കിളവനായിട്ടും എന്തൊരു സന്തോഷം, വിദ്യയെ കെട്ടിപ്പിടിച്ച് ബച്ചന്റെ ഡാന്‍സ്! രേഖയാണെങ്കില്‍ നന്നാവുമെന്ന് ആരാധകർ

ബോളിവുഡിലെ മുതിര്‍ന്ന നടന്‍ അമിതഭ് ബച്ചനെ കുറിച്ച് ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വാര്‍ത്തകള്‍ ഉണ്ടാവാറുണ്ട്. ഇപ്പോഴും കരിയറില്‍ സജീവമായി നില്‍ക്കുന്ന നടന്‍ ബോളിവുഡിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിക്കാറുണ്ട്. വര്‍ഷങ്ങളായി ടെലിവിഷനിലെ ഒരു പരിപാടിയുടെ അവതാരകനുമാണ്.

കോന്‍ ബനേഗാ ക്രോര്‍പതി എന്ന റിയാലിറ്റി ഷോയുടെ അവതാരകനാണ് അമിതഭ്. സാധാരണക്കാര്‍ മുതല്‍ സെലിബ്രേറ്റികള്‍ വരെ ഈ ഷോയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ഏറ്റവും പുതിയതായി നടന്‍ കാര്‍ത്തിക് ആര്യനും നടി വിദ്യ ബാലനുമാണ് ഷോയില്‍ പങ്കെടുത്തത്.

amitabh-vidya-balan-

ദീപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന 'ഭൂല്‍ ഭുലയ്യ 3' എന്ന സിനിമയുടെ പ്രമോഷനായിട്ടാണ് കാര്‍ത്തിക്കും വിദ്യയും ഷോ യില്‍ പങ്കെടുത്തത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമിതാഭ് ബച്ചനൊപ്പം വിദ്യ ബാലന്‍ ഡാന്‍സ് കളിക്കുന്നതാണ് പ്രൊമോയിലെങ്കിലും ഇത് കണ്ട ആരാധകരുടെ പ്രതികരണമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

അമിതാഭ് ബച്ചന്റെ എക്കാലത്തെയും ഹിറ്റായ 'സത്തേ പേ സാത്ത്' എന്ന സിനിമയിലെ 'ദില്‍ബര്‍ മേരേ' എന്ന ഐക്കണിക് ഗാനത്തിനൊപ്പമാണ് വിദ്യയും അമിതാഭും ചുവടുകള്‍ വെച്ചത്. ഇരുവരുടെയും പ്രകടനം നോക്കി കാര്‍ത്തിക് ഇരിക്കുന്നതും പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ പ്രൊമോ വീഡിയോയില്‍ കാണാം.

നൃത്തത്തിന് ശേഷം സന്തോഷവതിയായ വിദ്യ അമിതാഭിനെ കെട്ടിപ്പിടിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. 'ഓരോ എപ്പിസോഡിലും തനിക്ക് അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇതിലൂടെ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന്' തമാശരൂപേണ അമിതാഭ് പറഞ്ഞു.

വിദ്യയെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കാന്‍ ലഭിച്ച അവസരത്തെ കുറിച്ചാണ് നടന്‍ തമാശായയി സംസാരിച്ചത്. ഇതോടെയാണ് ആരാധകര്‍ കമന്റുമായി എത്തിയത്. വിദ്യ-അമിതാഭ് കൂട്ടുകെട്ട് രസമായി തോന്നിയെങ്കിലും നടി രേഖയെ വിളിക്കാനാണ് ആരാധകര്‍ പറയുന്നത്. രേഖയെയോ അല്ലെങ്കില്‍ സീനത്ത് അമനിനെയോ വിളിക്കൂ... അങ്ങനെയെങ്കിൽ സില്‍സില മൂവി പാര്‍ട്ട് 2 സൃഷ്ടിക്കുന്നത് പോലെയാവും.

രേഖ വന്നാല്‍ അമിതാഭിന് ഇതിലും ആസ്വദിക്കാന്‍ പറ്റും. പക്ഷേ അദ്ദേഹം ഒരിക്കലും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. ഭാര്യ ജയ ബച്ചന്റെ മുഖം ഓര്‍ത്താല്‍ ഇത്തരം സീനുകളില്‍ നിന്നെല്ലാം അദ്ദേഹം മാറി നില്‍ക്കേണ്ടതാണല്ലേ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. മാത്രമല്ല ഈ പ്രായത്തിലും യുവനടിയെ ചേർത്ത് പിടിച്ചതിനെ പരിഹസിച്ചും ചിലരെത്തിയിരുന്നു.

amitabh-vidya-balan-

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് അമിതഭ് ബച്ചനും നടി രേഖയും തമ്മില്‍ പ്രണയത്തിലായിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറഞ്ഞു നിന്ന താരങ്ങളും ഇവരായിരുന്നു. ആ സമയത്ത് ബച്ചന്‍ നടി കൂടിയായ ജയയെ വിവാഹം കഴിക്കുകയും മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ജനിക്കുകയും ചെയ്തിരുന്നു.

ഭാര്യയും മക്കളും ഉള്ളയാള്‍ അവിഹിത ബന്ധത്തിലേക്ക് പോകുന്നു എന്ന കഥ പ്രചരിച്ചതോടെ നടന്‍ രേഖയില്‍ നിന്നും അകന്നു. ഇവരുടെ പ്രണയത്തിനിടയില്‍ ഭാര്യയായ ജയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും കഥകളുണ്ട്. ഭര്‍ത്താവിനെ വിട്ടു തരില്ലെന്ന ജയയുടെ വാക്കിനു മുന്നില്‍ രേഖ പ്രണയം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള പഴയ കഥകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. ബിഗ് ബിയുടെ വീഡിയോസിന് താഴെ എല്ലായ്‌പ്പോഴും നടി രേഖയെ കൂടി മെന്‍ഷന്‍ ചെയ്യുന്നതാണ് ആരാധകരുടെ പതിവ്. അതിവിടെയും തുടരുകയാണ്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X