ഷാരൂഖിന്റെ ഭാര്യയെ കൊല്ലും: വിദ്യാ ബാലന്‍
ഷാരൂഖിനോടുള്ള പ്രണയം മാത്രമല്ല വിദ്യ തുറന്നു പറഞ്ഞത്. വേണ്ടി വന്നാല്‍ ഷാരൂഖിനെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനെ കൊല്ലാനും താന്‍ മടിയ്‌ക്കില്ലെന്നാണ് വിദ്യയുടെ വെളിപ്പെടുത്തല്‍.
സാജിദ് ഖാനോടൊപ്പം വിദ്യ പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയിലാണ് നര്‍മത്തോടെയാണെങ്കിലും ആരും പ്രതീക്ഷിയ്‌ക്കാത്ത വാക്കുകള്‍ വിദ്യയില്‍ നിന്നും പുറത്തു വന്നത്.
ഷാരൂഖിനോടുള്ള തന്റെ അഭിനിവേശം പരിപാടിയ്‌ക്കിടയില്‍ തുറന്നു പറഞ്ഞ വിദ്യയോട് ഗൗരി ഖാന്‍ ഈ പരിപാടി കാണുന്നുണ്ടാകുമെന്ന് സാജിദ് മുന്നറിയിപ്പ് നല്‌കി.
പരിപാടിയ്‌ക്കിടെ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയിലെ അഭിനയത്തിന് വേണ്ടത്ര അംഗീകാരം ലഭിയ്‌ക്കാത്തതില്‍ താരം നിരാശ പ്രകടിപ്പിയ്‌ക്കുകയും ചെയ്‌തു.
വേണ്ടത്ര നിരൂപക പ്രശംസ നേടിയിട്ടും അവാര്‍ഡ് കമ്മിറ്റി തന്നെ പൂര്‍ണമായും തമസ്‌ക്കരിക്കുകയായിരുന്നുവെന്ന് വിദ്യ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications