ശരീരത്തെ കുറിച്ച് പേടിയില്ല! താൻ സിൽക്കായി അഭിനയിച്ചു, രഹസ്യം വെളിപ്പെടുത്തി വിദ്യ ബാലൻ
കാണികളിൽ വിഭ്രമം ജനിപ്പിക്കുന്ന വിധത്തിൽ, മാധ്യമങ്ങളിലൂടെ വൻ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ദ ഡെർട്ടി പിക്ച്ചർ പ്രദർശനത്തിനെത്തിയത്.
തെന്നിന്ത്യൻ നടി സിൽക്ക് സ്മിതയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ മിലൻ ലുത്രിയയുടെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദ ഡെർട്ടി പിക്ചർ. ചിത്രത്തിൽ സിൽക്കായി വേഷമിട്ടത് ബോളിവുഡ് സൂപ്പർ താരം വിദ്യബാലനായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപും ശേഷവും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കാണികളിൽ വിഭ്രമം ജനിപ്പിക്കുന്ന വിധത്തിൽ, മാധ്യമങ്ങളിലൂടെ വൻ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ദ ഡെർട്ടി പിക്ച്ചർ പ്രദർശനത്തിനെത്തിയത്.

ചിത്രത്തിൽ സിൽക്കായി വേഷമിട്ടതിന്റെ പേരിൽ വിദ്യയും ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം താരം ഡെർട്ടി പിക്ചറിനെ കുറിച്ചും തുറന്നു പറയുന്നു. പിടിഐയ്ക്ക് നൽകി അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ചിന്ത മാറ്റി മറിച്ചചിത്രം
ഡെർട്ടി പിക്ചർ എന്ന ഒറ്റ ചിത്രം കൊണ്ട് താൻ ഒരുപാടു കാര്യങ്ങൾ തിരിച്ചറിയാൻ സാധിച്ചുവെന്ന് വിദ്യ പറഞ്ഞു. ലൈംഗിക സദാചാരത്തെ കുറിച്ചു തനിയ്ക്കുണ്ടായിരുന്ന മുൻവിധികളെ പാടെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു മിലൻ ലുത്രിയയുടെ ഡെർട്ടി പിക്ചർ.

പോൺ സിനിമയല്ല
ചിത്രത്തിന്റെ സംവിധായകൻ മിലൻ ആദ്യമൊന്നും കഥാപാത്രത്തിനെ കുറിച്ചോ ചിത്രത്തിനെ കുറിച്ചോ ഒന്നു പറഞ്ഞിരുന്നില്ല. അതൊക്കെ തന്നിൽ അത്ഭുതം ജനിപ്പിക്കുമായിരുന്നു. എന്നാൽ പിന്നീട് തനിയ്ക്ക് മനസിലായി മിലനായിരുന്നു ശരിയെന്ന്. അദ്ദേഹം ഒരു പോൺ ചിത്രം നിർമ്മിക്കാനല്ല ശ്രമിച്ചത് പകരം സിൽക്ക് സ്മിത എന്ന താരത്തിന്റെ ജീവിതമായിരുന്നു അയാളുടെ ലക്ഷ്യം. ചിത്രം തുടങ്ങുന്നതിനു മുൻപ് തന്നെ സംവിധായകൻ തന്നെ ഒരു കാര്യം ഓർമിപ്പിച്ചു. താൻ സിൽക്കിനെ ബഹുമാനിച്ചിൽ പ്രേക്ഷകരും ബഹുമാനിക്കുമെന്നു.

ഏതു കഥാപാത്രവും ചെയ്യും
ഏതു തരം കഥാപാത്രങ്ങൾ ചെയ്യാനും തനിയ്ക്ക് ഒരു മടിയുമില്ലെന്നു വിദ്യ പറഞ്ഞു. ചൂഷണം ചെയ്യപ്പെടില്ലെന്ന ബോധമുള്ളടത്തോളം കാലാം തന്നിൽ എത്തുന്ന ഏതു കഥപാത്രത്തേയും അവതരിപ്പിക്കും. കഥാപാത്രത്തെ തിരഞ്ഞെടുപ്പാണ് ഏറ്റവും പ്രധാനമെന്നും താരം കൂട്ടിച്ചോർത്തു.

ഡെർട്ടി പിക്ചർ
ഞാൻ ചെയ്യുന്ന ചിത്രങ്ങൾക്കെല്ലാം എന്റെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ട്.എന്നെ കുറിച്ചുള്ള പല കാര്യങ്ങളും പഠിക്കാൻ ചിത്രങ്ങൾ എന്നെ സഹായിക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി മുൻവിധികളെ ഉപേക്ഷിച്ച് തന്റെ മനസിലുള്ളത് പ്രതിഫലിപ്പിക്കാൻ താൻ തയ്യാറാകാറുണ്ടെന്നും ബോളിനുഡ് താര സുന്ദരി പറഞ്ഞു. ഒരു പക്ഷെ അതുകൊണ്ടായിരിക്കും ഡെർട്ടി പിക്ചർ എന്ന സിനിമ താൻ തിരഞ്ഞെടുത്തത്.

ദേശീയ പുരസ്കാരം
വിദ്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഡെർട്ടി പിക്ചർ. മാസ് പ്രകടനമായിരുന്നു വിദ്യ ചിത്രത്തിൽ കാഴ്ചവെച്ചത്. അതിനാൽ തന്നെ ഡെർട്ടി പിക്ചറിന്റെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചു. കൂടാതെ ചിത്രം ബോക്സ് ഓഫീസിൻ വൻ ഹിറ്റായിരുന്നു. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ മുപ്പതു കോടി രൂപ ഈ ചിത്രം നേടിയെടുത്തു


Click it and Unblock the Notifications











