന്ന് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നോട് സംസാരിക്കണമെങ്കില്‍ റൂമിലേക്ക് പോകണമെന്ന് പറഞ്ഞ് അദ്ദേഹം നിര്‍ബന്ധിച്ചു. അഞ്ച് മിനുറ്റ് കൊണ്ട് തന്നെ റൂമിന്റെ വാതില്‍ തുറന്ന് ഞാന്‍ പുറത്ത് പോയി. ഈ സംഭവത്തെ കുറിച്ച് ഇപ്പോഴും സംസാരിക്കുമ്പോള്‍ അതെ എനിക്ക് വലിയ ആഘാതമാണെന്നും വിദ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X