ആദ്യ രണ്ട് വിവാഹങ്ങളിൽ സിദ്ധാർത്ഥിന് മക്കളില്ലേ; 45 ലും ചൈൽഡ് ഫ്രീ ലൈഫ് നയിച്ച് വിദ്യ; ദമ്പതികളുടെ സമ്പാദ്യം

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടി വിദ്യ ബാലന് കഴിഞ്ഞിട്ടുണ്ട്. സൂപ്പർഹിറ്റായ സ്ത്രീ കേന്ദ്രീകൃത സിനിമളിൽ അഭിനയിക്കാൻ വിദ്യ ബാലന് സാധിച്ചു. കരിയറിനൊപ്പം വിദ്യയുടെ വ്യക്തി ജീവിതവും മുംബൈയിൽ വെച്ചാണ് മാറി മറിയുന്നത്. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭർത്താവ്. 2013 ലാണ് ഇവർ വിവാഹിതരായത്. പ്രണയ വിവാ​ഹമായിരുന്നു. വിവാഹ ശേഷവും ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാകാൻ വിദ്യക്ക് സാധിച്ചു.

വിവാഹം ഒരു പരിധി വരെ നായികമാരുടെ കരിയറിനെ ബാധിക്കുന്ന കാലഘട്ടത്തിലാണ് വിദ്യ വിവാഹിതയാകുന്നത്. എന്നാൽ ഇത്തരം മുൻ ധാരണകളെ പൊളിച്ച് മുന്നോട്ട് നീങ്ങാൻ വിദ്യക്ക് സാധിച്ചു. വർഷങ്ങളായി ബോളിവുഡിലെ പ്രബല സാന്നിധ്യമാണെങ്കിലും സിദ്ധാർത്ഥ് റോയ് കപൂറിനെ ലൈം ലൈറ്റിൽ അധികം കാണാറില്ല. വിദ്യയും സിദ്ധാർത്ഥും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ്. സിദ്ധാർത്ഥിന്റെയും വിദ്യയുടെയും സാമ്പത്തിക വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.

Vidya Balan  Siddharth Roy Kapoor

റിപ്പോർ‌ട്ടുകൾ പ്രകാരം ഭർത്താവിനേക്കാൾ സമ്പത്ത് വിദ്യ ബാലനുണ്ട്. 136 കോടി രൂപയുടെ ആസ്തി വിദ്യക്കുണ്ട്. സിദ്ധാർത്ഥിന്റെ ആസ്തി 37 കോടിയാണെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. ഒരു സിനിമയ്ക്ക് നാല് കോടി രൂപ വരെയാണ് വിദ്യ വാങ്ങുന്നത്. വിദ്യയുടെ സിനിമകളിൽ ഭൂരിഭാ​ഗത്തിലും കേന്ദ്ര കഥാപാത്രം നടി തന്നെയാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമകൾ അല്ല ഇത്.

യു‌ടിവി മോഷൻ പിക്ചേഴ്സ്, ഡിസ്നി ഇന്ത്യ തുടങ്ങിയ കമ്പനികളുടെ മാനേജിം​ഗ് ഡയറക്ടറായി സിദ്ധാർത്ഥ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ ഡിസ്നിയിൽ നിന്നും രാജി വെച്ച സിദ്ധാർത്ഥ് റോയ് കപൂർ ഫിലിംസ് എന്ന പേരിൽ പ്രൊഡക്ഷൻ ഹൗസ് തുടങ്ങി. കരിയറിനൊപ്പം സിദ്ധാർത്ഥിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. വിദ്യ ബാലനെ വിവാഹം ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ ഇദ്ദേഹം വിവാഹ മോചനം നേടിയിട്ടുണ്ട്.

Vidya Balan  Siddharth Roy Kapoor

ബാല്യകാല സുഹൃത്ത് ആരതി ബജാജായിരുന്നു ആദ്യ ഭാര്യ. ആരതിയുമായി പിരിഞ്ഞ ശേഷം ടെലിവിഷൻ പ്രൊഡ്യൂസർ കവിതയെ വിവാഹം ചെയ്തു. ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ഇതിന് ശേഷമാണ് വിദ്യ ബാലനെ വിവാഹം ചെയ്യുന്നത്. ആദ്യ രണ്ട് ഭാര്യമാരിലും സിദ്ധാർത്ഥിന് കുട്ടികളില്ലെന്നാണ് വിവരം. വിദ്യ ബാലനും അമ്മയായിട്ടില്ല. കുഞ്ഞ് വേണമെന്ന് തനിക്കാ​ഗ്രഹമില്ലെന്നാണ് വിദ്യ പറയുന്നത്.

കുഞ്ഞുണ്ടെങ്കിൽ മാത്രമേ സ്ത്രീ പൂർണയാകൂ എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വിദ്യ ബാലൻ വ്യക്തമാക്കി, 45 കാരിയാണ് വിദ്യ ബാലൻ. സിദ്ധാർത്ഥ് റോയ് കപൂറിന്റെ പ്രായം 49 ഉം. ദോ ഓർ ദോ പ്യാർ ആണ് വിദ്യ ബാലന്റെ പുതിയ സിനിമ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ന‌ടി. പ്രതിക് ​ഗാന്ധി, ഇല്യാന ഡിക്രൂസ്, സെന്തിൽ രാമമൂർത്തി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഏപ്രിൽ 19ന് ദോ ഓർ ദോ പ്യാർ തിയറ്ററുകളിലെത്തും.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X